Friday, May 16, 2014

ആരോപനങ്ങല്ക്ക് സൌദി രാജകുമാരന്റെ പ്രൈവറ്റ് സെക്രടറി അബ്ദുൽ ഹക്ക് സാഹിബിന്റെ മറുപടി


Abdul Haque Singer Tirurangadi
9 hours ago

പ്രിയ സുഹൃത്തുക്കളെ,
കോഴിക്കോട് കടപ്പുറത്ത് ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ സൗദി രാജകുടംബാംഗവും എന്റെ സ്പോൺസറും കൂടിയായ പ്രിൻസ് ഫൈസലിന്റെ കൂടെ,
(ഞാൻ അദ്ധേഹത്തിന്റെ സ്വകാര്യ ഉപദേഷ്ടാവ്,പ്രൈവറ്റ് സിക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു,)
ആ സമ്മേളനത്തിൽ പങ്കെടുത്തത് പാട്ട് പാടാനോ,അല്ലെങ്കിൽ ആ സംഘടനയുമായി എനിക്ക് എന്തെങ്കിലും താൽപര്യം ഉള്ളതു കൊണ്ടോ അല്ല,പ്രിൻസിനെ കേരളത്തിലെ ഒരു പ്രമുഖ വ്യക്തി നേരിട്ട് ക്ഷണിക്കുകയായിരുന്നു.
അദ്ധേഹത്തിന് മുജാഹിദും സുന്നിയും ജമാഅത്തും എന്താണെന്ന് അറിയുകയുമില്ല,അദ്ധേഹം യാത്ര ചെയ്യുന്ന മിക്ക രാജ്യങ്ങളിലും ഞാൻ അദ്ധേഹത്തെ അനുഗമിക്കാറുണ്ട്,അദ്ധേഹത്തിന്റെ മിക്ക ഔദ്യോഗികവും അല്ലാത്തതുമായ മീറ്റിംഗുകളിലും ഞാൻ പങ്കെടുക്കാറുമുണ്ട്,അതു പോലെ തന്നെയാണ് ഞാൻ ഇവിടെയും പങ്കെടുത്തത്,ഇതേ യാത്രയിൽ തന്നെ കണ്ണ് കാണാൻ കഴിയാത്തവർക്കായുള്ള ഖുർആൻ പഠനശാലയും കൈ തൊഴിൽ പരിശീലന ശാലയും പ്രിൻസ് സന്ദർശിക്കുകയും വലിയൊരു തുക സഹായം പ്രഖ്യാപിക്കുകയും ചെയ്തു..
അദ്ധേഹം നിരവധി മലയാളികളെ നിയമപരമായും സാമ്പത്തികമായും സഹായിക്കാറുണ്ട്..അത് എന്നെയും അദ്ധേഹത്തെയും അറിയുന്നവർക്ക് അറിയാം‐
പാപം ചെയ്യാത്തവരും,സംഗീതം കേൾക്കാത്തവരും മാത്രമെ പങ്കെടുക്കാവൂ എന്ന് പ്രചരിപ്പിച്ച് ഓരോ സംഘടനകളും ആ കടപ്പുറത്ത് തന്നെ സമ്മേളനം നടത്തട്ടെ‐‐മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒരു വിഭാഗത്തിനോടും പ്രത്യേക താൽപര്യമില്ലാത്ത ഞാൻ,ഇനി ഏതു മത,രാഷ്ട്രിയ സംഘടനകളുടെ സമ്മേളനത്തിലും പ്രിൻസ് പങ്കെടുത്താൽ ആ സ്റ്റേജിൽ അതേ കോട്ടും കണ്ണടയും അണിഞ്ഞ് ഞാൻ ഇനിയുമുണ്ടാകും,അതെന്റെ ജോലിയുടെ ഭാഗമാണ്,ഫേസ് ബുക്കിൽ എന്നെയും പ്രിൻസിനെയും അപകീർത്തിപ്പെടുത്തി എഴുതിയവർക്ക് ഇനിയും അരിശം തീർന്നില്ലെങ്കിൽ എന്നെ നേരിൽ വിളിച്ചോളൂ,(00966505574499)
എന്നെ പറ്റി മോശമായി പ്രചരിപ്പിക്കുന്നവർ എന്നെ സംഗീത മുക്തമാക്കി നേർവഴിക്ക് അള്ളാഹുവിന്റെയും റസൂൽ(സ) യും മാർഗത്തിലാക്കുവാൻ എനിക്ക് വേണ്ടി പ്രാർത്തിക്കുക‐‐‐
സ്നേഹ പൂർവ്വം

3 comments:

  1. പ്രിയപ്പെട്ട അബ്ദുൽ ഹക്ക് സാഹിബ്,
    ആ പരിപാടിയിലേക്ക് ഇദ്ദേഹത്തെ ക്ഷണിക്കുമ്പോൾ ഈ പരിപാടിയെ പറ്റിയും സങ്ങടനയെ പറ്റിയും അദ്ദേഹത്തിന് പറഞ്ഞു കൊടുക്കണമായിരുന്നു .. കാരണം അദ്ദേഹത്തിന് കേരളത്തിലെ വഹാബി പ്രസ്ഥാനത്തെ കുറിച്ചോ അവരുടെ ആശയത്തെ കുറിച്ചോ അറിവില്ലാത്ത ആളാണ്‌. മാത്രവുമല്ല പ്രിയ ഹക്ക് സാഹിബ്‌ താങ്കള് പഠിച്ചതും പ്രവര്തിച്ചതും ചെറുപ്പം ചെലവഴിച്ചതും എല്ലാം ആഹ്ലുസുന്നത് വൽ ജമാഹത്ത് എന്ന ശക്തമായ പ്രസ്ഥാനത്തിന് കീഴിലാണ് ... അത് താങ്കൾ മറന്നു എന്ന് തോന്നുന്നു.... ഏതായാലും ചെയ്തു പോയ തെറ്റിന് അല്ലാഹു തആല പൊറുത്തു തരട്ടെ ...

    ReplyDelete
    Replies
    1. ഓന്റെ തടത്തിലെ സൗദി രാജകുമാരന്‍ അവിടെ വന്നിട്ട് എന്താണെന്ന് പ്രസങ്ങിച്ചത് എന്ന് പോലും അറിവില്ലാതെയാണോ താങ്കള്‍ കമ്മന്റ് ചെയ്യുന്നത്..തികല്ച്ചും ഇസ്ലാമിലതിഷ്ട്ടിതമായ ഭരണം നിലനിര്‍ത്തണം എന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് സൗദി.അതവരോടു വസ്വിയ്യത് ചെയ്തതോ സാക്ഷാല്‍ ഇബ്നു അബ്ദുല്‍ വഹ്ഹാബും ..സൗദി കുടുംബം പറയുന്നതോ വഹാബ് ഇസ്ലാമിനെ പൂര്‍ണമായും ഉള്‍ക്കൊണ്ട്‌ അദ്ധേഹത്തിന്റെ കാലഘട്ടത്തിലെ എല്ലാ അനാചാരങ്ങളെയും എതിര്‍ക്കുകയും പരിപൂര്‍ണ ശരീഅത് നിലനിര്‍ത്താന്‍ വേണ്ടി ശ്രമിച്ച ആളാണെന്നും..പിന്നെ എന്താ ഹക് സാഹിബു രാജകുമാരനോട് പറയനെട്താണ്..ഞങ്ങളുടെ നാട്ടില്‍ കുറെ മോല്ലമാരുന്ദ്..അവര്‍ ദീന്‍ വിട്ടു കചോടമാക്കലുന്ദ്..അവരാണ് യഥാര്‍ത്ഥ മുസ്ലിംകള്‍ (?) ഇപ്പൊ അവരുടെ കയ്യില്‍ രസൂലിന്റെ മുടി (?) ഉണ്ട് .ഇനി കുറച്ചു കഴിഞ്ഞാല്‍ രസൂലിന്റെ കാലത്തുള്ള സകലമാന്‍ വസ്തുക്കുംവെച്ചു അവര്‍ ഔര്‍ മ്യൂസിയം തന്നെ തുടങ്ങും എന്നൊക്കെയാണോ?

      Delete