Saturday, May 10, 2014

ശിര്‍ക്കാരോപകരേ... നിങ്ങള്‍ക്കും "മാറ്റം സാധ്യമാണ്..."

അതെ., മാറ്റം സാധ്യമാണ്...
ശിര്‍ക്കാരോപണത്തില്‍ നിന്നും തൗഹീദീ പ്രബോധനത്തിലേക്ക്....
--------------------------------
വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്‌ മിഷനുമായി ബന്ധപ്പെട്ട് സലഫി ആദര്‍ശ പോരാളികള്‍ കേരളത്തില്‍ ഉടനീളം വിതരണം ചെയ്ത "മാറ്റം സാധ്യമാണ്.." എന്ന തലക്കെട്ടിലുള്ള സന്ദേശ രേഖ അതിന്റെ തലക്കെട്ടിനെ അന്വര്‍ഥമാക്കിക്കൊണ്ട് സമൂഹത്തിന്റെ വിവിധ തുറകളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറിക്കൊണ്ടിരിക്കുകയാണ്, അല്‍ഹംദുലില്ലാഹ്...
സന്ദേശ രേഖ കയ്യില്‍ പിടിച്ച് യേശുവിനെയോ ശ്രീകൃഷ്ണനെയോ മുഹമ്മദ്‌ നബിയെയോ അല്ല, അവരുടെയൊക്കെ സ്രഷ്ടാവിനെ ആണ് ആരാധിക്കേണ്ടത് എന്ന മഹത്തായ ആദര്‍ശം വായിച്ച് ചിന്താ മണ്ഡലങ്ങളില്‍ മാറ്റത്തിന്റെ കുളിര്‍ക്കാറ്റുമായി അമുസ്ലിം സഹോദരങ്ങളും സമസ്തയിലെ സുഹൃത്തുക്കളും വിസ്ഡം ഉദ്ഘോഷിക്കുന്ന പ്രമേയം സ്വാഗതം ചെയ്യുമ്പോള്‍ മറു വശത്ത് മുജാഹിദുകള്‍ക്ക് നേരെ ശിര്‍ക്കാരോപിച്ച സുഹൃത്തുക്കളും ഈ സന്ദേശ രേഖ കയ്യില്‍ പിടിച്ച് ചോദിക്കുന്നു... "ഇവര്‍ പറയുന്നത് പത്തരമാറ്റ്‌ തൗഹീദ് ആണല്ലോ കോയാ...?"
സന്ദേശ രേഖയിലെ ഒരു പാരഗ്രാഫ്‌ ആണ് ശിര്‍ക്കാരോപകരുടെ മനസ്സിലും "മാറ്റം സാധ്യമാക്കിയത്.." അതിങ്ങനെ വായിക്കാം.. "ദുരിതങ്ങള്‍ തുടങ്ങുന്നിടത്ത് ഭരമേല്‍പ്പിക്കാനും കഴിവുകള്‍ അവസാനിക്കുന്നിടത്ത് പ്രതീക്ഷ നല്‍കാനും മനുഷ്യ മനസ്സിലെ തേട്ടങ്ങള്‍ കേള്‍ക്കാനും സൃഷ്ടിച്ചു പരിപാലിക്കുന്ന നാഥന് മാത്രമേ കഴിയൂ..". ഈ പരഗ്രാഫാണ് ഇവരെ വല്ലാതെ പിടിച്ച് കുലുക്കിയത്.. അല്‍ഹംദുലില്ലാഹ്..
കഴിവുകള്‍ അവസാനിക്കുന്നിടത്താണ് പ്രാര്‍ത്ഥന തുടങ്ങുന്നത് എന്ന് തന്നെ ആയിരുന്നോ നിങ്ങളുടെയും ആദര്‍ശം.? എന്നാണു ഒരു സംഘടനാ പക്ഷപാതി അത്ഭുതത്തോടെ ചോദിച്ചത്.. പാവം.. വാടകപ്രാസംഗികര്‍ എന്ന് വൈസ്‌ പ്രസിഡന്റിനാല്‍ വിശേഷിപ്പിക്കപ്പെട്ട വായാടികളുടെ വായാടിത്തം കേട്ട് മുജാഹിദുകള്‍ക്ക് വലിയ എന്തോ അബദ്ധം സംഭവിച്ചിട്ടുണ്ട് എന്ന് വിചാരിച്ചു നടക്കുകയായിരുന്നു.. ഇത് വായിച്ചപ്പോഴാണ് മനസ്സില്‍ "മാറ്റം സാധ്യമായത്.." പിന്നെ മറ്റൊരു കൂട്ടര്‍ മനുഷ്യ കഴിവ്‌ അവസാനിക്കുന്നിടത്ത് അല്ലെ പ്രാര്‍ത്ഥന തുടങ്ങുന്നത്, അതോ സൃഷ്ടി കഴിവ്‌ അവസാനിക്കുന്നിടത്താണോ എന്നൊക്കെ ചോദിച്ചു "മാറ്റത്തിനായി" തയ്യാറെടുക്കുന്നുണ്ട്..
യഥാര്‍ത്ഥത്തില്‍ മനുഷ്യ കഴിവ്‌ എന്നും സൃഷ്ടി കഴിവ്‌ എന്നുമൊക്കെ മുന്‍കാല മുജാഹിദ്‌ പണ്ഡിതര്‍ എഴുതിയത് ഒരേ അര്‍ത്ഥത്തിലാണ്.. ആത്യന്തികമായി പ്രാപഞ്ചിക വ്യവസ്ഥകള്‍ക്ക്‌ ഉള്ളില്‍ നിന്നുള്ള സഹായ പ്രതീക്ഷകള്‍ അവസാനിക്കുക, അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ ഉള്ളിലൂടെയുള്ള സഹായ പ്രതീക്ഷ നിലക്കുക, അതിനപ്പുറം അഭൌതികമായ , അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായ രീതിയിലുള്ള സഹായ പ്രതീക്ഷ തുടങ്ങുന്നിടതാണ് പ്രാര്‍ത്ഥന ഉത്ഭവിക്കുന്നത്.. അതാണ്‌ ആ ലഘുലേഖയിലും പറഞ്ഞിട്ടുള്ളത്.. "മാ ലാ യഖ്‌ദിരു അലൈഹി ഇല്ലല്ലാഹ്.." സ്രഷ്ടാവായ അല്ലാഹുവിനു അല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍, അഥവാ സൃഷ്ടികളുടെ കയ്യാല്‍ നടക്കാത്ത കാര്യങ്ങള്‍ ആണ് ഇവിടെ ഉദ്ദേശം.. ഇത് ധാരാളം ഉദ്ധരണികള്‍ ഉദ്ധരിച്ചു മുജാഹിദുകള്‍ സമര്‍ഥിച്ച കാര്യവുമാണ്.. ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക്‌ "മാറ്റം സാധ്യമായതില്‍" ഞങ്ങള്‍ക്ക്‌ സന്തോഷമുണ്ട്..
ഇനി നിങ്ങളുടെ വാശിക്ക്‌ വേണ്ടി മനുഷ്യ കഴിവിനതീതം എന്ന് സമ്മതിച്ചാല്‍ തന്നെ "തേങ്ങ ഇടുക", വെള്ളം കോരുക, ഇറങ്ങി പോകുക തുടങ്ങിയവയൊക്കെ മനുഷ്യ കഴിവില്‍ പെട്ട കാര്യങ്ങളാണല്ലോ.. അത് ജിന്ന് പോലുള്ള സൃഷ്ടികളോട് ആവശ്യപ്പെട്ടാല്‍ ശിര്‍ക്കല്ല എന്ന ഗഫൂര്‍ സലഫിയുടെ വാദത്തിലേക്ക് നിങ്ങളും മാറിയോ എന്ന് സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുകയില്ലല്ലോ..
ഏതായാലും വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്‌ മിഷന്റെ സന്ദേശ രേഖ കയ്യില്‍ കിട്ടിയപ്പോഴെങ്കിലും മുജാഹിദുകളുടെ തൌഹീദിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് നിങ്ങള്‍ക്ക്‌ ബോധ്യമായത്തില്‍ ഒരായിരം വട്ടം ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.. അല്‍ഹംദുലില്ലാഹ്... അല്ലാഹു അക്ബര്‍.. ഇനി സുഹൃത്തേ, വരൂ, ഈ പ്രബോധന ദൗത്യം ഞാനും നിങ്ങളും നെഞ്ചിലേറ്റി നിര്‍വഹിക്കേണ്ടതാണ്.. നേതാക്കാന്മാര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ഇനിയും കുതന്ത്രങ്ങള്‍ പയറ്റി മുജാഹിദുകള്‍ ശിര്‍ക്കിലെക്ക് പോയി എന്ന് വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിക്കും.. അതവരുടെ കസേരയുടെ പ്രശ്നമാണ്.. പക്ഷെ സുഹൃത്തേ, ഇത് നമ്മുടെ പരലോകത്തിന്റെ പ്രശ്നമാണ്.. മുജാഹിദുകള്‍ക്ക് തൌഹീദില്‍ ഒരു അബദ്ധവും പറ്റിയിട്ടില്ല എന്ന് ഒരികല്‍ കൂടി ബോധ്യമായ സ്ഥിതിക്ക് വരൂ, കൈകള്‍ കോര്‍ത്ത്‌ പിടിക്കൂ... ഒരുമിച്ച് മുന്നേറൂ.. എന്ന വിസ്ഡത്തിന്റെ സന്ദേശം നമുക്ക്‌ ഏറ്റെടുക്കാം...

താങ്കളെയും പ്രതീക്ഷിക്കുന്നു, ഇന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത്..

Together.. Towards.. Peace..
Wisdom - Global Islamic Mission
Inaugural Conference
TODAY, 4pm
Calicut Beach

No comments:

Post a Comment