Saturday, December 29, 2012

മൂന്നാം ദിവസം നാം കേട്ടതെന്താണ് ????-Harif PK

അസ്സലാമു അലൈക്കും
പ്രിയമുള്ള സഹോദരന്മാരെ സമ്മേളനത്തിലെ
മൂന്നാം ദിവസം നാം കേട്ടതെന്താണ് ????
ഭിന്നിച്ചു നില്‍ക്കുന്ന നാം ഒന്നിക്കണം . അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കാന്‍ തെളിവായി പറയുന്ന ഒരു ഹദീസിനു മുന്‍ഗാമികള്‍ എന്ത്
വ്യഖാനം പഞ്ഞുവോ അവിടെ നില്‍ക്കുക . ഇനി അത് തെറ്റാണെന്ന് നമുക്ക് തോന്നുന്നുവെങ്കില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാവാം .
സാധാരണക്കാരില്‍ നിന്നും ഇത് അവസാനിപ്പിക്കണം . ഐക്ക്യപ്പെടണം . ഒന്നിച്ചു പോവണം . എല്ലാം മറക്കാനും പൊറുക്കാനും കഴിയണം
എത്ര നല്ല സംസാരം . പക്ഷേ ഒന്നിക്കലും ഐക്ക്യപ്പെടലും അല്ലല്ലോ പലരുടെയും ലക്‌ഷ്യം . ബിന്നിപ്പിക്കളും തകര്‍ക്കലും മാത്രം ലക്‌ഷ്യം വെച്ചവര്‍ക്ക് എന്ത് ഐക്ക്യം ????
നാം കേട്ടു അലറലോടലറല്‍
നിഷ്പക്ഷ് ബുദ്ധികളെ നിങ്ങള്‍ ചിന്തിക്കുക .
1) മുജഹിദു പ്രസ്ഥാനത്തിന്‍റെ ഒരു സ്ഥാനവും വഹിക്കാത്ത അനസ് മുസ്ലിയാര്‍ പറയുന്നു ഒരു ചര്‍ച്ചയും ഇനിയില്ല എന്ന് . ഇത് പറയാന്‍ അനസ് മുസ്ലിയാര്‍ ആരാണ് ??? ആരാണ് അയാള്‍ക്ക്‌ ഈ അധികാരം നല്‍കിയത് ????
2) കെ എന്‍ എമ്മിന്‍റെ മറ്റു സെക്രട്ടറി മാരെപ്പോലെ ഒരു സെക്രട്ടറിയായ അബ്ദുറഹ്മാന്‍ സലഫി അതിനു മറുപടി പറഞ്ഞു . ഇനി ഒരു ചര്‍ച്ചയും ഇല്ല
അല്ലാത്തവര്‍ക്ക് പോകാം എന്ന് . ഇത് പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരം ???? . ഏവര്‍ക്കും സ്വീകാര്യമായ ഒരുകാര്യത്തെ സംബധിച്ച് അലറലോടലറല്‍ നടത്തിയ അബ്ദുറഹ്മാന്‍ സലഫി എന്തേ നമുക്ക് ഒരു നിലക്കും യോജിക്കാന്‍ കഴിയാത്ത ബിഷപ്പിന്‍റെ വാദങ്ങള്‍ക്ക് മറുപടിപറയാന്‍ ആവേശം കാണിച്ചില്ല ???
ഖുര്‍ആന്‍ പറയുന്നു {وَقَالُوا اتَّخَذَ الرَّحْمَنُ وَلَدًا (88) لَقَدْ جِئْتُمْ شَيْئًا إِدًّا (89) تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنْشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا (90) أَنْ دَعَوْا لِلرَّحْمَنِ وَلَدًا } [مريم: 88 - 91]
പരമ കാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു . (അപ്രകാരം പറയുന്നവരേ ) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു . അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും , ഭൂമി വിണ്ടു കീറുകയും , പര്‍വ്വതങ്ങള്‍ തകര്‍ന്നു
വീഴുകയും ചെയ്യുമാറാകും . (അതെ ) പരമ കാരുണികന്‌ സന്താനാമുണ്ടെന്നു അവര്‍ വാദിച്ചത് നിമിത്തം . ( സൂറ : മറിയം 88 - 91 )
ആകാശം പിളരാനും , ഭൂമി വിണ്ടു കീറാനും , പര്‍വതങ്ങള്‍ പൊട്ടിതകരാനും മാത്രം ഗവുരമുള്ള ഒരു കാര്യം ബിഷപ്പ് അവിടെ വെച്ച് പറഞ്ഞപ്പോള്‍
അതിനു മറുപടിപറയാത്ത , ഏവര്‍ക്കും സ്വീകാര്യമായ ഒരുകാര്യത്തെ സംബധിച്ച് ഹുസൈന്‍ സലഫി പറഞ്ഞപ്പോള്‍ അലറലോടലറല്‍ നടത്തിയ അബ്ദുറഹ്മാന്‍ സലഫിക്ക് എന്തിനോടാണ്‌ താല്‍പ്പര്യം എന്ന് വളരെ വ്യക്തം . ആദര്‍ഷതിനോടായിരുന്നെങ്കില്‍ ബിഷപ്പിനായിരുന്നു ആദ്യം മറുപടി പറയേണ്ടിയിരുന്നത് എന്നാല്‍ താന്‍ കണ്ണ് വെച്ച നേട്ടങ്ങള്‍ , ഇപ്പോള്‍ ഉണ്ടാക്കി വെച്ച ഭിന്നത നീങ്ങിയാല്‍ നഷ്ട്ടപ്പെടുമെന്നു അറിവുള്ള സലഫി
അത് കൊണ്ടാണ് അലറിയത് . സംഘടനാപരമായ സകല സീമകളും ലന്ഘിച്ചു അലറലോടലറല്‍ നടത്തിയത് . സംഘടനക്ക് ഒരു പ്രസിഡന്‍റെ ഉണ്ട് . ജനറല്‍ സെക്രട്ടറി ഉണ്ട് . കെ ജെ യു വിനും ഉണ്ട് പ്രസിഡന്റും സെക്രട്ടറിയും , പോകട്ടെ അവിടെ യോഗാദ്ധ്യക്ഷന്‍ ഉണ്ട് . അതിനെ മുഴുവന്‍ മറികടന്നു ഒരു വിശദീകരണം നല്‍കാന്‍ ആരാണ് അയാളെ ചുമതലപ്പെടുത്തിയത് ????
അത് സംഘടന തീരുമാനമാണോ ???ഇനി ഒരു ചര്‍ച്ചക്കും സ്ഥാനമില്ലേ ??? സംഘടനയിലെ എല്ലാവരുടെയും അഭിപ്രായമാണോ ഇത് ??? അതോ സംഘടനയുടെ സകല തീരുമാനങ്ങളും
പ്രഖ്യാപിക്കാന്‍ സംഘടനയെ അബ്ദുറഹ്മാന്‍ സലഫിക്ക് തീരെഴുതികൊടുത്തോ ???? ഇതെന്താ സംഘടന അബ്ദുറഹ്മാന്‍ സലഫിയുടെ തറവാട്ടു സ്വത്തോ ????
ഖുര്‍ആന്‍ പറഞ്ഞപോലെ { أَلَيْسَ مِنْكُمْ رَجُلٌ رَشِيدٌ } [هود: 78] നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ ???? (സൂറ :ഹൂദ്‌ 78)

No comments:

Post a Comment