Saturday, December 29, 2012

അടച്ചു പൂട്ടപ്പെട്ട മുജാഹിദുകളുടെ ശബ്ദത്തിന് സമ്മേളന നഗരിയില്‍ മോചനം കിട്ടിയ ദിവസം ... അല്ലാഹു അക്ബര്‍ ... അല്ലാഹു അക്ബര്‍

അസ്സലാമു അലൈകും വ രഹ്മതുല്ലാഹ് ...

وَمَا النَّصْرُ إِلاَّ مِنْ عِندِ اللّهِ الْعَزِيزِ الْحَكِيمِ
"തീര്‍ച്ചയായും സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാകുന്നു " - [ആല് ഇമ്രാന്‍ 126]

വിലക്കുകളും തടസ്സങ്ങളും അധികാരവും ഉപയോഗിച്ച് തടവറക്കുള്ളില്‍ അടച്ചു പൂട്ടപ്പെട്ട മുജാഹിദുകളുടെ ശബ്ദത്തിന് സമ്മേളന നഗരിയില്‍ മോചനം കിട്ടിയ ദിവസം ... അല്ലാഹു അക്ബര്‍ ... അല്ലാഹു അക്ബര്‍ ... അല്ലാഹു അക്ബര്‍ ... അല്ലാഹുവേ നീ വലിയവനാണ്‌ ... എല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ് ... സര്‍വ്വ സ്തുതിയും അല്ലാഹുവിനാകുന്നു ...

99% മുജാഹിദുകളുടെയും വികാരം സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഹുസൈന്‍ സലഫിക്ക് നന്ദി രേഖപ്പെടുത്തുന്നു ... അദ്ദേഹത്തിനു അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ ... ആയുസും ആരോഗ്യവും നല്‍കി സംരക്ഷിക്കുമാറാകട്ടെ... മനസ്സില്‍ തട്ടിയ വാക്കുകള്‍ ... കക്ഷിത്വവും വിഭാഗീയതയും മൂലം അന്തത ബാധിക്കാത്ത മനസ്സുകള്‍ക്ക് സത്യം മനസ്സിലാവും ഇന്‍ ഷാ അല്ലാഹ് ...

എങ്കിലും വരാനിരിക്കുന്ന പരീക്ഷണങ്ങള്‍ക്ക് വിരാമമില്ല .... ക്ഷമയോടെയും പക്വതയോടെയും പ്രതിഫലേഛയോടെയും ഓരോ പരീക്ഷണങ്ങളെയും എതിരിടാന്‍ മാനസികമായി തയ്യാറാവുക .... നിങ്ങള്‍ വിശ്വാസികളാണ് എങ്കില്‍ അല്ലാഹു നിങ്ങളോടൊപ്പമുണ്ട് .... അല്ലാഹു പറഞ്ഞത് നിങ്ങള്‍ മറന്നു പോയോ ??
ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين
" നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍ " [ ആലു ഇമ്രാന്‍- 139].

ആദര്‍ശത്തിന്റെ പേരില്‍ പരസ്പരം സ്നേഹിച്ചവരെ ഭിന്നിപ്പിച്ചവര്‍ ആരായാലും അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കട്ടെ ... അവരെ അല്ലാഹു സന്മാര്‍ഗത്തിലെക്ക് വഴി നടത്തട്ടെ ... അവരുടെ ഫിത്നയില്‍ നിന്നും അല്ലാഹു നമ്മെയും നമ്മുടെ സമൂഹത്തെയും രക്ഷിക്കുമാറാകട്ടെ ...

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് കുവൈറ്റില്‍ വച്ച് ഉണ്ടായ ഒരു ചര്‍ച്ചയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും ... അന്ന് ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു .. ചിലരുടെ വാദങ്ങളുടെ നിചസ്ഥിതി പണ്ഡിതനും ഫത്'വാ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ്‌ ഡോ: ഹമൂദ് അല്‍ നജ്ദി വിശദീകരിച്ചു ... ഒരുപാട് നിര്‍ദേശങ്ങള്‍ പണ്ഡിതന്മാര്‍ നല്‍കി ... "നിങ്ങളുടെ ചര്‍ച്ച നിങ്ങള്‍ സൌദിയിലെ വലിയ പണ്ടിതന്മാരിലേക്ക് മടക്കണം .. പൊതുജനങ്ങളെ ആശയക്കുഴപ്പതിലാക്കരുത് .. ഈ വിഷയത്തിന്റെ പേരില്‍ നിങ്ങള്‍ എടുത്ത അച്ചടക്ക നടപടികള്‍ പിന്‍വലിക്കണം... ഒരുമയോട് കൂടി സാഹോദര്യ ബന്ധത്തോടെ നിങ്ങള്‍ മുന്നോട്ട് പോകണം. " അങ്ങനെ ഒരുപാട് നല്ല നല്ല നിര്‍ദേശങ്ങള്‍ ..

പക്ഷെ ആ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ബഹുമാന്യനായ അബ്ദുറഹ്മാന്‍ സലഫി പറഞ്ഞ കാര്യങ്ങളില്‍ ഇവിടെ ഏറ്റവും പ്രസക്തമായത് മാത്രം ഉദ്ധരിക്കാം: "നിങ്ങള്‍ ആ വിചാരിച്ചതൊന്നും നടക്കൂലാ".

ഇന്ന് ഹുസൈന്‍ സലഫിയുടെ സുന്ദരമായ പ്രഭാഷണത്തിനു ശേഷം മുജാഹിദ് കേരളം ആ വാക്കുകളോട് തുല്യതയുള്ള വാക്കുകള്‍ അദേഹത്തില്‍ നിന്നും നേരില്‍ കേട്ടു എന്ന് ഞാന്‍ മനസ്സിലാക്കുന്നു ...

ഒരു വ്യക്തിയെ ഇകഴ്താനോ പരിഹസിക്കാനോ വേണ്ടിയല്ല ... പക്ഷേ അദ്ദേഹം പ്രധിനിദാനം ചെയ്യുന്ന രീതിയെയും വീക്ഷണങ്ങളെയും അംഗീകരിക്കാന്‍ സാധിക്കുന്നില്ല.. മാത്രമല്ല വിഭാഗീയതയും കക്ഷിത്വവും അലിഞ്ഞു ചേരാത്ത തീര്‍ത്തും നന്മ നിറഞ്ഞ ഒരുപദേശം ഹുസൈന്‍ സലഫി നല്‍കിയതിനെ വളരെ ക്രൂരമായി വലിച്ചു കീറുന്നത് കണ്ടപ്പോള്‍ ചില സത്യങ്ങള്‍ ജനങ്ങള്‍ അറിയണം എന്ന് തോന്നി... ഏതായാലും അല്ലാഹു എല്ലാവര്ക്കും സന്മാര്‍ഗം കാണിച്ചു കൊടുക്കട്ടെ ... ഈ ആദര്‍ശത്തെ തകര്‍ക്കുന്നവരില്‍ നിന്നും നമ്മെ സംരക്ഷിക്കുമാറാകട്ടെ... ആരോടും നമുക്ക് വിരോധമില്ല .. ആക്ഷേപമില്ല .. വ്യക്തി എന്ന നിലക്ക് ആരെയും നമ്മള്‍ ആക്ഷേപിക്കാന്‍ അര്‍ഹരല്ല ... ആരോപണ പ്രത്യാരോപണങ്ങള്‍ നമ്മുടെ രീതിയുമല്ല ... പക്ഷെ മതവിഷയങ്ങളിലെ പ്രാമാണികമായ നിലപാടുകളും അതില്‍ കടന്നു വരുന്ന വ്യതിയാനങ്ങളും ജനങ്ങളോട് പറയേണ്ടതുണ്ട് ...

എന്തും ഒരു മുജാഹിദ് സഹിക്കും ... ക്ഷമിക്കും ... പക്ഷെ അവന്റെ ആദര്‍ശത്തെ അവന്‍ ഒരിക്കലും കൈവിടില്ല ... അതവന്റെ പരലോക രക്ഷയുടെ കാര്യമാണ് ...
എല്ലാവരും അല്ലാഹുവിനെ സ്തുതിക്കുക ... വിമര്‍ശനങ്ങളിലും പ്രതികരണത്തിലും നമ്മുടെ ആദര്‍ശ ബോധവും ... നീതി ബോധവും കൈവെടിയാതെ സൂക്ഷിക്കുക ... പ്രാര്‍ഥനയാണ് ഒരു വിശ്വാസിയുടെ ആയുധം അത് മറക്കാതിരിക്കുക ... നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ല എങ്കില്‍ അല്ലാഹു നിങ്ങളെ പരിഗണിക്കുകയില്ല ...
قل ما يعبأ بكم ربي لولا دعاءكم

എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കുക ...

ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين
" നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍ " [ ആലു ഇമ്രാന്‍- 139].

7 comments:

  1. masha allah shabeel...how is he....allah kakkataa

    ReplyDelete
  2. "സഹോദരങ്ങളെ,എന്റെ സമയം തീര്‍ന്നു.ഒരു കാര്യം കൂടി പറഞ്ഞു ഞാന്‍ അവസാനിപ്പിക്കുകയാണ്.കെ.ജെ.യു.വിന്റെയും കെ.എന്‍.എമ്മിന്റെയും ഐ.എസ്.എമ്മിന്റെയും എം.എസ്.എമ്മിന്റെയും എം.ജി.എമ്മിന്റെയും അമരത്തിരിക്കുന്ന നേതൃത്വം നല്‍കുന്ന സമാദരണിയരായ എന്റെ പോന്നു നേതാക്കളോട്,അതെ ,മുജാഹിദ് സമ്മേളനമാണ്‌ വീട്ടിലിരിക്കാന്‍ ആവില്ല എന്ന മനസ്സോട് കൂടി അഷ്ടദിക്കുകളില്‍ നിന്ന് ഈ സലഫീനഗറിലേക്ക് പരന്നൊഴുകിയ എന്റെ പോന്നു മുജാഹിദ് പ്രവര്‍ത്തകരോട്,എനിക്ക് സ്നേഹത്തോടെ പറയാനുള്ളത് , ‘മുജാഹിദുകള്‍ കൂട്ടത്തോടെ ശിര്‍ക്കിലേക്ക് പോയിരിക്കുന്നു' എന്ന ഖുബൂരികളുടെ ആരോപണത്തിനു നമുക്കൊന്നായി മറുപടി കൊടുക്കാന്‍ സാധിക്കണം.ആ വിശയത്തില്‍ നമ്മുടെ ശബ്ദം ഭിന്നിച്ചു പോകരുത്.ഒരു മുജാഹിദും ശിര്‍ക്കിലേക്ക് പോയിട്ടില്ല എന്ന് പറയാന്‍ നമുക്ക് സാധിക്കണം.

    അതിന്റെ മുമ്പില്‍ നമുക്ക് തടസ്സമായി നില്‍ക്കുന്ന ചില വിഷയങ്ങള്‍ ഇന്നുണ്ട്.'യാ ഇബാദല്ല' എന്ന് തുടങ്ങുന്ന ഒരു ദുര്‍ബലമായ ഹദീസിന്റെ പ്രശ്നത്തില്‍ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ഖുബൂരികള്‍ അത് തെളിവായി കൊണ്ട് വന്നപ്പോള്‍ മുസ്ലിം ലോകം മുഴുവനും ഇന്നേവരെ അതിനു നല്‍കിയ ഒരു മറുപടിയുണ്ട്.ആ മറുപടിയില്‍ നാം ഒതുങ്ങി നില്‍ക്കുക.അതിനുമപ്പുറമുള്ള വ്യാഖ്യാനചര്‍ച്ചയില്‍ നിന്ന് നാം വിട്ടു നില്‍ക്കുക.ഇനിഅതല്ല സഹോദരങ്ങളെ,മറുപടിയില്‍ അപകടമുണ്ടെന്നാണോ നമുക്ക് പറയാനുള്ളത്,എങ്കില്‍ അത് മുഖവിലക്ക് എടുത്തുകൊണ്ട് നാം ഇനിയും ചര്‍ച്ചകള്‍ അവസാനിപ്പിക്കരുത്.കൂട്ടമായി ചര്‍ച്ചചെയ്യണം.ഇനിയും പഠനങ്ങള്‍ നടക്കണം.സാധാരണജനങ്ങളിലെക്കല്ല,പണ്ഡിതലോകത്ത് ചര്‍ച്ച നടക്കട്ടെ.നാം അംഗീകരിക്കുന്ന , നമ്മെ അംഗീകരിക്കുന്ന വിദേശരാജ്യങ്ങളിലുള്ള ഒട്ടേറെ പണ്ഡിതസഭകള്‍ നമ്മുടെ ഇന്നത്തെ പ്രശ്നങ്ങളില്‍ ആശങ്കാകുലരാണ്.അവര്‍ നമ്മോടു ഈ വിഷയം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.അവരുടെ മുമ്പില്‍ പോയിട്ടും നമുക്ക് ചര്‍ച്ച ചെയ്യാം.എന്തിനു വേണ്ടി,ഗള്‍ഫ്സലഫീപണ്ഡിതന്മാര്‍ പറയുന്നത് മുഴുവന്‍ അണ്ണാക്ക് തൊടാതെ തിരിച്ചു പോരാനല്ല.അത് തഖ്-ലീദു ചെയ്യാനല്ല.അവരുടെ മുമ്പില്‍,അവരുടെ കാല്‍ക്കീഴില്‍ നമ്മുടെ ആദര്‍ശം പണയപ്പെടുത്താനുമല്ല.മറിച്ചു പ്രമാണങ്ങള്‍ ഉദരിച്ചുകൊണ്ട്,ഞങ്ങളുടെ നാട്ടിലെ തര്‍ക്കങ്ങള്‍ എന്താണെന്നു മുഴുവനും ആ അറബ് സഹോദരങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.അതുകൊണ്ടാണ് അവരില്‍ നിന്ന് ഫത്വകള്‍ പലപ്പോഴും വിഭിന്നങ്ങളായി മാറുന്നത്.നമുക്കിടയിലുള്ള പ്രശ്നങ്ങള്‍ എന്താണെന്നു കൂട്ടമായി നാം അവരെ അറിയിക്കണം.പ്രമാണങ്ങള്‍ ഉദരിച്ച് കൊണ്ട് അവര്‍ക്ക് പറയാനുള്ളത് പ്രമാണങ്ങള്‍ ഉദരിച്ചു അവരും പറയട്ടെ.എന്നിട്ട് ഒരു തീരുമാനത്തില്‍ നമുക്ക് എത്തിക്കൂടെ പ്രിയമുള്ളവരേ.എത്താന്‍ നമുക്ക് സാധിക്കുമെന്നാണ് ഈയുള്ളവന്‍ പ്രതീക്ഷിക്കുന്നത്.പ്രിയമുള്ളവരേ,ഒരു കാര്യം കൂടെ പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുകയാണ്.സഹോദരങ്ങളെ ,ഇത്തരത്തിലുള്ള നമ്മുടെ തര്‍ക്കങ്ങളും ചര്‍ച്ചകളും ഒക്കെ പൊതുജനങ്ങളില്‍ നിന്ന് മാറ്റിവെച്ചുകൊണ്ട് എല്ലാവരും സ്നേഹത്തോടെ ബഹുമാനത്തോടുകൂടി ഒന്നിച്ചുപോകണമെന്നതാണ് ആദര്‍ശശത്രുക്കള്‍ക്കെതിരെ നമുക്ക് സ്വീകരിക്കേണ്ട അജണ്ടയുമായി നാം മുന്നോട്ട് പോകണെയെന്നാണ് വിനീതമായി പറയാനുള്ളത്."

    ReplyDelete
  3. "ഒരൊറ്റ കാര്യം കൂടി പറയുന്നു,എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനുവേണ്ടി മിത്രങ്ങളുടെ വേഷത്തില്‍ നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നവരെ നാം കാണാതിരുന്നുകൂടാ.കരുതിയിക്കണം അവരെ കുറിച്ച്,നമുക്കിടയിലെ ഭിന്നതകളെ അവര്‍ ആളി കത്തിക്കുകയാണ്.നമ്മുടെ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത ഒരു മാന്യദേഹം നമുക്കിടയിലെ ഭിന്നതമുതലെടുത്ത്കൊണ്ട് 'ഇബ്ലീസുകളെന്നും ജാഹിലുകളെന്നും,ശൈതന്മാരെന്നും എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം,ഞങ്ങളും നിങ്ങലോടോപ്പം ഉണ്ട്' എന്ന് പറഞ്ഞുകൊണ്ട് പ്രോത്സാഹനം നല്‍കിയ ഒരു സാഹചര്യം ഇവിടെ ഉണ്ടായി.നമുക്ക് അവരോടു വിനയത്തോടെ പറയാനുള്ളത് നിങ്ങള്‍ നിങ്ങളുടെ മേഖലകളില്‍ ഒതുങ്ങി നിന്നുകൊണ്ട് അതും അത് പഠിച്ചിട്ടുള്ള പ്രമാണങ്ങള്‍ അറിയുന്ന പണ്ഡിതന്മാര്‍ പറയട്ടെ,ഡോക്ടര്‍മാര്‍ അവരുടെ ഡ്യുട്ടി നിര്വ്വഹിക്കട്ടെ.ആ നിലക്ക് ഓരോരുത്തരും അവരുടെതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകലായിരിക്കും ഇത്തരം വ്യക്തികള്‍ക്കും എല്ലാവര്ക്കും നല്ലത് എന്നതാണ് മിതമായ നിലക്ക് ഒരു മുസ്ലിമിന് ഒരു മുജാഹിദീനു പറയാനുള്ളത്."

    ReplyDelete
  4. "അതുകൊണ്ട് പ്രിയമുള്ളവരേ,നമ്മുടെ ശബ്ദം ഭിന്നിച്ചു കൂടാ,ശിര്‍ക്കിനെതിരെയുള്ള പോരാട്ടം നിന്ന് കൂടാ,ബിദ്അത്തുകള്‍ക്കെതിരെയുള്ള സ്വരം ഒരിക്കലും തണുത്തുറഞ്ഞു കൂടാ,എന്ത് വിട്ടുവീഴ്ച ചെയ്താലും.ആരുടെ വാക്കുകളില്‍ വന്ന,അമിതാവേശത്താല്‍ ജനങ്ങളെ കണ്ടപ്പോള്‍ അഹന്തതോന്നിക്കുന്ന വര്‍ത്തമാനങ്ങള്‍ പ്രസങ്ങിച്ചവരുണ്ടെങ്കില്‍ അവരും തിരുത്തട്ടെ.മുഴുവന്‍ ആളുകളും തിരുത്തട്ടെ.നമ്മുടെ നേതാക്കല്ലേ കുറിച്ച് പറഞ്ഞുപോയെങ്കില്‍ അവരോടു മാപ്പ് ചോതിക്കട്ടെ,അങ്ങനെ പരസ്പരം അറിഞ്ഞും ഇണങ്ങിയും പോറുത്തും കൊണ്ടും കൊടുത്തും നമ്മള്‍ ഒന്നാകണം.ഒരു ശത്രുവിനെയും ഇതിനിടയിലേക്ക് കടന്നു വരാന്‍ നമ്മള്‍ സമ്മതിക്കരുത്.നമ്മള്‍ ശക്തമായി ശിര്‍ക്കിന്റെ കോ ട്ട കൊത്തളങ്ങള്‍ ഏതു രൂപത്തില്‍ ഇതുവരെ എങ്ങനെ ആഞ്ഞടിച്ചുവോ ആ ആഞ്ഞടിതന്നെ തുടര്‍ന്നുകൊണ്ട്, സ്നേഹമുണ്ടാക്കണേ, ബഹുമാനമുണ്ടാക്കണേ,ആദരവുണ്ടാക്കണേ എന്ന് മാത്രം വിനയത്തോടെ ഇവിടെ തടിച്ചു കൂടിയ മുജാഹിദുകലോട് നീറുന്ന മനസ്സോടെകൂടെയാണ് ഇവിടെ രാവിലെ മുതല്‍ ആളുകള്‍ ഇരിക്കുന്നത് എന്നരിയത്തവനല്ല ഞാന്‍.സന്തോഷിക്കുന്ന ഒരൊറ്റ മുജാഹിദുമില്ല.മനോവിഷമാത്ത്തോട് കൂടി തന്നെയാണ് നമ്മള്‍ എല്ലാവരും ഇരിക്കുന്നത്.പക്ഷെ 'അല്ലാഹു മഅനാ' അല്ല ഉണ്ട് നമ്മുടെ കൂടെ,ഒരു ശക്തിക്കും നമ്മെ ഭിന്നിപ്പിക്കാന്‍ സാധ്യമാകാത്ത നിലക്ക് നാം ഒന്നിക്കണം.അതിനു ഏതു അറ്റം അവരെ പോകേണ്ടി വന്നാലും.പടച്ചറബ്ബിന്റെ സഹായം നമുക്കുണ്ടാകും.
    إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെ സഹായിക്കും.നിങ്ങളുടെ പാദങ്ങള്‍ അവന്‍ ഉറപ്പിച്ചു നിര്‍ത്തും എന്ന് പറഞ്ഞിരിക്കുന്നു.ആ മുഖവിലക്കെടുത്ത് ആ വചനത്തെ നെഞ്ചില്‍ ഏറ്റികൊണ്ട് മുജാഹിദുകളെ ,وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا ആ ആദര്‍ശത്തിന്റെ പ്രഖ്യാപനത്തില്‍ ഭിന്നിക്കാതെ ഒറ്റകെട്ടായി നിലനില്‍ക്കുക."

    ReplyDelete
  5. ഇനിയും ഐക്യത്തിന്‍റെ വഴിയില്‍ വിലങ്ങു തടിയാവുന്നവരെ ബഹിഷ്കരിക്കാന്‍ മുജാഹിദ്‌ അണികള്‍ മാനസികമായി തയ്യാറെടുത്തെ തീരൂ.... എല്ലാം നശിക്കുന്നതിനു മുമ്പ് വീണ്ടു വിചാരത്തിന്റെ, വിവേകത്തിന്റെ പാതയിലേക്ക് കടന്നു വരാന്‍ നമ്മുടെ നേതാക്കള്‍ക്ക്‌ സാധിക്കട്ടെ....

    ReplyDelete
  6. അല്ലാഹുവിന്റെ ദീന്‍ സധാരനക്കരിലെക്ക് ലളിതമായി എത്തിക്കാന്‍ കേരളക്കരയില്‍ ഇന്ന് ഉറച്ച സലഫികള്‍ മാത്രമുള്ളൂ .ഈ ആദര്‍ശ സരണിയെ ഊര്‍ജിതമാക്കാന്‍ ഖുറാന്‍ പറഞ്ഞ നസ്വീഹത്ത്തോടെ നാം ഒന്നിക്കുക .അതിനു ഐക്യത്തോടെ നമ്മെ നയിക്കാന്‍ നമ്മുടെ പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കും റബ്ബ് കഴിവ് നല്കുമാറാവട്ടെ.വാക്കുകളിലും എഴുത്തിലും അവിവേകം വരാതിരിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുക്ക .അല്ലാഹു എല്ലാവര്ക്കും ഇഹപര ജീവിതത്തില്‍ വിജയം പ്രദാനം ചെയ്യട്ടെ

    ReplyDelete
  7. Suhruthukkale ente oru koottu kaaran chungathara yatheem khaanayude colender sammelana nagariyil konduvannathinu oru koottam salafi gundakal aakramichu......iph um khaadiyanikalum okke ullathonnum avark vishayamalla ennu ippo manasilaayi.....allahu kaakatte

    ReplyDelete