Wednesday, August 8, 2012

അവസാനം അവര്‍ സത്യം പറഞ്ഞു -ഇനി ആര് മായ്ക്കും ആ പാപ കറകള്‍


ഒളിഞ്ഞും തെളിഞ്ഞും ഹദീസുകളെ കൊച്ചാക്കിയ മനുഷ്യര്‍ ലോകത്ത് കടന്നു പോയി ..അവര്‍ പല പേരുകളില്‍ പല നാടുകളില്‍ പല തലങ്ങളില്‍ കടന്നു വന്നു ,...നാടും വീടും വെവ്വേറെ ആയിരുന്നാലും അനിവാര്യമായ നിഷേധികളുടെ അസാമാന്യ സാമ്യത അവിടെ നാം ദര്‍ശിച്ചു ..അതില്‍ പെട്ട ഒരു ആരോപണമാണ് കബര്‍ ആഹാദ് ആയ ഹദീസുകള്‍ വിശ്വാസ കാര്യങ്ങള്‍ക്ക് സ്വീകരിക്കാന്‍ പറ്റില്ല എന്നത് ........
മഹാന്മാരായ പണ്ഡിതര്‍ ല്വഹീഫായ ഹദീസിന്റെ ഫലാഹിലുകള്‍ പറയുന്നിടത്ത് ...സനത് ശരിയല്ലാത്ത ....റിപ്പോര്‍ട്ടര്‍ മാരെ പറ്റി ആക്ഷേപമുള്ള ഹദീസുകളെ ..തിരിച്ചറിയാന്‍ അവ ഒട്ടപെട്ടതും ആയിരിക്കും എന്ന് പറഞ്ഞിട്ടുണ്ട് ....ആ പറഞ്ഞ ഇബാരതുകളെ സന്ദര്‍ഭത്തില്‍ നിന്ന് എടുത്തു ....കുത്തില്‍ തുടങ്ങി ..കുത്തില്‍ അവസാനികുന (വാചകങ്ങളുടെ മുറി ഭാഗം )ചിലര്‍ എടുത്തു അവ സ്വഹീഹായ ഹദീസുകളെ ഇതേ ഫലാഹിലുകള്‍ കൊണ്ട് അളന്നു ആടിനെ പട്ടിയാക്കി പിന്നെ പേ പട്ടിയാക്കി എറിഞ്ഞു കൊല്ലുന്ന ആ രീതിയുന്ടെല്ലോ അതാണ്‌ കബര്‍ ആഹാദ് എന്നാ വിഷയത്തിലും സംഭവിച്ചത് ....ഇത് ഞാന്‍ പറയുമ്പോള്‍ പലതും നിങ്ങള്ക്ക് പറയാനുണ്ടാവും ...എന്നാല്‍ നിങ്ങള്‍ തന്നെ തുറന്നു എഴുത്മ്ബോഴോ .................
അതൌഹീദ് 2012 ജാനു -ഫെബ്രുവരി ലക്കം പേജു 19 
ഹദീസ് നിഷേധം പുതിയ വേഷത്തില്‍ 
ആളുകള്‍ ഖുരാനിലെക്കും സുന്നതിലെക്കും അടുത്ത് വരുന്ന ഒരു ഗട്ടത്തില്‍ പിശാചു വേറൊരു തരത്തില്‍ പ്രത്യക്ഷ്പെടുന്നതാണ് കേരളീയര്‍ കണ്ടത് ....നബി ചര്യ ജനങള്‍ക്ക് അജ്ഞാതമായി നില നിന്നിരുന്ന കാലഗട്ടത്തില്‍ നിന്ന് നവോധാനതിലെക്ക് വന്നപ്പോള്‍ സുന്നത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തു കൊണ്ടാണ് പുതിയ ചിന്തകള്‍ രംഗപ്രവേശം ചെയ്തത് .ഇസ്ലാമിന്റെ രണ്ടാം പ്രമാണം എന്നാ വസ്തുതയാണ് ആദ്യം ചോദ്യം ചെയ്തത് ..
                                     നമുക്ക് ഖുറാന്‍ മതി ,കുരാനില്‍ സകല കാര്യങ്ങളും പ്രതിപാതിചിരിക്കെ പിന്നെന്തിനു വേറൊരു പ്രമാണം എന്നാ രീതിയില്‍ ഇസ്ലാമിന്റെ വിശ്വാസ ആചാരങ്ങളെ ചോദ്യം ചെയ്തു കൊണ്ട് മോഡേണ്‍ എജില്‍ ഇസ്ലാമിനെ അവതരിപിച്ചു.
ഖുറാന്‍ നിഷേധിച്ചാല്‍ ജനങ്ങള്‍ അന്ഗീകരികില്ല .സുന്നത് വേണ്ടെന്നു പറഞ്ഞാലും പറ്റില്ല.ഈ പ്രശ്നങ്ങളെ തരണം ചെയ്യാന്‍ കബര്‍ ആഹാദ് തെളിവല്ല എന്നാ വാദമാണ് ആദ്യം ഉന്നയിക്ക പെട്ടത് .ഭൌധിക വിജ്ഞാനം നേടിയ കുറെ ആളുകള്‍ അതില്‍ ആക്രിഷ്ടര്‍ ആയി എന്ഖിലും വൈകാതെ ഈ വധാഗതിക്കാരുടെ ലക്‌ഷ്യം മനസ്സിലാക്കി അവരൊക്കെ പിന്തിരിഞ്ഞു 
ഇവര്‍ അവതരിപിച്ച വാദങ്ങളില്‍ നമുക്ക് പുതുമ തോന്നാമെന്ഖിലും നേരത്തെ തന്നെ അഹമ്മദ്‌ അമീന്‍,അബൂ രയ്യ,ഗോള്‍ഡ്‌ സിഹാര്‍ തുടങ്ങിയ ഒരിയന്ടളിസ്ടുകള്‍ അവതരിപിച്ച വാദങ്ങള്‍ മലയാളത്തിലാക്കുക മാത്രമാണ് ഇവര്‍ ചെയ്തത് ..ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു ..മുസ്ലിം ലോകം ഉയര്‍ത് എഴുന്നേറ്റ ഘട്ടത്തില്‍ കായികമായോ സൈധാന്ധികമായോ ഇസ്ലാമിനെ നേരിടാന്‍ കഴിയാതെ പ്രമാണങ്ങളില്‍ സംശയം ജനിപിച്ചു സൂത്രത്തില്‍ മുസ്ലിംകളെ ഇസ്ലാമില്‍ നിന്നകറ്റാന്‍ ശ്രദ്ധിച്ച ജൂതന്മാരുടെ അതെ പ്രവര്‍ത്തനം നവോഥാന ശേഷം കേരളത്തില്‍ ആവര്‍ത്തിക്കുക ആയിരുന്നു ...
ഇന്നാട്ടുകാര്‍ക്ക് നബി ചര്യ പരിചയപെടുത്തിയ ഇസ്ലാഹി പണ്ഡിതന്മാര്‍ ഹദീസ് നിഷേധാതെയും ലകഷ്യ സഹിതം നേരിട്ട് ...അറബു രാജ്യങ്ങളിലും യുറോപ്പിലും തന്റെ ഹദ്വാരതുല്‍ ഇസ്ലാം മാസികയിലൂടെയും അസുന്ന  വാ  മകാനതുഹ ഫി തശ്രീഹില്‍ ഇസ്ലാമി തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെയും ഒരിയന്ടളിസ്ടുകളെ ധീരമായി നേരിട്ട ഡോക്ടര്‍ മുസ്തഫ അസ്സബാഹി (1915 -1964 )..പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മറുപടി പറഞ്ഞ വാധങ്ങലാണ് ആധുനിക ഒരിയന്ടളിസ്ടുകള്‍ ഇവിടെ ഇറക്കുമതി ചെയ്തത് .സബാഹിയുടെ "അസുന്ന  വാ  മകാനതുഹ...."എന്നാ ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു കൊണ്ട് മുഹമ്മദ്‌ അമാനി മൌലവി ഇവരുടെ വാദങ്ങളെ നേരിട്ടു...ഹദീസ് വിരുദ്ധ പ്രസ്ഥാനം ഇവിടെ വേര് പിടിച്ചില്ല  (അതൌഹീദ് 2012 ജാനു -ഫെബ്രുവരി ലക്കം പേജു 19)......
അറം പറ്റുന്ന വാക്കുകള്‍ അല്ലെ... ഇന്നു ഈ ഒരിയനടളിസം ആരാണ് പാടി നടകുന്നത് ...സലാം സുല്ലമിയുടെയും ,കുഴിപ്പുരം സുല്ലമിയുടെയും കബര്‍ ആഹാധു വിശാസ കാര്യങ്ങള്‍ക്ക് പറ്റില്ല എന്നാ ജല്പനഗളുടെ ഉറവിടം സ്വന്തം പത്രം പുറത്തു  വിടുമ്പോള്‍ .....അവര്‍ ജൂതായിസതിന്റെ മാര്‍കെട്ടിംഗ് ഏജന്റുമാര്‍ ആണ് എന്ന് അതൌഹീട് പറയുമ്പോള്‍ .....ഇത് വൈകി വന്ന വിവേകമായി കണ്ടു പിന്തിരിയുക ..പാപ്പ മോചനം തേടുക ....ഇത് പറഞ്ഞതിന്റെ പേരില്‍ മുജാഹിധുകള്‍ക്ക് നേരെ കുതിര കയറിയതിന്റെ ആ പാപ്പ ഭാരം ആര് ഏറ്റെടുക്കും ...അജവ കാരക്കയും ,കബരിലെ ശിക്ഷയും ,സിഹൃം ,സിറാത് പാലവും ,തുടങ്ങി അനെഖം വിഷയങ്ങള്‍ കബര്‍ ആഹാധും അത് സ്വീകരികുന്നവര്‍ യാഥാസ്തികരും ആയതിനു പിന്നില്‍ ആരുടെ കറുത്ത കരങ്ങള്‍ ഉണ്ടോ ..കാലം അവരുടെ തലയില്‍ ഒഴിച്ച തിരിച്ചറിവിന്റെ അവസാന തുള്ളിയും തട്ടി കളഞ്ഞാല്‍ ......
മുജാഹിദുകള്‍ സന്തോഷിക്കുക ..സത്യം പറയുക ...അല്ലാഹു അതിനെ വിജയിപ്പിക്കും ..നിഷേധികളുടെ നാവിലൂടെ തന്നെ ....


1 comment:

  1. നിങ്ങള് ക് മററു ളളവരെ കുററം പറയാന് എന്തു അവകാശമാണുളളതു നിങ്ങള് ക്ക് ഇഷ്ടപ്പെടാത്ത ഹദീസുകള് നിങ്ങളും പല കാരണങ്ങള് പറഞ്ഞ് നിങ്ങളും നിഷേധികകുനനുഡല്ലൊ

    ReplyDelete