Sunday, December 9, 2012

ഒരു ഭൌധിക കാര്യം എങ്ങിനെ വസീലതുന്‍ ഇല ശിര്‍ക്കായി. എങ്ങിനെ ഹറാം ആയി ?! കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന ഒരു ചോദ്യം ..


ഹാദിറും ഖാദിറും ആണെങ്കില്‍ എങ്ങനെ വസീലതുന്‍ ഇല ശിര്‍ക്കായി. ?! കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന ഒരു ചോദ്യം ..

our request is to share this to                 
maximum people
  
ഹാദിരും ഖാദിരും ആയ മനുഷ്യനോടു അതിന്‍റെ കഴിവില്‍  പെട്ടത് ചോതിച്ചാല്‍  വസീലതുന്‍ ഇല ശിര്‍ക്കോ / ശിര്‍ക്കോ അല്ല.

എന്നാല്‍  ഹാദിരും ഖാദിരുമായ ജിന്നിനോട് അതിന്‍റെ കഴിവില്‍  പെട്ടത് ചോതിച്ചാല്‍ അത് വസീല ഇല ശിര്‍ക്കും ഹറാമു മാണെന്ന് പറയുന്നു. ഇത് വൈരുധ്യമല്ലേ ???

കുറച്ചു ദിവസങ്ങളായി  ചോദ്യം നെറ്റിലൂടെ വ്യാപകമായി പ്രചരിക്കുന്നത് കാണുന്നു.. പലപ്പോഴും ഇത്തരം വിഷയങ്ങളോട് പ്രതികരിച്ച് അനാവശ്യമായ തര്‍ക്കത്തില്‍ സമയം കളയാതെ അവനവന്റെ ദീനിനും പഠനത്തിനും ശ്രദ്ധ കൊടുത്ത് ജീവിച്ചു പോകാനാണ് നാമോരോരുത്തരും ആഗ്രഹിക്കാറുള്ളത്. പക്ഷെ മതപരമായ ഒരു വിഷയം ആയതു കൊണ്ട് വല്ലവര്‍ക്കും ഇത് ഉപകാരപ്പെട്ടെങ്കില്‍ എന്ന നിലക്ക് എന്റെ പരിമിതമായ അറിവില്‍ നിന്നുകൊണ്ട് ഞാന്‍ മനസ്സിലാക്കിയ സത്യം എഴുതുവാന്‍ ആഗ്രഹിക്കുകയാണ്. സത്യാന്വേഷികളായ ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന വിഷയമേ ചോദ്യത്തിലുള്ളൂ .. ഞാന്‍ എപ്പോഴും പറയാറുള്ളത്പോലെ പൂര്‍ണമായി വായിക്കാന്‍ തയാറുണ്ട് എങ്കില്‍ മാത്രം തുടര്‍ന്ന്‍ വായിക്കുക.. അല്ലാഹു അനുഗ്രഹിക്കട്ടെ ..
ഹാദിറും ഖാദിറും ആണെങ്കില്‍ എങ്ങനെ വസീലതുന്‍ ഇല ശിര്‍ക്കായി. അങ്ങനെയെങ്കില്‍ ഹാദിറുംഖാദിറും ആയ മനുഷ്യന്റെ കാര്യത്തിലും അപ്രകാരം വസീലതുന്‍ ഇല ശിര്‍ക്കാവണ്ടേ ?. ഇതാണ് ചോദ്യം.. ഹാദിറും ഖാദിറും ആയ മനുഷ്യനോടു അവന്റെ കഴിവില്‍ പെട്ടത് ആവശ്യപ്പെടുമ്പോഴും വസീലതുന്‍ ഇല ശിര്‍ക്ക് വരാം... വിശദമായി വിവരിക്കാം. നല്ല മനസ്സോടെ വായിക്കുക...

 
കാര്യം വ്യക്തമാകാന്‍ ഒരു ഉദാഹരണം:  അമൃതാനന്തമയിയുടെ(അമ്മ) അടുക്കല്‍ ഒരാള്‍ ചെന്ന് സാധാരണ ഒരാളോട് ചോദിക്കുന്ന പോലെ എനിക്ക് ഒരു ലക്ഷം രൂപ തരണം എന്ന് പറഞ്ഞു എന്ന് കരുതുക. അവിടെ ശിര്‍ക്ക്  വരുന്നുണ്ടോ ?ഇല്ല.  എന്നാല്‍ ശറഇയ്യായ വിധി അനുസരിച്ച് തീര്‍ത്തും ബൌദ്ധികപരമായ ആ ആവശ്യത്തിനു വേണ്ടി പോലും അവരെ സമീപിക്കാന്‍ പാടില്ല. അത് ഹറാം ആണ്.  എന്തുകൊണ്ട് ?ഒരുപക്ഷെ അവരുടെ പെരുമാറ്റത്തിലും അവര്‍ നല്‍കുന്ന സഹായങ്ങളിലും ആകൃഷ്ടരായി അവരോട് ആദരവ് തോന്നാനും. ഒരുപക്ഷെ അവരുടെ വിശ്വാസങ്ങളില്‍ അകപ്പെട്ടു പോകാനും സാധ്യത ഉണ്ട്. അറിവില്ലാത്ത ആളുകള്‍ പ്രത്യേകിച്ചും. പണത്തിന് അത്യാവശ്യമുള്ള ഒരു പാവപ്പെട്ടവന്‍ അമൃതാനന്തമയി അമ്മയെ സഹായത്തിന് സമീപിച്ചുഎന്നിരിക്കട്ടെ . അവരില്‍ നിന്നും അയാള്‍ക്ക് വല്ല ധന സഹായവും ലഭിച്ചാല്‍ നാളെ മറ്റൊരു അത്യാവശ്യം വരുമ്പോള്‍ അവന്‍ വീണ്ടും അവരെ സമീപിക്കും. അവര്‍ വല്ല ആരാധന മുറകളും അവനോട് ചെയ്യാന്‍ ആവശ്യപ്പെടും. തന്റെ ആവശ്യം നിറവേറ്റിക്കിട്ടാന്‍ വേണ്ടി അറിവില്ലാത്തയാള്‍ അത് ചെയ്യാന്‍ മടിക്കില്ല എന്ന് നമുക്കറിയാം. പ്രത്യേകിച്ചും വലിയ മതബോധമോന്നുമില്ലാത്തസാധാരണക്കാര്‍. അപ്രകാരം അവന്‍ ശിര്‍ക്കില്‍ അകപ്പെട്ടു പോകുകയും ചെയ്യും. അതുകൊണ്ടാണ് നമ്മള്‍ പറഞ്ഞത് ബൌദ്ധികപരമായ സാധാരണ നമ്മള്‍ പരസ്പരം ചെയ്യാറുള്ള സഹായങ്ങള്‍ക്ക് വേണ്ടിയായാല്‍ പോലും ആള്‍ ദൈവങ്ങളെയും സിദ്ധന്മാരെയും ഒന്നും സമീപിക്കരുത്. കാരണം:അത് ശിര്‍ക്കിലേക്കുള്ള വസീലയാണ്അഥവാ ശിര്‍ക്കിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുള്ള മാര്‍ഗമാണ്.അതുകൊണ്ട് തന്നെ അതിന്റെ മതവിധി അത്: ഹറാമാണ്. അപ്പോള്‍ നിങ്ങള്‍  ചോദിക്കും. മതപരമായി അറിവുള്ള  ശിര്‍ക്കില്‍ അകപ്പെട്ടു പോകാന്‍ സാധ്യത ഇല്ലാത്ത ആളുകള്‍ക്ക് ബൌദ്ധികപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അവരെ സമീപിക്കല്‍ അനുവദനീയമാകുമോ?!.  ഉത്തരം:  ഇല്ല.
കാരണം: അറിവുള്ളവര്‍ അത്തരം ആവശ്യങ്ങള്‍ക്ക് അവരെ സമീപിച്ചാല്‍ അറിവില്ലാത്തവരുംഅവരെ അനുഗമിക്കും. അത് വഴി അറിവില്ലാത്തവര്‍ തിന്മയിലേക്ക് പോകാന്‍ ഇടയാകുകയും ചെയ്യും. ഇങ്ങനെ മനുഷ്യന്‍ തിന്മയിലേക്ക് പോകാന്‍ ഇടയുള്ള പഴുതുകളെ പൂര്‍ണമായും കൊട്ടിയടക്കുന്നതിന് باب سد الذريعة ) എന്നാണു കര്മാശാസ്ത്രത്തില്‍ പറയുക. അതിന് ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് നിരത്താന്‍ സാധിക്കും. (അമ്മയെ ഒരു ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം മറ്റു സിദ്ധന്മാരുടെയും ആള്‍ ദൈവങ്ങളുടെയുമെല്ലാം കാര്യം ഇത് തന്നെ. അവര്‍ ഒരിക്കലും ഒരുത്തന്‍ നന്നാവട്ടെ എന്ന അര്‍ത്ഥത്തിലാവില്ലല്ലോ ആരെയും സഹായിക്കുന്നത്.മറിച്ച് പൊതുവേ ജനങ്ങളെ അവരിലേക്ക് ആകര്‍ഷിക്കാനാണ് അവര്‍ അത്തരം കാര്യങ്ങള്‍ ചെയ്യാറുള്ളത്). യഥാര്‍ത്തത്തില്‍ ജിന്നിന്റെ വിഷയത്തില്‍ പണ്ഡിതന്മാര്‍ ചെയ്തതും ഇത് തന്നെയാണ്: ജിന്നുകളില്‍ മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ പിശാച്ചുക്കളുണ്ട്,ബിദ്അത്തുകാരുണ്ട്മുനാഫിഖീങ്ങളുണ്ട്... ഇങ്ങനെ എല്ലാ തരത്തിലുള്ള ആളുകളുമുണ്ട്‌. അവര്‍ ഏതു രൂപത്തിലുള്ള ആളുകളാണ് എന്ന് നമുക്ക് കാണാന്‍ കഴിയുന്നുമില്ല.  ഷെയ്ഖ്‌ അല്‍ബാനി(റ)പറഞ്ഞ പോലെ എന്നും കാണുന്നഎപ്പോഴും കൂടെ നടക്കുന്ന ഉറ്റ മിത്രങ്ങളായ മനുഷ്യരെ പോലും നമുക്ക് പൂര്‍ണമായി വിശ്വസിക്കാന്‍  കഴിയില്ല. ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് നടന്നതിന്  ശേഷമാണ് അവന്‍ ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നു എന്ന് മനസ്സിലാകുക. പിന്നെയെങ്ങനെയാണ് നമുക്ക് കാണാന്‍ കഴിയാത്ത ജിന്നിന്റെ വാക്കുകള്‍ നമ്മള്‍ വിശ്വസിക്കുക. മനുഷ്യന് ചില സഹായങ്ങളൊക്കെ ചെയ്തു കൊടുത്തു കൊണ്ട് പിശാച് അവനെ തിന്മയിലേക്ക്  നയിക്കാന്‍ വളരെ വലിയ സാധ്യത ഉണ്ട് എന്നത് കൊണ്ട് തന്നെ  കൊണ്ടു തന്നെ ആ പഴുത് തന്നെ കൊട്ടിയടക്കുകയാണ് പണ്ഡിതന്മാര്‍ ചെയ്തത്.  ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അത് നിഷിദ്ധമാണ് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതില്‍ കൂടുതല്‍ ഗവേഷണം ചെയ്ത് ആശയക്കുഴപ്പങ്ങളില്‍ എടുത്ത് ചാടേണ്ടതില്ല.  

നേരത്തെ പറഞ്ഞില്ലേ
 ആള്‍ദൈവങ്ങളുടെ അടുത്ത് കേവലം നമ്മള്‍ പരസ്പരംആവശ്യപ്പെടാറുള്ള ബൌധിക ആവശ്യങ്ങള്‍ക്ക് വേണ്ടി പോകരുത് എന്ന് പണ്ഡിതന്മാര്‍ പറയുകയും അതിന്റെ ഭവിഷത്ത് വിശദീകരിച്ചു തരികയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ അനാവശ്യ ചര്‍ച്ചകളുടെ ആവശ്യമില്ല. പിന്നെ  അത് വസീലതുന്‍ ഇല ശിര്‍ക്കാണ്‌ എന്ന് ഖുര്‍ആനിലുണ്ടോ?അത് വസീലതുന്‍ ഇല ശിര്‍ക്കാണ്‌ എന്ന് ഹദീസിലുണ്ടോ ?! എന്നെല്ലാം ചോദിക്കുന്നവര്‍ക്ക്മതപരമായ അറിവ് വേണ്ടത്ര ഇല്ലാത്തത് കൊണ്ടാണ് അത് ചോദിക്കുന്നത്. നിങ്ങള്‍ കണ്ടിട്ടുള്ളതിലും എത്രയോ വിശാലവും അഗാധവുമാണ് മതവിഷയങ്ങള്‍ . വളരെ വ്യക്തമായ അറിവോട് കൂടിയല്ലാതെ മതവിഷയങ്ങളില്‍ സംസാരിക്കരുത്.. അത് വളരെ വലിയ അപകടം ചെയ്യും..പരലോകം നഷ്ടപ്പെടുത്തും ...

 
 സാധാരണ സൃഷ്ടികള്‍ പരസ്പരം ഇടപഴകാറുള്ള ബൌദ്ധികപരമായ വിഷയങ്ങളില്‍ ജിന്നിനെഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഒരുപാട് കാലം മുന്‍പുള്ളതാണ്. മനുഷ്യന്‍ വഴിപിഴച്ചു പോകാനും ശിര്‍ക്കിലേക്ക് പോകാനും അത് വഴി വെക്കും എന്നുള്ളത് കൊണ്ടുതന്നെ അനാവശ്യമായ തര്‍ക്കങ്ങളിലേക്ക് പോകാതെ  ജിന്നുകളുമായി ഏത് രൂപത്തില്‍ ഇടപഴകുന്നതും നിഷിദ്ധമാണ് എന്നു പറഞ്ഞ്  പണ്ഡിതന്മാര്‍ ആ വിഷയം അടച്ചു പൂട്ടിയതാണ്.
ഷെയ്ഖ്‌ അല്‍ബാനി റഹിമഹുല്ലാഹ് പറയുന്നത് നോക്കൂ :
المهم أنَّ
الإستعانة بالجن سبب من الأسباب لإضلال الإنس . لأن الجنى ما يخدم الإنسى
لوجه الله وإنما ليتمكن منه لقضاء وطره منه بطريقة أو بأخرى 
 
'ഏതായാലും ജിന്നുകളുടെ
 സഹായത്തിനുപയോഗിക്കുന്നത് മനുഷ്യന്‍ വഴി പിഴച്ചു പോകാനുള്ള കാരണങ്ങളില്‍ ഒരു കാരണമാണ്. കാരണം അല്ലാഹുവിന്നു വേണ്ടിയായിരിക്കില്ല ജിന്ന് മനുഷ്യനെ സഹായിക്കുന്നത്. നേരെ മറിച്ച് ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് അവന്‍റെ ആവശ്യം നിറവേറ്റാനായിരിക്കും അവന്‍ ശ്രമിക്കുക'. (വളരെ വിശദമായി അദ്ദേഹം വിശദീകരിച്ച വിഷയത്തിലെ ഏതാനും ചില വരികളാണിത്. പൂര്‍ണരൂപം വായിക്കാന്‍ എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുക). 

ഇനി ലിജ്നതുദാഇമ കൊടുത്ത ഒരു ഫത്
'വ നോക്കൂ:
ചോദ്യം: പിശാച് ബാധയേറ്റ ആളുടെ നാവിലൂടെ സംസാരിക്കുന്ന ജിന്നിനെ ചില ആവശ്യങ്ങള്‍ക്കായി പറഞ്ഞു വിടുന്നതിന്റെ മതപരമായ വിധി എന്താണ്. ഉദാഹരണത്തിന് അവനെ ഒരാളുടെ വീട്ടിലേക്ക് അവിടെ സിഹ്ര്‍ ഉണ്ടോ എന്നറിയാന്‍ വേണ്ടി പറഞ്ഞു വിടുക ഇതിന്റെ വിധി എന്താണ് ?. കാരണം ജിന്ന്‍ ബാധയേറ്റ ആളെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ട് ചികിത്സിക്കുന്ന ഒരാളെ എനിക്കറിയാം. ആ സന്ദര്‍ഭത്തില്‍ അയാളുടെ നാവിലൂടെ ജിന്ന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവനെ മറ്റൊരാളിലൂടെ സംസാരിച്ച ജിന്നിനെ കൊണ്ടുവരുവാനായി ഒരിടത്തേക്ക് പറഞ്ഞയക്കും. അതുപോലെ അവന്റെ മാതാപിതാക്കളെ കുറിച്ചും അവനെ ആരാണ് അയച്ചത് എവിടെയാണ് അതിനായി സിഹ്ര്‍ ചെയ്തിട്ടുള്ളത് എന്നതിനെക്കുറിച്ചെല്ലാം അവനോട് ചോദിക്കും. ഇനി ചില സന്ദര്‍ഭങ്ങളില്‍ ആ ജിന്ന്‍ ജൂതനോക്രിസ്ത്യാനിയോബുദ്ധമതക്കാരനോ ഒക്കെ ആണെങ്കില്‍ അവനെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യും. അവന്റെ സഹോദരങ്ങളായ മറ്റു ജിന്നുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ അവനോട് ആവശ്യപ്പെടുകയും ചെയ്യും.... 
ഉത്തരം:
    'ജിന്നുകളെ ഒരു നിലക്കുള്ള കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ പാടില്ല. അത് ജിന്നുകളോടും പിശാചിനോടും സഹായമാവശ്യപ്പെടലാണ്. അത് നിഷിദ്ധവും ശിര്‍ക്കിലേക്ക് എത്തിക്കുന്ന മാര്‍ഗവുമാണ്‌. സിഹ്റിന്റെയ്യും മാരണക്കാരുടെയും വിഷയങ്ങളില്‍ അവര്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ വിശ്വസിക്കാനും പാടില്ല. കാരണം അതിന് പിന്നില്‍ ഒരുപാട് ദോശങ്ങളുണ്ട്'. [ഒപ്പ് :ബകര്‍ അബൂ സൈദ്‌, അബ്ദുല്‍ അസീസ്‌ ആലു ഷെയ്ഖ്‌സ്വാലിഹ് അല ഫൌസാന്‍,അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍, ഇബ്ന്‍ ബാസ്/ വോ:1, പേജ്: 102 ] 

[فتاوى لجنة الدائمة -المجموعة الثانية - المجلد الأول(العقيدة)-توحيد الألوهية - استخدام الجن في تحديد مكان السحر : جزء:1 صفحة :102]
ജിന്നുകളെ അവര്‍ക്ക് കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ളപൊതുവായ ഒരു മറുപടിയാണ് ഈ ഫത്'വയിലുള്ളത്. ഈ ചര്‍ച്ച ഇന്നോ ഇന്നലെയോ ഉള്ളതല്ല. ഒരുപാട് കാലം മുമ്പ് തന്നെ പണ്ഡിതന്മാര്‍ നല്‍കി വരുന്ന മറുപടിയാണിത്. 

ചിലര്‍ ലിജ്നയുടെ ചില പ്രത്യേക വിഷയങ്ങളില്‍ വന്ന ഫത്'വകള്‍ മാത്രം തിരഞ്ഞെടുത്ത് അത് മാത്രമേ ജനങ്ങളുടെ മുന്നില്‍ കാണിക്കാറുള്ളൂ. ഫത്'വകള്‍ പരിഗണിക്കുമ്പോള്‍ അതിന്റെ സാഹചര്യവും, ചോദ്യത്തിന്റെ പശ്ചാത്തലവും എല്ലാം പരിഗണിക്കണം. അവരോട് ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് അവര്‍ നല്‍കുന്നത് എന്നതുകൊണ്ട് തന്നെ ഉത്തരത്തിനേക്കാള്‍ പ്രാധാന്യം ചോദ്യം മനസ്സിലാക്കുന്നതിന് നല്‍കണം. ചോദ്യങ്ങള്‍ വ്യത്യസ്ഥമാകുമ്പോള്‍ മറുപടികളും വ്യത്യസ്ഥമാകും. അതല്ലാതെ ലിജ്നയുടെ ചില ഫത്'വകള്‍ അതിന്റെ ചോദ്യ പശ്ചാത്തലം പരിഗണിക്കാതെ അവരുടെ മറുപടികളില്‍ വൈരുദ്ധ്യമുണ്ട് എന്ന് മനസ്സിലാക്കുകയല്ല ചെയ്യേണ്ടത്.തങ്ങളുടെ വാദങ്ങള്‍ പണ്ഡിതന്മാരിലേക്ക് അടിച്ചേല്‍പിക്കാന്‍ വേണ്ടി ഫത്'വകള്‍ പരിശോധിക്കരുത്. അവര്‍ ആ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞിട്ടുള്ള ഓരോ മറുപടികളും പരിശോധിച്ച് വിഷയങ്ങള്‍ കൃത്യമായി പഠിക്കുകയാണ് വേണ്ടത്.

അതുകൊണ്ട് ഇവിടെ ജിന്നിനെ അവക്ക് കഴിവ് നല്‍കപ്പെട്ടിട്ടുള്ള ഒരു കാര്യത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചാണ് ചോദിക്കുന്നത്. അത് നിഷിദ്ധമാണ് എന്ന്‍ പണ്ഡിതന്മാര്‍ വളരെ കൃത്യമായി പറയുകയും കാരണം അത് ശിര്‍ക്കിലേക്ക് എത്തിക്കുന്ന മാര്‍ഗമാണ് എന്ന്പറയുകയും ചെയ്തു. നിഷിദ്ധമാണ് എന്ന് പറഞ്ഞിരിക്കെ പിന്നെ എന്തെല്ലാം കഴിവാണ് ജിന്നിനുള്ളത്, എപ്പോഴെല്ലാമാണ് ജിന്ന് സഹായിക്കുക, ഈ കാര്യം ചോദിച്ചാല്‍ ശിര്‍ക്കാണോ?!, ആ കാര്യം  ചോദിച്ചാല്‍ ശിര്‍ക്കാണോ ?!  തുടങ്ങി
 അനാവശ്യമായ ഒരു ചര്‍ച്ച അവിടെ ആവശ്യമില്ല. അത് അല്ലാഹുവും അവന്റെ പ്രവാചകനും വിരോധിച്ച തര്‍ക്കമാണ്.

ഫത്'വകള്‍  പരിഗണിക്കുമ്പോള്‍ അതിന്റെ പശ്ചാത്തലം കൃത്യമായി മനസ്സിലാക്കണം: ചില പ്രത്യേക വിഷയത്തില്‍ പറയുന്ന ഫത്'വകള്‍, ചില പ്രത്യേക വ്യക്തികള്‍ക്ക് നല്‍കുന്ന ഫത്'വകള്‍, മതവിഷയത്തില്‍ എല്ലാവര്ക്കും ബാധകമായ  പൊതുനിയമമായി പറയുന്ന ഫത്'വകള്‍ ഇവയെല്ലാം വ്യത്യസ്ഥമാണ്.
ഉദാഹരണത്തിന്:
 ഖബര്‍ ആരാധനയും ശിര്‍ക്കുമായി കഴിയുന്ന ഒരു വ്യക്തി. ഖബര്‍ സിയാറത്തിന്റെ വിധി എന്ത് എന്ന് ചോദിച്ചാല്‍. ഒരുപക്ഷെ അയാള്‍ അത് എന്തിനാണ്ചോദിക്കുന്നത് എന്നും. അയാള്‍ ഉദ്ദേശിക്കുന്ന ഖബര്‍ സിയാറത്ത് എന്ത് എന്നും കൃത്യമായിഅറിവുള്ള ഒരു പണ്ഡിതന്‍
, 'ഖബര്‍ സിയാറത്ത്' നിഷിദ്ധമാണ്' എന്ന് പറഞ്ഞേക്കാം. പക്ഷെ ഒരിക്കലും തന്നെ അത് എടുത്ത് കാണിച്ചുകൊണ്ട് അദ്ദേഹം ഖബര്‍ സിയാറത്ത്നിഷിദ്ധമാണ് എന്ന് ഫത്'വ പുറപ്പെടുവിച്ചിരിക്കുന്നു എന്ന് പറയാന് കഴിയില്ല. അത് ചോദ്യം ചോദിച്ച വ്യക്തിയുടെ കാര്യത്തില്‍ നല്‍കിയ ഫത്'വയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

അതുപോലെ വളരെ ലൈംഗിക വികാരമുള്ള
തിന്മയില്‍ അകപ്പെട്ടു പോകാന്‍ സാധ്യതയുള്ള,വിവാഹം കഴിക്കാന്‍ കഴിവുള്ളഒരാള്‍ ഒരു പണ്ഡിതനോട് വിവാഹത്തിന്റെ വിധി എന്ത് എന്ന് ചോദിച്ചാല്‍ പണ്ഡിതന്‍ പറയും: നിര്‍ബന്ധമാണ്‌. എന്നാല്‍ വ്യക്തികള്‍ക്കനുസരിച്ച് വിവാഹം പുണ്യകരം മാത്രമാകുന്ന സന്ദര്‍ഭവുംവിവാഹം അനുവദനീയം മാത്രമാകുന്ന സന്ദര്‍ഭവും, വിവാഹം വെറുക്കപ്പെട്ടതാകുന്ന സന്ദര്‍ഭവുംവിവാഹം നിഷിദ്ധമാകുന്ന സന്ദര്‍ഭവും ഉണ്ട്. ഓരോ വ്യക്തികള്‍ക്കനുസരിച്ച് അതിന്റെ നിയമം മാറും.

സത്യം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ വ്യക്തമാണ് കാര്യങ്ങള്‍. അപ്പോള്‍ പണ്ഡിതന്മാര്‍ ഒരു വിഷയം നിഷിദ്ധമാണ് അല്ലെങ്കില്‍ ചെയ്യാന്‍ പാടില്ല എന്നെല്ലാം പറയുമ്പോള്‍ അതിന്റെ പിന്നില്‍ ഒരുപാട്
 വശങ്ങളുണ്ട്. വിശ്വാസപരമായതും,കര്മാശാസ്ത്രപരമായതുംമസ്'ലഹത്തും, മഫ്സദത്തും എല്ലാം പരിഗണിച്ച്പ്രമാണബന്ധിതമായി ഉസ്വൂലുകള്‍ പരിശോധിച്ച് അതിന്റെ വിവധ വശങ്ങള്‍ പരിഗണിച്ചാണ് പണ്ഡിതന്മാര്‍ ഒരു വിഷയത്തില്‍ വിധി പറയുന്നത്. അത് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. ഇനി പഠിക്കാനും മനസ്സിലാക്കാനും സാധിക്കാത്തവന്‍ തന്റെ പരിമിതികള്‍ മനസ്സിലാക്കി നില്‍ക്കുകയല്ലേ വേണ്ടത്. يتكلم بعلم أو يسكت بحلم ശറഇയായ ഒരു വിഷയത്തില്‍ ഒരാള്‍ സംസാരിക്കുകയാണെങ്കില്‍ അറിവോട് കൂടി സംസാരിക്കട്ടെ .. അല്ലെങ്കില്‍ വിവേകത്തോടെ മിണ്ടാതിരിക്കട്ടെ .
നിങ്ങള്‍ ആലോചിച്ചു നോക്കൂ... ഞാന്‍ മുകളില്‍ പറഞ്ഞ (അമ്മയുടെ) ഉദാഹരണത്തില്‍ അത് നിഷിദ്ധമാണ് എന്ന് പറയുമ്പോള്‍ ഒരാള്‍ പറയുകയാണ്‌ : മനുഷ്യരോട് പരസ്പരം അവര്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം
 സഹായിക്കാം എന്ന് അനുവദിച്ചത് അല്ലാഹുവല്ലേ... പിന്നെ എങ്ങനെയാണ് നിങ്ങള്‍ മാതാ അമൃതാനന്തമയിയുടെ പക്കല്‍ നിന്നും കുറച്ച് ധനസഹായം ചോദിക്കുന്നത് നിഷിദ്ധമാണ് എന്ന് പറയുക. അത് ഖുര്‍ആനിലുണ്ടോ... ഹദീസിലുണ്ടോ.. എന്നൊക്കെ ഒരാള്‍ ചോദിച്ചാല്‍ !!!. മതപരമായ വിഷയത്തില്‍ അയാള്‍ക്ക് അറിവില്ല എന്നല്ലേ പറയാന്‍ സാധിക്കൂ. അത് ശിര്‍ക്കിലേക്കും തിന്മയിലേക്കും മനുഷ്യനെ വഴി നടത്താന്‍ സാധ്യത ഉണ്ട് എന്നതു കൊണ്ടാണ് അതിന്റെ മതപരമായ ഒരുപാട് വിഷയങ്ങള്‍ പരിഗണിച്ച് അത് നിഷിദ്ധമാണ് എന്ന് പറഞ്ഞത്. അത് മനസിലാക്കാന്‍ അല്പം മതപരമായ അറിവ് ആവശ്യമാണ്‌.

വളരെ ലളിതമായ ഒരു ഉദാഹരണം കൂടി പറയാം: ഒരു അറബി നമ്മുടെ നാട്ടില്‍ പോയി എന്നിരിക്കട്ടെ.. ഷോപ്പില്‍ നിന്നും നല്ല ഭംഗിയുള്ള അലങ്കാര വസ്തു എന്ന നിലക്ക് ഒരു നിലവിളക്ക്വാങ്ങി.. അയാളെ സംബന്ധിച്ചിടത്തോളം അത് ഒരു സമൂഹത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ടുള്ള ഒരു വിളക്കാണ് എന്നൊന്നും അറിയില്ല.. കാണാനുള്ള ഭംഗി മാത്രമേ അദ്ദേഹം നോക്കിയുള്ളൂ..
 അദ്ദേഹം അത് വീട്ടില്‍ കൊണ്ടുവച്ച് കത്തിക്കുന്നത് നമ്മുടെ ശ്രദ്ധയില്‍ പെട്ടാല്‍ നമ്മള്‍ എന്താണ് ചെയ്യുക.
നമ്മള്‍ പറയും: അത് ബഹുദൈവാരാധനയുമായി ബന്ധപ്പെട്ട് ചിലര്‍ ഉപയോഗിക്കുന്ന വിളക്കാണ് അതുകൊണ്ട് അത് എടുത്തു മാറ്റണം..
അദേഹത്തിന്റെ മറുപടി: ഞാന്‍ ഒരു കാഴ്ചക്ക് വേണ്ടി വച്ചതാണ്.
അപ്പോള്‍ നമ്മള്‍ പറയും: നിങ്ങള്‍ ഒരുപക്ഷെ ഒരു കാഴ്ചക്ക് വേണ്ടി കത്തിക്കുന്നതായിരിക്കാം ശരി തന്നെ. പക്ഷെ ഒരുപക്ഷെ നാളെ നിങ്ങളുടെ മക്കളോ മറ്റു ബന്ധുക്കളോ അതിന്റെ പിന്നിലുള്ള ആചാരത്തെ പറ്റി അറിയുകയും അതനുസരിച്ചാണ് താങ്കള്‍ അത് കത്തിച്ചിരുന്നത് എന്നു കരുതി
 ആ അര്‍ത്ഥത്തില്‍ അത് ഉപയോഗിക്കുകയും ചെയ്തേക്കാം. അതുവഴി അവര്‍ വഴിപിഴച്ചു പോകാനുംസാധ്യത ഉണ്ട്. അതുകൊണ്ട് അന്യമത ആചാരമായ ആ കാര്യം നിങ്ങള്‍ ഉപേക്ഷിക്കണം എന്ന് നമ്മള്‍ അദ്ദേഹത്തോട് പറയില്ലേ.. ഇവിടെ വിളക്ക് കത്തിക്കുക എന്നാ കാര്യം ഹറാം ആയതു കൊണ്ടല്ല നമ്മള്‍ അത് എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടത്. അയാളാകട്ടെ ആചാരപ്രകാരം അത് കത്തിച്ചതുമല്ല. അയാള്‍ക്കൊട്ട് അതിനെക്കുറിച്ച് അറിവുമില്ല. മാത്രമല്ല അയാളുടെ നാട്ടില്‍ അത്തരം ഒരു ആചാരവുമില്ല. പക്ഷെ ബഹുദൈവാരാധനയുമായി ബന്ധമുള്ള വിലക്കായത് കൊണ്ട് അത്തിന്മയിലേക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട് എന്നത് കൊണ്ടാണ് അത് നമ്മള്‍ എടുത്തു മാറ്റാന്‍ പറഞ്ഞത്. ഇവിടെ തിന്മയിലേക്കുള്ള പഴുതുകള്‍ കൊട്ടിയടക്കുക എന്ന അര്‍ത്ഥത്തിലാണ് (
باب سد الذريعة) അത് നിഷിദ്ധമാകുന്നത്.

ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ പറഞ്ഞു തരാം. ശിര്‍ക്കിന്റെ വിഷയത്തില്‍ മാത്രമല്ല മറ്റ് ഏത് തിന്മയുടെ വിഷയത്തിലും ഇത് തന്നെയാണ് ചെയ്യുക. ഗുണമാണോ ഉപദ്രവമാണോ
 എന്ന് സംശയത്തിനിടയുള്ള വിഷയങ്ങള്‍ പോലും പൂര്‍ണമായും  കൊട്ടിയടക്കുക എന്നത് ഇസ്ലാമിക ശരീഅത്തിലെ ഒരു ഭാഗമാണ്. ഒരു രസകരമായ കര്‍മശാസ്ത്ര വിഷയം പറഞ്ഞു തരാം: ഒരാള്‍ വന്ന് നമ്മളോട് ഒരു കത്തി തരാന്‍ ആവശ്യപ്പെട്ടു. ഇവിടെ അയാള്‍ക്ക് കത്തി കൊടുക്കുക എന്നുള്ളത്അനുവദനീയമാണ്. എന്നാല്‍ കണ്ടാല്‍ ഒരു പന്തികേട് തോന്നിക്കുന്ന രൂപത്തില്‍ കോപം ജ്വലിച്ചു നില്‍ക്കുന്ന ഒരാള്‍ ഓടി വന്ന് 'ഒരു കത്തി തരൂ' എന്ന് ആവശ്യപ്പെട്ടാല്‍ അവിടെ അവന് കത്തി നല്‍കുന്നത് ഹറാം ആണ്. കാരണം: അവന്‍ അത് വല്ല അക്രമവും ചെയ്യാന്‍ വേണ്ടി ചോദിക്കുന്നതാവാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് അവിടെ അത് നിഷിദ്ധമായി മാറുന്നു.

സാധാരണക്കാരോട് എനിക്ക് പറയാനുള്ള ഒരേയൊരു കാര്യം ഇത് അല്ലാഹുവിന്റെ മതമാണ്.നിങ്ങളുടെ പരലോക രക്ഷയുടെ കാര്യമാണ്. അനാവശ്യ തര്‍ക്കങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക. ജിന്നിനോട് സഹായം ചോദിക്കുന്നത് നിഷിദ്ധമാണ് എന്ന്‍ 
നമ്മളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നില്ലേ.   അതിനപ്പുറം ഉള്ള ചര്‍ച്ചകളൊന്നും അഭികാമ്യമല്ല. അത് ഫിത്‌ന ഉണ്ടാക്കാനേ ഉപകരിക്കൂ. വെറുതെ എന്തിനാണ് ആശയക്കുഴപ്പങ്ങളില്‍ ചെന്ന് പെടുന്നത് !! ..

അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞില്ലേ:
 
عن أبي أمامة -رضي الله عنه- أن رسول الله -صلى الله عليه وسلم- قال 

"أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا، وببيت في وسط الجنة لمن ترك الكذب وإن كان مازحاً، وببيت في أعلى الجنة لمن حسَّن خُلُقَه " رواه أبو داود، رقم الحديث: (4800) حسنه الالبانى .

അബീ ഉമാമയില്‍ നിന്നും നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: "തന്റെ ഭാഗത്താണ് ശരി എങ്കില്‍ പോലും അനാവശ്യ തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തമാശക്ക് വേണ്ടിയായാല്‍ പോലും കളവു പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തന്റെ സ്വഭാവത്തെ നന്നാക്കുന്നവന് സ്വര്‍ഗത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു " [അബൂദാവൂദ്:4800 /അല്‍ബാനി: ഹദീസ് ഹസന്‍]. 
 
മതപരമായ വിഷയങ്ങളില്‍ അറിവില്ലാതെ അനാവശ്യമായ തര്‍ക്കങ്ങള്‍ നടത്തി പരലോകം നഷ്ടപ്പെടുത്താതിരിക്കുക.

സാങ്കല്പിക ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് :

 കിതാബുകളില്‍ നിന്നും പണ്ഡിതന്മാരില്‍ നിന്നും മതം പഠിക്കാതെ അനാവശ്യമായ സാങ്കല്പിക ചോദ്യങ്ങള്‍ ഉണ്ടാക്കി മതവിശ്യങ്ങളെ സമീപിക്കുന്നവര്‍ ഇന്ന് അധികരിച്ചിരിക്കുന്നു. ഇത് പറയുമ്പോള്‍ ഓര്‍മ വരുന്നത് ഇമാം അബൂ ഹനീഫ(റ)യെ കുറിച്ച് ഉദ്ധരിക്കാറുള്ള ഒരു സംഭവമാണ്: ഒരിക്കല്‍ ഇമാം അബൂ ഹനീഫ(റ) തന്റെ ശിഷ്യന്മാര്‍ക്ക്  അധ്യാപനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. തന്റെ കാല്‍ വേദനിക്കാതിരിക്കാന്‍ കാല്‍ നീട്ടി വച്ചാണ് അദ്ദേഹം ഇരുന്നിരുന്നത്. അപ്പോള്‍ അദ്ദേഹത്തിന്റെ സദസ്സിലേക്ക് കാഴ്ചയില്‍ നല്ല വ്യക്തിത്വം തോന്നിക്കുന്ന ഒരാള്‍ കടന്നു വന്നു. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം ഇമാം അബൂ ഹനീഫ(റ) നീട്ടി വച്ചിരുന്ന തന്റെ കാല്‍ മടക്കി വച്ച്  ഒതുങ്ങി ഇരുന്നു. അയാള്‍ അല്പം അടുത്തേക്ക് വന്ന് ചോദിച്ചു: അല്ലയോ ഇമാം... മഗ്'രിബ് നമസ്കാരത്തിന്റെ സമയം എപ്പോഴാണ്?!. ഇമാം പറഞ്ഞു: സൂര്യന്‍ അസ്ഥമിച്ചതു മുതല്‍ അതിന്റെ ശോഭ മായുന്നത് വരെയാണ് മഗ്'രിബിന്റെ സമയം. അപ്പോള്‍ അയാള്‍ ചോദിച്ചു: സൂര്യന്‍ അസ്ഥമിചില്ലെങ്കിലോ ?! ... ഇമാം ആ ചോദ്യത്തിന് കൊടുത്ത മറുപടി : آن لأبي حنيفة أن يمد رجليه  'അബൂ ഹനീഫക്ക് തന്റെ കാല്‍ നീട്ടി വെക്കാന്‍ സമയമായി'അഥവാ: മതപരമായ ഒരു കാര്യം പറയുമ്പോള്‍ തീര്‍ത്തും സാങ്കല്പികമായ കുരുട്ടു ചോദ്യം ഉന്നയിച്ച അയാള്‍ ഒരു തരത്തിലുള്ള ആദരവും അര്‍ഹിക്കുന്നില്ല. അതുകൊണ്ട് ആദരവെന്നോണം താന്‍ മടക്കി വച്ച കാല്‍ നീട്ടി വെക്കാന്‍ സമയമായി  അതുപോലെ അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയെന്നത് പണ്ഡിതന്മാരുടെ ബാധ്യതയുമല്ല. എന്നാണതര്‍ത്ഥമാക്കുന്നത്.മതവിഷയങ്ങള്‍ പറയുമ്പോള്‍ ഒരിക്കലും തമാശയായി കാണരുത്. അത് വഴി പിഴച്ചവരുടെ രീതിയാണ്.

എല്ലാവരോടും 
സ്നേഹത്തോടെ ഒന്നേ പറയാനുള്ളൂ. ഒരധ്യാപകന്‍ തന്ന വിലപ്പെട്ട ഒരു നസ്വീഹത്ത് :'നമ്മളോരോരുത്തരും ജീവിക്കുന്ന ഈ ജീവിതം ഒരു തുറന്ന പുസ്തകമാണ്.... ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് അതില്‍ എഴുതിക്കൊക്കൊള്ളുക... നാളെ രക്ഷിതാവിന്റെ പക്കല്‍ വച്ച് ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ആ പുസ്തകം കയ്യില്‍ കിട്ടും എന്ന് മാത്രം...
അല്ലാഹു നമ്മെയെല്ലാം അല്ലാഹു സന്മാര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ .. അല്ലാഹുമ്മ ആമീന്‍ ...

10 comments:

  1. എനിക്ക് എന്തായാലും ഒരു കാര്യം ബോധ്യമായി....എല്ലാവരും തങ്ങളുടെ വാദം സ്ഥാപിക്കുവാന്‍ എതു മാര്‍ഗവും കൈകൊള്ളും എന്നത് .
    ഇത്തരം ഉദാഹരണ സഹിതം വല്ലവരും വല്ല ചോദ്യവും ചോദിച്ചാല്‍ അത് ശുദ്ധ അഖ്ലാനിയത്ത് ... ഒരിക്കലും പാടില്ലാത്തത് ....
    തങ്ങളുടെ വാദം സ്ഥാപിച്ചെടുക്കാന്‍ പറയുന്ന സകല വികല ഉദാഹാരണങ്ങളും സലഫിയത്തും....തികച്ചും പാടുളളതും ...

    ReplyDelete
    Replies
    1. അസ്സലാമുഅലൈക്കും വ രഹ്മതുള്ള
      ഏതു കാര്യത്തില്‍ ആണ് എന്ന് സുഹ്രത് സൂചിപിച്ചാല്‍ മറുപടി തരാം ..വാദം സ്ഥാപിക്കാന്‍ എന്ത് പറഞ്ഞു എന്ന് പറ ...കാടടിച്ചു വെടിവെച്ചു ...അതാണ്‌ ഇതാണ് എന്ന് പറയേണ്ടതില്ല ..താങ്കളുടെ വാദം താങ്കള്‍ പറയൂ ...അതും ഈ ബ്ലോഗ്‌ പ്രസിദ്ധീകരിക്കും ..അല്ലാതെ ആരോപണം പറയല്‍ നസീഹതില്ലാത്ത ഒരു പ്രവര്‍ത്തനം ആണ് ....ആര് പറഞ്ഞു ഉദാഹരണം ചോദിച്ചാല്‍ അക്ലാനിയത് ആണ് എന്ന് ..അത് ഈ പോസ്റ്റില്‍ എവിടെ നിന്ന് കിട്ടി ....സത്യം പറയുക അത് കൈപെരിയതാണ് എന്ഖിലും

      Delete
  2. സാങ്കല്പിക ചോദ്യം പാടില്ല എന്നത് ഇവിടെ ശക്തമായി സ്ഥാപിച്ചത് കണ്ടു ,പക്ഷെ വസ്തുതാപരമായ ചോദ്യങ്ങള്‍ക്ക് സാങ്കല്പിക മറുപടി പറയുന്നതിനെ കുറിച്ച് ഒന്നും പ്രതിപാദിച്ചു കണ്ടില്ല,അതിനെ കുറിച്ചും അല്പം വിശദീകരണം ആവാമായിരുന്നു.
    ഇനി എന്റെ ഈ ആവശ്യവും 'സാങ്കല്പിക ചോദ്യങ്ങളുടെ' പരിധിയില്‍ ആണ് വരുന്നതെങ്കില്‍ ദയവു ചെയ്തു ക്ഷമിക്കണം.

    ReplyDelete
    Replies
    1. പ്രിയ നബീല്‍
      ഇസ്ലാമില്‍ സാങ്കല്പികതകള്‍ അല്ല യാതാര്ത്യമാണ് ഉള്ളത് ...ചില ആളുകള്‍ക്ക് ശിര്‍ക്കും തൌഹീധും മനസ്സില്ലാക്കാന്‍ അത് ചിലര്‍ ഉപയോഗിച്ചിട്ടുണ്ട് ..മരിച്ചു അത് തിരിഞ്ഞ മുവഹ്ഹിധിനെ മുശ്രികാക്കാന്‍ അല്ല ...
      കുന്ജീധു മദനിയുടെ പുസ്തകത്തില്‍ അഭൌധികത പറയുന്നിടത്ത് ,മുഹിയുധീന്‍ ശിക്കു നേരിട്ട് വന്നു നിങ്ങളെ സഹായിക്കും എന്നല്ലലോ നിങ്ങളുടെ വിശ്വാസം എന്ന് അദ്ദേഹം എഴ്തുന്നത് കാണാം ..അതിന്റെ അര്‍ഥം മുഹിയുധീന്‍ ശൈക്കിനു നേരിട്ട് വരാന്‍ കഴിയും എന്നല്ല .....
      ചില മുന്‍ധാരണകള്‍ സുഹ്രത്തിനെ അലട്ടുന്നതായി തോന്നുന്നു ..താങ്കളുടെ ഒക്കെ ഓണ്‍ലൈന്‍ ദാഹ്വത് ഞാന്‍ ഏറെ വായിച്ചിട്ടുണ്ട് ..അത് തുടര്‍ന്ന്നും നന്നായി ചെയ്യുക

      Delete
    2. അതില്‍ പറഞ്ഞിട്ടുള്ള ഉദാഹരണങ്ങള്‍ ഒന്നും സങ്കല്പങ്ങളല്ല. മറിച്ച് ഒരു മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളാണ്...

      ആള്‍ ദൈവങ്ങളുടെ അടുത്ത് വല്ല സാമ്പത്തിക സഹായം പോലുള്ള ഭൌതിക സഹായം ലഭിക്കാന്‍ വേണ്ടി പോകുക എന്നുള്ളത് സങ്കല്പമാണോ .. അതിന്റെ മതവിധി അത് ഹറാം ആണ് എന്നുള്ളതാണ്. എന്തുകൊണ്ട് ഹറാം ആകുന്നു എന്നതാണ് മുകളില്‍ വിശദീകരിച്ചത്.

      അതുപോലെ നിലവിളക്കിന്റെ വിഷയവും ഒരിക്കലും സങ്കല്പമല്ല. നമ്മുടെ നാട്ടില്‍ പലരും കാഴ്ചക്കും ഉത്ഘാടന ചടങ്ങുകല്‍ക്കുമെല്ലാം നിലവിളക്ക് കൊളുത്താരുണ്ടല്ലോ... പലപ്പോഴും ഞങ്ങള്‍ അത് ഒരു മത ആചാരമായി ചെയ്യാറുള്ളതല്ലല്ലോ. എന്ന ന്യായമാണ് അവര്‍ പറയാറുള്ളത്... അത് എന്തുകൊണ്ട് നിഷിദ്ധമാകുന്നു എന്ന് മുകളില്‍ വിശദീകരിച്ചു...

      മൂന്നാമതായി പറഞ്ഞ ഉദാഹരണം കത്തിയുടെ ഉദാഹരണം. അത് ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളില്‍ 'സദ്ദു ദരീഅ'. എന്നത് വിശദീകരിക്കുമ്പോള്‍ ഫുഖഹാക്കള്‍ സാധാരണയായി നല്‍കാറുള്ള ഉദാഹരണങ്ങളില്‍ ഒന്നാണ്. അത് ഒരു കത്തിയുടെ വിഷയത്തില്‍ മാത്രം പ്രാവര്‍ത്തികമാക്കേണ്ട കാര്യമല്ല. തിന്മക്ക് കാരണമായിത്തീരും എന്ന് വരുമ്പോള്‍ അനുവദനീയമായ കാര്യങ്ങള്‍ പോലും പലപ്പോഴും നിഷിധമായിത്തീരും എന്നതിനുള്ള ഒരു ഉദാഹരണം പറഞ്ഞതാണ്.


      Delete
    3. This comment has been removed by the author.

      Delete
    4. പണ്ഡിതന്മാര്‍ ഒരു മതവിധി പറയുമ്പോള്‍ കേവലം വെറുതെ പറയുന്നതല്ല. അതിനു പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ അവര്‍ പരിഗണിക്കുന്നുണ്ട് എന്ന് സാധാരണക്കാരന് മനസ്സിലാക്കാന്‍ സാധിക്കാന്‍ വേണ്ടിയാണ് ആ ഉദാഹരണങ്ങളെല്ലാം പറഞ്ഞത്. ചര്‍ച്ച ചെയ്ത ചോദ്യവുമായി ബന്ധപ്പെട്ട് മതപരമായ പല തെറ്റുകളും നെറ്റിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ആളുകള്‍ എഴുതുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ മാത്രമാണ് ഇത് എഴുതണം എന്ന് തോന്നിയത്. കാരണം എന്താണ് ശിര്‍ക്കിലെക്കുള്ള വസീല എന്നോ. 'സദ്ദു ദരീഅ' എന്താണെന്നോ സാധാരണക്കാര്‍ക്ക് അറിയില്ല. അത്തരത്തില്‍ ഉള്ള ഒരു ആശയക്കുഴപ്പം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ലളിതമായ രൂപത്തില്‍ അവര്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍ വേണ്ടി എഴുതിയതാണ് എന്ന് മാത്രം. പിന്നെ ജിന്നും അതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും. പണ്ഡിതന്മാര്‍ ആ വിഷയം എത്രയോ കാലം മുന്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്.. നല്ല കാര്യങ്ങള്‍ക്ക് ജിന്നുകളെ ഉപയോഗപ്പെടുത്തുന്നത് അനുവദനീയം എന്ന അഭിപ്രായക്കാരും നിഷിദ്ധമാണ് അഭിപ്രായക്കാരും ഉണ്ട്. എന്നാല്‍ നിഷിദ്ധമാണ് എന്ന് ഒരേ അഭിപ്രായമുണ്ടായിരിക്കെ പിന്നെ അതില്‍ അനാവശ്യമായ ഒരു ചര്‍ച്ച കേരളത്തിലല്ലാതെ ലോകത്ത് മറ്റൊരിടത്തും കാണുന്നില്ല. അല്ലാഹുവിനെ സാക്ഷി നിര്‍ത്തിക്കൊണ്ട് പറയട്ടെ നിരുപാധികം എല്ലാം ശിര്‍ക്ക് എന്ന് പറഞ്ഞ ഒരൊറ്റ പണ്ഡിതനെ പോലും സലഫീ പണ്ഡിത ലോകത്ത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതില്‍ ശിര്‍ക്കാവുന്നതും അല്ലാത്തതും ഉണ്ട്. പ്രമുഖ സലഫീ പണ്ടിതന്മാരെല്ലാം കൃത്യമായി അത് വിശദീകരിചിട്ടുമുണ്ട്. പഠിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്നും ശേഖരിച്ച മുഴുവന്‍ ഡോകുമെന്റ്സും അയച്ചു തരാം.
      എന്തിനാണ് നമ്മള്‍ വെറുതെ തര്‍ക്കിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ. എല്ലാം നിഷിദ്ധമാണ് എന്ന് പറഞ്ഞിരിക്കെ പിന്നെ എന്താണ് ശിര്‍ക്കാവുന്നത്. എന്താണ് ശിര്‍ക്കാവാത്തത് എന്നിങ്ങനെ അനാവശ്യമായി ഗവേഷണം നടത്തേണ്ടതില്ലല്ലോ. നിഷിദ്ധമാണ് എന്ന് പറഞ്ഞാല്‍ പിന്നെ അതില്‍ ഗവേഷണം നടത്തേണ്ടതുണ്ടോ... അത്തരം ഒരു ചര്‍ച്ച അനാവശ്യമാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.
      قال صلى الله عليه وسلم : أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا
      "തന്റെ ഭാഗത്താണ് ശരി എങ്കില്‍ പോലും അനാവശ്യ തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു "

      സുലൈമാന്‍ നബിയോട് ഉറുമ്പ് സംസാരിച്ചത് ഉറുമ്പിന്റെ ഭാഷയിലോ അതോ സുലൈമാന്‍ നബിയുടെ ഭാഷയിലോ എന്ന് ചര്‍ച്ച ചെയ്ത് തമ്മിലടിക്കുന്ന പോലെയാണ്. ആര്‍ക്കും ഒരു ഉപകാരവുമില്ല... നിഷിദ്ധമാണ് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ, അങ്ങനെ ചോദിച്ചാല്‍ അത് ശിര്‍ക്കാണോ.. ഇങ്ങനെ ചോദിച്ചാല്‍ ശിര്‍ക്കാണോ എന്നൊക്കെയുള്ള ചര്‍ച്ചയില്‍ ഗവേഷണം നടത്തി തമ്മില്‍ അടിക്കണോ?!.

      ഏതായാലും ഒരു തര്‍ക്കത്തിനു ഞാനില്ല.. സഹോദരന്‍ എന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്തത് കൊണ്ട് എന്റെ ഭാഗം പറഞ്ഞു എന്ന് മാത്രം... അല്ലാഹു നമ്മെയെല്ലാം നാളെ അവന്റെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ .. അല്ലാഹു നമ്മുടെ തെറ്റുകുറ്റങ്ങള്‍ പൊറുത്തു തരട്ടെ.. ഒരുമയോടെ സത്യത്തിനു വേണ്ടി നിലകൊള്ളാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.. നമ്മുടെ ഇടയില്‍ അനാവശ്യമായ ഭിന്നതയും അകല്‍ച്ചയും ഉണ്ടാക്കുന്ന പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാരാകട്ടെ...

      Delete
  3. അസ്സലാമു അലൈകും വറഹ്മതുള്ള
    സഹോദരന്മാരെ തുടര്‍ന്നുള്ള ആശയവിനിമയം സുന്ദരമാകാന്‍ ഉപകാരപ്പെടും എന്നത് കൊണ്ട് എന്നെ കുറിച്ച് ചെറിയ മുഖവുര ആവാം എന്ന് കരുതുന്നു.
    താന്തോന്നിയായ ദൈവ നിഷേധിയില്‍ നിന്ന് സി എന്നിന്റെയും ചേകന്നൂര്‍ മൌലവിയുടെയും ചിന്തകളെ പുല്‍കുകയും അവിടുന്ന് ഖുര്‍ആന്‍ മാത്രമല്ല പ്രവാചക ചര്യകൂടിയാകുമ്പോഴെ ഒരാള്‍ വിശ്വാസി ആകുന്നുള്ളൂ എന്ന് തിരിച്ചറിയുകയും ഇന്ന് തികഞ്ഞ പുണ്യം ലഭിക്കും എന്ന വിശ്വാസത്തോടെ പല്ലികളെ കൊല്ലുന്ന നിലയിലേക്ക് വിശ്വാസത്തെ പാകപ്പെടുത്തുകയും ചെയ്ത ആളാണ്‌ ഞാന്‍.മുമ്പുണ്ടായിരുന്ന ഹദീസ് നിഷേധത്തിന്റെ ഒരു ശേഷിപ്പും എന്നില്‍ ഉണ്ടാവാനിടവരരുതെ എന്ന് ആത്മാര്‍തമായി പ്രാര്‍ത്ഥിക്കുന്ന ആള്‍ കൂടിയാണ് ഞാന്‍.

    ഇന്ന് ഫിത്ന ആയിത്തീര്‍ന്ന പ്രസ്തുത വിഷയം ചര്‍ച്ച ചെയ്തു തുടങ്ങിയ സമയം തൊട്ടേ ഇരു വിഭാഗത്തിന്റെയും വാദങ്ങളെ പക്ഷം ചേരാതെ സസൂക്ഷ്മം വീക്ഷിച്ചു വരുന്ന എന്നെ സംബന്ധിച്ചിടത്തോളം വ്യക്തികളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും നിരൂപണങ്ങളും അപ്രസക്തമായാണ് അനുഭവപ്പെടുന്നത്,വാദങ്ങള്‍ മുസ്ലിമിന് വസ്തുതകളായി തീരുന്നത് ഖുര്‍ആനിലേക്കും പ്രവാചകനിലേക്കും പ്രസ്തുത വാദങ്ങളെ മടക്കുന്നത് തൊട്ടാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന എനിക്ക് അങ്ങോട്ട്‌ മടക്കാന്‍ പറ്റാത്ത ഒരു വാദത്തെയും അനുകൂലിച്ചു നിലപാടെടുക്കാന്‍ നിവൃത്തിയില്ലതാനും.

    മുകളില്‍ ഞാന്‍ അത്തരം ഒരു അഭിപ്രായപ്രകടനം നടത്താന്‍ കാരണം ഇവിടെ പ്രസിദ്ധീകരിച്ച ലേഖനം ഒന്ന് മാത്രമായിരുന്നില്ല,മറിച്ച് ചര്‍ച്ചകള്‍ സസൂക്ഷ്മം വീക്ഷിച്ചപ്പോള്‍ മനസിലായ വസ്തുതകളുടെ കൂടെ അടിസ്ഥാനത്തില്‍ ആയിരുന്നു.
    ചോദ്യങ്ങളിലെ സാങ്കല്പികത്വം അഖ്ലാനിയത്തായും മുഉതലിസത്തായും മുനാഫികിന്റെ ലക്ഷണമായും ഒക്കെ ലേബല്‍ ചെയ്യുന്ന ആളുകള്‍ തന്നെ തങ്ങളുടെ വാദം സ്ഥാപിക്കാന്‍ ഒട്ടും പ്രസക്തമല്ലാത്ത പണ്ഡിത അഭിപ്രായങ്ങളെയും നിലവാരം കുറഞ്ഞ സങ്കല്പ കഥകളെയും ഉദാഹരണങ്ങളെയും കൂട്ട് പിടിക്കുന്ന കാഴ്ചകള്‍ കണ്ടപ്പോള്‍ ഉണ്ടായ സങ്കടത്തില്‍ നിന്നുണ്ടായ പ്രതികരണമാണ് മുകളില്‍ നിങ്ങള്‍ വായിച്ചത്.
    ഞാന്‍ എന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടുകയും ഏറ്റവും കൂടുതല്‍ (ഒന്നൊഴിയാതെ എന്ന് വേണമെങ്കില്‍ പറയാം)ശ്രവിക്കുകയും ചെയ്യുന്ന എന്റെ ഇഷ്ട പ്രഭാഷകരാണ് അക്കൂട്ടത്തില്‍ കൂടുതല്‍ എന്നതാണ് ഏറ്റവും സങ്കടകരം.മുമ്പൊക്കെ അവര്‍ സംസാരിക്കുമ്പോള്‍ ആയത്തുകളും ഹദീസുകളും അവരുടെ സംസാരത്തെ സമ്പുഷ്ടമാക്കാറുണ്ടായിരുന്നു ഇന്ന് അത് കേവല സാങ്കല്പിക കഥകളിലേക്കും ഉദാഹരണങ്ങളിലേക്കും പ്രമാണബദ്ധമല്ലാത്ത പണ്ഡിത ഉദ്ധരണികളിലേക്കും ചുരുങ്ങിയിരിക്കുന്നു.ഇത് വെറും ആരോപണം എന്ന നില്‍ക്കല്ല വസ്തുതാപരമായി ചൂണ്ടിക്കാണിക്കാന്‍ എനിക്ക് സാധിക്കും.
    ഇന്ഷാഅള്ള തുടര്‍ന്നാവാം ....
    പരസ്പരം മുശ്രിക്കാക്കാതെ ....മുനാഫിക്കാക്കാതെ ....അഖ്ലാനിയാക്കാതെ ...മുഉതസലിയാക്കാതെ ....
    മുസ്ലിമായിക്കൊണ്ട് നമുക്ക് തുടരാം ....
    കര്‍മ്മങ്ങള്‍ എന്നില്‍ നിന്നും നിങ്ങളില്‍ നിന്നും പടച്ചവന്‍ സ്വീകരിക്കുമാറാകട്ടെ....ആമീന്‍.

    ReplyDelete
  4. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ .... ഇവിടെ മതപരമായ ഒരു വിഷയം കൈകാര്യം ചെയ്യുകയാണ് നമ്മള്‍ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തികളെയോ മറ്റോ പരാമര്‍ശിച്ചിട്ടില്ല. മുന്പ് അത്തരത്തിലുള്ള കാര്യങ്ങളെ എതിര്‍ത്തു കൊണ്ട് വിശദമായി എഴുതിയിട്ടുമുണ്ട് ...

    പിന്നെ എന്തുകൊണ്ട് തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് എഴുതുന്നു എന്നതാണ് പ്രശ്നം എങ്കില്‍, അത് എന്റെ ഒരു ബാധ്യതയായി ഞാന്‍ മനസ്സിലാക്കുന്നു. എട്ടാം ക്ലാസ് മുതല്‍ ഭൌതിക പഠനം നിര്‍ത്തി ഇസ്ലാമിക പഠനത്തിലേക്ക് തിരിഞ്ഞു. ഈ തര്‍ക്ക വിഷയത്തില് വല്ലതും എഴുതുന്നതിനു മുന്പ് എന്റെ അധ്യാപകരുമായി ഇരുന്ന് ഞാന്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവരോരോരുത്തരും അഖീദയിലും ഫിഖ്ഹിലുമെല്ലാം മദീനയില്‍ നിന്നും മറ്റും ഡോക്ടരേറ്റ് എടുത്തിട്ടുള്ള പ്രഗല്‍ഭരായ പണ്ടിതന്മാരാണ്. അതുപോലെ അറിവുള്ള പണ്ഡിതന്മാരുടെ അടുത്ത് ചെന്ന് ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്. ഇതൊന്നും പുറത്തു പറയേണ്ടതില്ല. എന്തോ ഒരു കുത്സിത താല്പര്യം വച്ചുകൊണ്ട് എഴുതുകയാണ് എന്ന തെറ്റിദ്ധാരണ ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞു എന്ന് മാത്രം. പിന്നെ നമ്മള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഒരു വിഷയത്തില്‍ തീരെ അറിവില്ലാത്തവര്‍ പോലും അഭിപ്രായങ്ങള്‍ പറഞ്ഞ് മതനിയമങ്ങളെ വികലമാക്കുമ്പോള്‍ മൌനം പാലിക്കുവാന്‍ അല്പം പ്രയാസമുണ്ട്. അപാകതകള്‍ അല്ലാഹു പൊറുത്തു തരട്ടെ...

    എന്നാല്‍ സംഘടനയില്‍ നടക്കുന്ന പോളിറ്റിക്സുമായോ മറ്റോ ചര്‍ച്ച ചെയ്യാന്‍ എനിക്ക് താല്പര്യവുമില്ല. അത്തരം കാര്യങ്ങളില്‍ ഇടപെടാരുമില്ല. പിന്നെ താങ്കള്‍ പറഞ്ഞല്ലോ ഹദീസ് നിഷേദത്തില്‍ നിന്നും താങ്കള്‍ കരകയറി എന്ന്. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.... എങ്കില്‍ പള്ളിയെ കൊല്ലുന്ന ഹദീസിനെ മാത്രമല്ല യുക്തിക്ക് യോജിക്കാത്ത ഹദീസുകളെ മുഴുവന്‍ കൊഞ്ഞനം കുത്തുന്ന വ്യക്തികളെ എനിക്കറിയാം.. അവരില്‍ ഫതവ ബോര്‍ഡ് മെമ്പര്‍മാര്‍ പോലും ഉണ്ട്.. അവരുടെ ഹദീസ് നിഷേദം ആരെങ്കിലും പറഞ്ഞു കേട്ടതല്ല. സ്വന്തം ചെവികളാല്‍ കേട്ടതാണ്... വളരെ മോശമായി ഹദീസിനെ പരിഹസിച്ചു ചിരിക്കുന്ന, അല്ലാഹുവിന്റെ സ്വിഫതുകളെ നിഷേദിക്കുന്ന ഒരുപാട് പേര്‍. ഇന്ന് അവര്‍ എവിടെ നില്‍ക്കുന്നു എന്നും അവരുടെ നിലപാടുകള്‍ എന്ത് എന്നും എന്നെ സംബന്തിചിടത്തോളം വ്യക്തമാണ്. അവരെ സലഫികള്‍ എന്ന് വിളിക്കാന്‍ അല്പം പ്രയാസമുണ്ട്. യുക്തിക്ക് പ്രമാണങ്ങളെക്കാള്‍ മുന്ഗണന കൊടുക്കുന്ന അവരുടെ പ്രവണതയെ ആണ് മുഅതസിലീ ചിന്ത എന്ന് പറഞ്ഞത്. പിന്നെ 'യാ ഇബാദല്ലാഹ്' എന്നാ ഹദീസുമായി ബന്ധപ്പെട്ട് മാത്രം ഈ ഭിന്നിപ്പിനെ ഞാന്‍ കാണുന്നില്ല. ആ വിഷയത്തില്‍ അനാവശ്യമായ ഒരു ചര്‍ച്ചയാണ് നടക്കുന്നത്. ഒരു സംഗതി നിഷിദ്ധമാണ് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ അനാവശ്യമായി അതില്‍ ഗവേഷണം നടത്തി ഭിന്നിക്കേണ്ടതില്ല. യഥാര്‍ത്ഥത്തില്‍ പ്രമാനങ്ങല്‍ക്കാന് യുക്തിയെക്കാല്‍ മുന്ഗണന നല്‍കേണ്ടത് എന്ന് ഒരേ സ്വരത്തില്‍ പറയുന്ന നമ്മള്‍ ഈ വിഷയത്തില്‍ എന്തിനു ഭിന്നിക്കണം.. ജിന്നിനോട് ഇത് ചോദിച്ചാല്‍ ശിര്‍ക്കാകുമോ?! അത് ചോദിച്ചാല്‍ ശിര്‍ക്കാകുമോ?! ... അല്ല വസീല ഇല ശിര്‍ക്ക് മാത്രമേ ആവുകയുള്ളൂ .... അല്ല ശിര്‍ക്കാവും തുടങ്ങിയ ചര്‍ച്ചയിലേക്ക് നമ്മള്‍ പോകുന്നത് എന്തിനു ??!! , ആ ചര്‍ച്ച തന്നെ അനാവശ്യമാണ്. എല്ലാം നിഷിദ്ധമാണ് എന്ന് നമ്മള്‍ ഒരേ സ്വരത്തില്‍ പറയുന്നു... അവിടെ ചര്‍ച്ച അവസാനിപ്പിച്ചാല്‍ മതി.. ഒരു വിഷയത്തില്‍ അതിന്റെ വിധി മനസ്സിലാക്കിയതിനു ശേഷവും അനാവശ്യമായി ചികഞ്ഞന്വേഷിക്കുന്നത് ഭിന്നതയുണ്ടാകാന്‍ മാത്രമേ ഉപകരിക്കൂ.....

    ReplyDelete
  5. പിന്നെ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ ... കേവലം പണ്ടിതാഭിപ്രായങ്ങള്‍ എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ എളുപ്പമാണ്. മതവിഷയങ്ങള്‍ ഒരുപാട് ആഴത്തിലുള്ളതാണ്. അതിലേക്ക് ഇറങ്ങി ചെന്ന് പഠിക്കുമ്പോഴേ അതിന്റെ ആഴം മനസ്സിലാകൂ ... അതുകൊണ്ട് ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഖുര്‍ആനും സുന്നത്തും പിന്‍പറ്റുന്നവര്‍ എന്ന് നാമെല്ലാവരും ഒരേ സ്വരത്തില്‍ അംഗീകരിക്കുന്ന പണ്ഡിതന്മാര്‍ ആ വിഷയത്തില്‍ എന്ത് പറഞ്ഞു എന്ന് നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. അത് വിശുദ്ധ ഖുര്‍ആനിന്റെ കല്പനയാണ്. പിന്നെ പണ്ഡിതന്മാര്‍ എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായം പറഞ്ഞ ഒരു വിഷയമാണ് എങ്കില്‍ പ്രത്യേകിച്ചും... ഉസ്വൂലുകള്‍ അറിയുന്ന പണ്ടിതന്മാരിലെക്ക് മടക്കെണ്ടാതുണ്ട്... മതത്തിന്റെ ഒരുപാട് വശങ്ങളുണ്ട് അതിന്റെ നൂറില്‍ ഒരംശം പോലും നമ്മളൊന്നും പഠിച്ചിട്ടില്ല എന്നത് ഒരു യാഥാര്ത്യമാണ്. 12 വര്‍ഷമായി ഇസ്ലാമിക വിഷയങ്ങള്‍ മാത്രമേ ഞാന്‍ പഠിച്ചിട്ടുള്ളൂ... എന്റെ അറിവ് എത്രത്തോളം പരിമിതമാണ് എന്ന് എനിക്കറിയാം... അല്ലാഹുവിനെ സാക്ഷി നിര്‍ത്തിക്കൊണ്ട് പറയട്ടെ ഒരു ചെറിയ അംശം പോലും ഞാന്‍ പഠിച്ചു എന്ന് എനിക്ക് തോന്നുന്നില്ല... കര്‍മശാസ്ത്ര വിഷയങ്ങള്‍ പഠിക്കാനാണ് എനിക്ക് താല്പര്യം... പ്രത്യേകിച്ചും അതിലെ സാമ്പത്തിക നിയമങ്ങള്‍‍ക്കാണ് കൂടുതല്‍ പഠിക്കാന്‍ ആഗ്രഹം... ഓരോ ദിവസം പഠിക്കും തോറും എന്റെ അറിവ് എത്ര പരിമിതമാണ് എന്ന് മനസ്സിലാവുകയാണ് ചെയ്യുന്നത്.... അതുകൊണ്ട് വളരെ വളരെ പരിമിതമായ അറിവുള്ള നമ്മള്‍ മതവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്പ് മതവിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള അര്‍ഹതയും അറിവുമുള്ള പണ്ഡിതന്മാര്‍ എന്ത് പറഞ്ഞു എന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്...

    നമ്മളൊക്കെ മനുഷ്യന്മാരാന് അപാകതകളുണ്ടാവാം, വീക്ഷണ വിത്യാസങ്ങളുണ്ടാവാം, അല്ലാഹു നമ്മുടെ തെറ്റ് കുറ്റങ്ങള്‍ പൊറുത്ത് തരുമാറാകട്ടെ... പ്രമാണങ്ങള്ക് യുക്തിയെക്കാള്‍ മുന്ഗണന നല്‍കുന്ന, പ്രവാചക ചര്യയെ പരിഹസിക്കാത്ത, നിഷേദിക്കാത്ത ആളുകള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ വെടിഞ്ഞു ഐക്യത്തോടെ നിലകൊള്ളണം.. ഒരു അനാവശ്യ ചര്‍ച്ചയുടെ പേരില്‍ അവര്‍ ഭിന്നിക്കേണ്ടതില്ല... അതിന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ ....

    ReplyDelete