Saturday, August 31, 2013

പണ്ഡിതന്മാരെ ഇകഴ്ത്തി ഫിത്ന പ്രച്ചരിപിക്കുന്നവർ അറിയാൻ -സല്ഫിയ്യതും നിങ്ങളും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും ഇല്ല

PN Abdu Rahman Abdul Latheef
ഇപ്പോള്‍ തമ്മില്‍ തെറ്റിയപ്പോള്‍ സുബൈര്‍ മൌലവി സ്വന്തം താല്പര്യത്തിന്‍റെ ആളാണ്‌ എന്നും അദ്ദേഹത്തെ സൂക്ഷിക്കണമെന്നും അദ്ദേഹം പിഴച്ചുപോയി എന്നെല്ലാം പറയുന്നവര്‍ ഇത്രയും കാലം അദ്ദേഹത്തെ ന്യായീകരിക്കുകയും തെറ്റുകള്‍ മൂടിവെച്ച് താങ്ങി നടന്നിരുന്നത് ഹിസ്‌ബിയത്തിന്‍റെ പേരിലോ ?!, ഇന്ന് അദ്ദേഹത്തില്‍ നിന്നും അറിവ് സ്വീകരിക്കാന്‍ പാടില്ല എന്ന് പറയാന്‍ ഇവര്‍ മുന്നോട്ട് വെക്കുന്ന കാരണങ്ങളില്‍ പലതും വളരെ നേരത്തെ തന്നെ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. എന്ത് തെറ്റ് കണ്ടാലും അപ്പപ്പോള്‍ തുറന്ന് പറയണമെന്ന് പറഞ്ഞിരുന്ന ഇവര്‍ എന്തുകൊണ്ട് ഇതൊക്കെ ഇത്രയും കാലം മൂടിവെച്ചു ?!. ഹിസ്ബിയത്താണോ അതിന് കാരണം ?!.
  ദഅവത്ത് ഇബാദത്താണ് എന്നും അതിനാല്‍ അതില്‍ സംഘടന രൂപീകരിക്കുന്നത് ബിദ്അത്താണ് എന്നും വാദിക്കുന്ന സഹോദരങ്ങള്‍ മനസ്സിലാക്കേണ്ടത്, ഇല്‍മ് തേടുന്നതും ഇബാദത്താണല്ലോഅതിന് വേണ്ടി  കോളേജുകളുംമദ്രസകളുംസിലബസുകളുംഎക്സാമുകളും എല്ലാം ഉണ്ടാക്കുന്നതും ബിദ്അത്താണ് എന്ന് നിങ്ങള്‍ പറയേണ്ടതില്ലേ?!.  പലപ്പോഴും പണ്ഡിതന്മാര്‍ക്ക് ഉള്ള അഭിപ്രായങ്ങളില്‍ തങ്ങള്‍ക്ക് ഭൂഷണമായത് മാത്രം എടുത്ത് പറയുകയും അതല്ലാത്ത അഭിപ്രായങ്ങള്‍ പിഴച്ചതായി കാണുകയോ പുറം ലോകമറിയാതെ മൂടിവെക്കുകയോ ചെയ്യുന്ന പ്രവണതയാണ് ഇക്കൂട്ടര്‍ക്കുള്ളത്.

   എന്നാല്‍ തത്
'വിഷയത്തില്‍ നമുക്ക് പറയാനുള്ളത് വളരെ കൃത്യമാണ്. സംഘടന നിര്‍ബന്ധമല്ല. സംഘടിത  സംവിധാനം ദഅവത്തിന് ഉപയോഗിക്കുന്നതില്‍ തെറ്റുമില്ല. സംഘടന അനുവദനീയമാണോ അല്ലേ എന്ന വിഷയത്തില്‍ സലഫീ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇതൊരു ഫിഖ്ഹിയായ മസ്അലയാണ്. ആയതിനാല്‍ തന്നെ തതടിസ്ഥാനത്തില്‍ വലാഉം ബറാഉം കല്പിക്കാന്‍ പാടില്ല. ഒരാള്‍ സംഘടന അനുവദനീയമായി കാണുന്നു എന്ന കാരണത്താല്‍ അവനെ പിഴച്ചവനായി കാണാനോഒരാള്‍ സംഘടന അനുവദനീയമല്ല എന്ന് കാണുന്നു എന്ന കാരണത്താല്‍ അവനെ പിഴച്ചവനായി കാണാനോ പാടില്ല. ഈ വിഷയം വലാഇനും ബറാഇനും അടിസ്ഥാനമാക്കി നിലനിര്‍ത്തുകയാണ് എങ്കില്‍ കിബാറുല്‍ ഉലമയെ വരെ ഇവര്‍ക്ക് തള്ളിപ്പറയേണ്ടി വരും.

ഇനി ഇപ്പോള്‍ അവസാനമായി  ഇഹ്'യാഉ തുറാസിനെ പിഴച്ചവരാണെന്നും അവരുമായി സഹകരിക്കുന്നവരും പിഴച്ചവരാണെന്നുമാണ് കാര്യമായ തങ്ങളുടെ പ്രബോധന വിഷയമായി ഏറ്റു പിടിക്കുന്നത്. എങ്കില്‍ തിരിച്ചു ചോദിക്കാനുള്ളത് ഇഹ്'യാഉ തുറാസുമായി സഹകരിക്കുന്ന അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ ?!, സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ ?!, ഇന്ന് ജീവിചിരിക്കുന്നതില്‍ ഏറ്റവും വലിയ മുഹദ്ദിസ്മുഹദ്ദിസുല്‍ മദീന ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ ?!,അദ്ദേഹം വളരെ പ്രത്യക്ഷമായി ഇഹ്'യാഉ തുറാസിനോട് സഹകരിക്കുന്ന ആളല്ലേ ?!, അദ്ദേഹത്തിന്‍റെ മകനും മദീനയിലെ അദ്യാപകനും പണ്ഡിതനുമായ അബ്ദുല്‍ റസാഖ് അല്‍ അബ്ബാദ് (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ ?! സ്വാലിഹ് ആല് ശൈഖ് (ഹഫിദഹുല്ലാഹ്) പിഴച്ച ആളാണോ?!. ഇങ്ങനെ അവരുമായി സഹകരിക്കുന്ന പണ്ഡിതന്മാരും, അവരെ അനുകൂലിക്കാത്തവരും സലഫീ പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ട്. പണ്ഡിതന്മാര്‍ക്കിടയിലുള്ള ഈ വീക്ഷണ വിത്യാസത്തെ മറച്ചു വെച്ച് തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി ചിലത് മാത്രം ജനങ്ങളിലേക്ക് എത്തിക്കുന്ന സുബൈര്‍ മൗലവിയുടെ പരിപാടി ശിഷ്യന്മാര്‍ക്കും ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ആശങ്കപ്പെടേണ്ടതില്ല.

ഇഹ്'യാഉ തുറാസ് അവരുടെ മന്ഹജ് എന്താണ് എന്ന് പ്രസിദ്ധീകരിക്കുകയും ആ ഗ്രന്ഥത്തിന് ശൈഖ് ഇബ്ന്‍ ബാസും, ശൈഖ് സ്വാലിഹ് അല്‍ ഫൗസാനും അവതാരിക എഴുതുകയും ചെയ്തിട്ടുണ്ട്. സ്വാലിഹ് അല്‍ ഫൗസാന്‍ ഇന്നും ജീവിചിരിക്കുന്നല്ലോ, ഇന്നുവരെ അദ്ദേഹം അത് പിന്‍വലിച്ചിട്ടുണ്ടോ ?!, ചിലര്‍ പറയുന്ന പോലെ പള്ളിയും മദ്രസയും ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് തസ്കിയ വാങ്ങിയതല്ല. തങ്ങളുടെ മന്ഹജ് എന്ത് എന്ന് പരസ്യമായി എഴുതി അത് പണ്ടിതന്മാര്‍ക്ക് മുമ്പില്‍ വെക്കുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇഹ്'യാഉ തുറാസിന് തെറ്റുകള്‍ പറ്റില്ലെന്നോഅവര്‍ക്ക് പിഴവുകള്‍ ഉണ്ടാവുകയില്ലെന്നോ നമ്മള്‍ പറയുന്നില്ല. അവര്‍ക്ക് ധാരാളം പിഴവുകള്‍ സംഭവിച്ചേക്കാം. നമുക്ക് ആര്‍ക്കാണ് എനിക്ക് യാതൊരു പിഴവും സംഭവിക്കില്ല എന്ന് പറയാന്‍ സാധിക്കുക ?!. അതൊരു സംഘടനയാണ്. അതിനുള്ളില്‍ അതിന്‍റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും, അതിന്‍റെ പരാജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും, അത് ദുരുപയോഗം ചെയ്യുന്നവരും എല്ലാം ഉണ്ടാവാം. നമ്മള്‍ക്ക് ഇഹ്യാഉ തുറാസിനോടുള്ള നിലപാട് എന്താണ് ?!.

 നമ്മള്‍ ഒരിക്കലും തന്നെ എല്ലാ വിഷയങ്ങളിലും ഇഹ്'യാഉ തുറാസിനെ ന്യായീകരിക്കാനോ അവരെ അന്തമായി അനുകരിക്കാനോ നില്‍ക്കുന്ന ആളുകളല്ല. ഇഹ്'യാഉ തുറാസ് അല്ല ഇനി ആര് തന്നെ ആയിരുന്നാലും ഖുര്‍ആനിനും സുന്നത്തിനും എതിരായ ഒരു സംഗതി ആര് പറഞ്ഞാലും അതിനെ ന്യായീകരിക്കുവാനോഅതിനെ അന്തമായി പിന്‍പറ്റുവാനോ തയ്യാറാവാത്ത നിലപാടാണ് നമുക്കുള്ളത്. ഈ നിലപാട് സ്വീകരിക്കുന്ന സഹോദരങ്ങളില്‍ കുറ്റങ്ങളും കുറവുകളും ചികഞ്ഞു കണ്ടെത്തി തെറ്റു പറ്റുന്നവരെല്ലാം പിഴച്ചവരാണ് എന്നുംപണ്ടിതന്മാര്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുള്ള വിഷയങ്ങളില്‍ പോലും തങ്ങളുടേതല്ലാത്ത വീക്ഷണങ്ങള്‍ സ്വീകരിക്കുന്ന സഹോദരങ്ങളെ തന്നിഷ്ടക്കാരായും പിഴച്ചവരായും കാണുന്ന ഹദ്ദാദികളുടെ മന്ഹജ് കേരളത്തില്‍ ചിലവാക്കേണ്ടതില്ല. മാത്രമല്ല ഒരാള്‍ക്ക് ഇല്ലാത്ത വാദങ്ങള്‍ അയാളുടെ പേരില്‍ കെട്ടിവെച്ച് ആടിനെ പട്ടിയാക്കുന്ന പരിപാടിയാണ് പലപ്പോഴും നടക്കുന്നത്. സമരങ്ങളെയും റോഡിലിറങ്ങിയുള്ള വിപ്ലവങ്ങളെയും ശക്തമായി എതിര്‍ത്തുകൊണ്ട് എത്രയോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് അതിനെതിരെ ശക്തമായി നിലകൊണ്ട ഇഹ്’യാഉ തുറാസിനെ റോഡിലിറങ്ങിയുള്ള സമരങ്ങളെ പ്രോല്സാഹിപ്പിക്കുന്നവര്‍ ആണ എന്ന് വിളിക്കുമ്പോള്‍, അത് അതേ പടി വിഴുങ്ങാന്‍ നീതിബോധമുള്ളവര്‍ തയ്യാറാവില്ല. ചാവേര്‍ ആക്രമണങ്ങളെ ആത്മഹത്യ ആണെന്നും, അത്തരം തീവ്രവാദ പ്രവണതകളെ എതിര്‍ത്ത് ശക്തമായ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഇഹ്’യാഉ തുറാസ് ചാവേര്‍ ആക്രമണം അംഗീകരിക്കുന്നവരാണ് എന്നും വാദിക്കുമ്പോള്‍ അത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എന്നിട്ട് അതിനെ ആസ്പദമാക്കി വലാഉം ബറാഉം കല്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല.

 തങ്ങളുടെ നിലപാടും മന്ഹജും ഇന്നതാണ് എന്ന് അവര്‍ പരസ്യമായി ഗ്രന്ഥം ഇറക്കുകയും അതിന് അവതാരിക എഴുതിയതാകട്ടെ ഇബ്നു ബാസ് (റ) യും, സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലയുമാണ്). തങ്ങള്‍ സലഫികളാണ് പള്ളിയും മദ്രസയും ഉണ്ടാക്കുന്നവരാന് അതുകൊണ്ട് ഞങ്ങള്‍ക്ക് തസ്കിയ തരണം എന്ന് ആവശ്യപ്പെടുകയല്ല ഇവര്‍ ചെയ്തത്. പരസ്യമായി തങ്ങളുടെ നയം എഴുതുകയും അത് പണ്ഡിതന്മാര്‍ അംഗീകരിക്കുകയും ചെയ്യുകയാണ് ചെയ്തത്. ഈ പുസ്തകം ഇന്നും പരസ്യമായി അവര്‍ വിതരണം ചെയ്യുകയും അതാണ്‌ തങ്ങളുടെ മന്ഹജ് എന്ന് പറയുകയും ചെയ്യുന്നവരാണ്. അവരത് പിന്‍വലിച്ചിട്ടില്ല. ആ വാക്ക് അവര്‍ പാലിക്കുന്നില്ല എങ്കില്‍ അതവരും അല്ലാഹുവുമായിട്ടുള്ള കാര്യമാണ്. നമ്മള്‍ അതില്‍ തലയിടെണ്ടതില്ല, മനസ്സുകള്‍ അറിയുന്നവന്‍ അവന്‍ മാത്രമാണല്ലോ. അത് അല്ലാഹുവിങ്കലേക്ക് വിടാം .....

------------------------------------------------------------------------------------------------------------------
ശൈഖ് ഇബ്ന്‍ ബാസ് പറഞ്ഞത് എന്ത് എന്ന് പരിശോധിക്കാം :

അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ് ജംഇയ്യത്ത് ഇഹ്യാഉ തുറാസിന്‍റെ റഈസ് ആയ ബഹുമാന്യ സഹോദരന്‍ ശൈഖ് ത്വാരിഖ് സാമീ സുല്‍ത്താന്‍ അല്‍ ഈസക്ക് എഴുതുന്നത്:  അല്ലാഹുവിന്‍റെ തൃപ്തി ലഭിക്കുന്നതും അല്ലാഹുവിന്‍റെ മതത്തിന് ഉപകാരപ്പെടുന്നതുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ അല്ലാഹു അദ്ദേഹത്തെ സഹായിക്കട്ടെ, ആമീന്‍...

അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹ്, അമ്മാ ബഅദ്;

നിങ്ങള്‍ക്കും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കും സൗഖ്യവും സന്തോഷവുമാണ് എന്ന് കരുതട്ടെ. നിങ്ങളെയും നമ്മെയും, നിയ്യത്തും പ്രവര്‍ത്തനങ്ങളും നന്നാക്കി  കൂടുതല്‍ സല്‍പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുവാന്‍ പരിശുദ്ധവാനായ അല്ലാഹു തൗഫീഖ് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

ജംഇയ്യത്ത് ഇഹ്യാഉ തുറാസിന്‍റെ മന്ഹജ് വിശദീകരിക്കുന്ന 

منهج الجمعية في الدعوة والتوجيه 

എന്ന ഗ്രന്ഥം എനിക്ക് കാണിച്ചു തരുകയും ഞാന്‍ അത് പൂര്‍ണമായി വായിക്കുകയും ചെയ്തുവെന്ന് നിങ്ങളെ അറിയിക്കുന്നു. എനിക്ക് തോന്നിയ ചെറിയ ചില നിരീക്ഷണങ്ങളൊഴിച്ചാല്‍. വളരെ നല്ലതും അനുയോജ്യവുമായ ഒരു മന്ഹജ് ആയിട്ടാണ്ഞാനതിനെ കാണുന്നത്. ചില തിരുത്തുകള്‍ അതിന്‍റെ മുകളില്‍ ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പരിശോധിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം എന്ന് അറിയിക്കുന്നു. തഖ്‌വയുടെയും പുണ്യത്തിന്‍റെയും കാര്യത്തിലുള്ള പരസ്പര സഹകരണമെന്ന നിലക്ക് അതില്‍ വല്ല കാര്യങ്ങളും അവ്യക്തമാണെങ്കില്‍ എന്നെ എഴുതി അറിയിക്കുന്നതില്‍ യാതൊരു തടസ്സവുമില്ല. അല്ലാഹു നമ്മെയും നിങ്ങളെയും അവന്‍റെ തൃപ്തി കൈവരിക്കാന്‍ തൗഫീഖ് നല്‍കട്ടെ. നമ്മെയും നിങ്ങളെയും സന്മാര്‍ഗികളും സന്മാര്‍ഗദര്‍ശികളും ആക്കിത്തീര്‍ക്കട്ടെ.

ജംഇയ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബഹുമാന്യനായ ശൈഖ് അബ്ദുള്ളയില്‍ നിന്ന് അറിയാന്‍ സാധിച്ച കാര്യങ്ങള്‍ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. അല്ലാഹു അവന്‍റെ തൃപ്തി കൈവരിക്കാന്‍ നമുക്കും, ജംഇയ്യക്കും, താങ്കള്‍ക്കും എല്ലാ നന്മയും, തൗഫീഖും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
അല്ലാഹു അവന്‍റെ തൃപ്തി കൈവരിക്കാനും, അവന്‍റെ അടിമകളുടെ നന്മയിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും  നമുക്കും, ജംഇയ്യക്കും, താങ്കള്‍ക്കും എല്ലാ നന്മയും, തൗഫീഖും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. അവന്‍ ഏറെ  ഔദാര്യവാനാകുന്നു. വസ്സലാമു അലൈക്കും വ റഹ്മതുല്ലാഹ് .

സൗദി അറേബ്യയുടെ ഗ്രാന്‍ഡ്‌ മുഫ്തി
അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ്
ഒപ്പ്
------------------------------------------------------------------------------------------------

ഇനി സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലാഹ്) പറഞ്ഞത് കാണുക:

അല്‍ഹംദു ലില്ലാഹ്, വ സ്വലാത്തു വസ്സലാമു അല നബിയ്യിനാ മുഹമ്മദ്‌ വ ആലിഹി വ സ്വഹ്ബിഹ്, വ ബഅദ്;

‘മന്ഹജു ജംഇയ്യത്ത് ഇഹ്യാഉ തുറാസ് അല്‍ഇസ്‌ലാമി ലിദ്ദഅവത്തി വത്തൌജീഹ്’ എന്ന ഗ്രന്ഥം ഞാന്‍ പരിശോധിച്ചു. അത് ഖുര്‍ആനും സുന്നത്തുമായി യോജിക്കുന്നതും ഉമ്മത്തിന് വളരെ ആവശ്യമുള്ളതുമായ ശരിയായ ഒരു മന്ഹജായിട്ടാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. ഈ സംഘടനയുടെ സംഘാടകര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. അല്ലാഹുവിന്‍റെ സഹായവും തൗഫീഖും അവര്‍ക്കുണ്ടാകട്ടെ. ഉപകാരപ്രദമായ അറിവും, സല്പ്രവര്‍ത്തികളും അല്ലാഹു അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു നല്‍കട്ടെ. ഇസ്‌ലാമിനും മുസ്ലിമീങ്ങള്‍ക്കും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ അല്ലാഹു അവര്‍ക്ക് തൗഫീഖ് നല്‍കട്ടെ.  വ സ്വല്ലല്ലാഹു വ സല്ലമ അല നബിയ്യിനാ മുഹമ്മദ്‌ വ ആലിഹി വ സ്വഹ്ബിഹ്......

എഴുതിയത്:
സ്വാലിഹ് ഫൗസാന്‍ ബിന്‍ അബ്ദല്ലാഹ് ആലു ഫൗസാന്‍
ഒപ്പ്    
-----------------------------------------------------------------------------------------------

ഇന്നും സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലാഹ്) ഇഹ്യാഉ തുറാസുമായി സഹകരിക്കുന്നു. അദ്ദേഹത്തിന് അവരിലുള്ള പ്രശ്നങ്ങള്‍ അറിയാത്തത് കൊണ്ടാണ് എന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കുന്നത് തങ്ങള്‍ അംഗീകരിക്കുന്ന പണ്ഡിതന്മാരെത്തന്നെയാണ്. കാരണം ശൈഖ് സ്വാലിഹ് അല്‍ ഫൗസാനും, ശൈഖ് അബ്ബാദുമൊക്കെയായി അടുത്ത ബന്ധം പുലര്‍ത്തുന്ന അവര്‍ ഈ കാര്യങ്ങളൊന്നും അവര്‍ക്ക് അറിയിച്ചു കൊടുത്തില്ല എന്നത് അപരാധമല്ലേ. നേരെ മറിച്ച് പിഴച്ച കക്ഷികളായ അവരുമായി പണ്ഡിതന്മാര്‍ ബന്ധം പുലര്‍ത്തുമ്പോള്‍ അവരെ അതിന്‍റെ ഭവിഷത്തിനെക്കുറിച്ച് അറിയിക്കേണ്ടത് തങ്ങളുടെ ബാധ്യത അല്ലെ ?!.   എന്‍റെ ഒരു സുഹൃത്ത് ഈ വിഷയത്തിലുള്ള  ശൈഖ് അബ്ബാദിന്‍റെ അഭിപ്രായം അറിയാന്‍ ശ്രമിച്ചപ്പോള്‍ ഇങ്ങനെയുള്ള ചോദ്യങ്ങളില്‍ എനിക്ക് താല്പര്യമില്ല എന്നാണ് അദ്ദേഹം അറിയിച്ചത്. അദ്ദേഹം സത്യം മൂടിവെക്കുന്നു എന്നാണോ ഇവര്‍ക്ക് പറയാനുള്ളത് ?!. ഇനി ഇങ്ങനെ പണ്ഡിതനന്മാര്‍ക്ക് ഇടയിലുള്ള ചര്‍ച്ചകളില്‍ ഒക്കെ തലയിട്ട് ഓരോരുത്തരെ മുബ്തദിഉം പിഴച്ചവനും ആയി എണ്ണാന്‍ തുടങ്ങിയാല്‍ ഇവര്‍ സ്വയം അംഗീകരിക്കുന്ന പണ്ഡിതന്മാരും അതില്‍ പെടും. നേരത്തെ തങ്ങള്‍ ഏറ്റു പിടിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത യഹ്’യ അസ്സില്‍മി, ഇബ്റാഹീം അറുഹൈലി  തുടങ്ങിയവര്‍ ഇതിന് ഇരകളായവരാണ്. അബ്ദുല്‍ അസീസ്‌ ആലു ശൈഖും, സ്വാലിഹ് അല്‍ ഫൗസാനും, അബ്ദുല്‍ മുഹ്സിന്‍ അബ്ബാദും, സ്വാലിഹ് ആല് ശൈഖുമെല്ലാം വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന, പ്രഗല്‍ഭ പണ്ഡിതനായ ഇബ്റാഹീം റുഹൈലിയെ പോലും ഇവരില്‍ ചിലരെങ്കിലും പിഴച്ചവനായി എണ്ണുന്നു. ജീവിതം മുഴുവന്‍ സലഫിയ്യത്തിന് വേണ്ടി ചിലവഴിച്ച ഇബ്റാഹീം റുഹൈലിയെ കുറിച്ചും, ബകര്‍ അബൂ സൈദിനെ കുറിച്ചുമെല്ലാം അറിവിന്‍റെ ആദ്യ പടികള്‍ ചവിട്ടിത്തുടങ്ങിയ കൊച്ചുവിദ്യാര്‍ഥികള്‍ പിഴച്ചവന്‍, ഹിസ്ബി, മുബ്തദിഅ് തുടങ്ങി പറയുന്ന ഗൗരവമേറിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നാളെ പരലോകത്ത് ഇവര്‍ എന്ത് മറുപടി പറയുമെന്ന് ഭയപ്പെടുന്നു. അല്ലാഹു കാത്തു രക്ഷിക്കട്ടെ....

ഇപ്പോള്‍ തങ്ങള്‍ കൊണ്ട് നടക്കുന്ന ശൈഖ് സലീമുല്‍ ഹിലാലിയെ കുറിച്ച് തങ്ങള്‍ തന്നെ അംഗീകരിക്കുന്ന ശൈഖ് ഉബൈദ് ഹഫിദഹുല്ലാഹ് പറഞ്ഞത് : അയാള്‍ പൈസക്കും സ്വയം താല്പര്യങ്ങള്‍ക്കും വേണ്ടി സംസാരിക്കുന്ന ആളാണ്‌ എന്നതാണ്.  ശൈഖ് ഉബൈദിനെ ചില ഫിത്നക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാകാം. ഇന്ന് പണ്ഡിതന്മാരെ തെറ്റിദ്ധരിപ്പിച്ച് ഫത്വകള്‍ വാങ്ങുന്നവരുടെ ഏര്‍പ്പാട് കേരളക്കരയില്‍ ഇക്കൂട്ടര്‍ക്ക് തന്നെ ബോധ്യപ്പെട്ടതാണല്ലോ. പക്ഷെ തങ്ങള്‍ അംഗീകരിക്കുന്നവരെക്കുറിച്ച് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് മൂടിവെക്കുകയും, അത് തെറ്റിദ്ധരിച്ചതാണ് എന്ന് പറയുകയും, താന്‍ അറിയാത്ത, അല്ലെങ്കില്‍ താന്‍ അംഗീകരിക്കാത്ത ആളുകളെക്കുറിച്ച് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത്തിന്‍റെ സത്യാവസ്ഥ പോലും പരിശോധിക്കാതെ നാട്ടിലാകെ പാട്ടാക്കുകയും ചെയ്യുന്ന പ്രവണത സലഫികളുടെതോ ?! ഇതാണോ സലഫിയ്യത്ത് ?! ...    

 തങ്ങളുടെ മന്ഹജ് എന്താണ് എന്ന് അവര്‍ കൃത്യമായി വ്യക്തമാക്കിയിരിക്കെ അല്ല നിങ്ങളുടെ മന്ഹജ് അതല്ല നിങ്ങള്‍ പിഴച്ചവരാണ് എന്ന് പറയേണ്ടത് എന്തിന് ?!. അവര്‍ക്ക് പിഴവുകള്‍ ഉണ്ട് എങ്കില്‍  ആ പിഴവുകളെ വിമര്‍ശിക്കുകയല്ലേ നമ്മള്‍ ചെയ്യേണ്ടത്. അതല്ലാതെ മുബ്തദിഉകളും പിഴച്ചവരും, അവരോട് സഹകരിക്കുന്നവരും പിഴച്ചവരും ഒക്കെയായി മുദ്രകുത്തുമ്പോള്‍ നാം ഓര്‍ക്കുക നാളെ പരലോകം വരാനുണ്ട്. എന്തിനേറെ കേരളത്തിലെ ‘യാ ഇബാദല്ലാഹ്’ വിവാദവുമായി ബന്ധപ്പെട്ട് ഒരു കത്ത് കേരളത്തിലേക്ക് അയച്ചപ്പോള്‍ നിങ്ങള്‍ തര്‍ക്കം നിര്‍ത്തി ഇഹ്യാഉ തുറാസ് പറഞ്ഞത് കേട്ടാല്‍ മതി ഞങ്ങള്‍ നിങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നല്ല അവര്‍ പറഞ്ഞത്. മറിച്ച് സൗദിയിലുള്ള ഉന്നത പണ്ഡിതന്മാരായ മുഫ്തി ശൈഖ് അബ്ദുല്‍ അസീസ്‌ ആല് ശൈഖ്, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍, ശൈഖ് സ്വാലിഹ് ആല് ശൈഖ് തുടങ്ങിയവരെ സമീപിച്ച് അവര്‍ പണ്ടിതോചിതമായി നല്‍കുന്ന അഭിപ്രായത്തെ ആസ്പദമാക്കി ഭിന്നത അവസാനിപ്പിക്കണം എന്നാണ് അവര്‍ പറഞ്ഞത്. ഇഹ്യാഉ  തുറാസിന്‍റെ വിഷയത്തില്‍ അവരെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ട്. അവരെ പ്രതികൂലിക്കാന്‍ പറയുന്ന കാരണങ്ങളില്‍ ഒന്ന് അവര്‍ പാര്‍ലമെന്റില്‍ മത്സരിക്കുന്നു എന്നതാണ്. പക്ഷെ പാര്ലമെന്റ്റ് ഇലക്ഷനില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നത ഉണ്ട്. രണ്ടാലൊരു ഫിത്ന സമൂഹത്തിന് വരുമെന്ന് ഉറപ്പുള്ള സംഗതിയില്‍ ഫിത്ന ഏറ്റവും കുറഞ്ഞത് സ്വീകരിക്കുക എന്ന തത്വത്തെ അടിസ്ഥാനമാക്കി പാര്ലമെന്റ്റ് ഇലക്ഷനില്‍ പങ്കെടുക്കാം എന്ന് ഇബ്ന്‍ ഉസൈമീനും ഇബ്ന്‍ ബാസുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശൈഖ് അല്‍ബാനി (റഹിമഹുല്ലാഹ്) ഒരു നിലക്കും അതില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന അഭിപ്രായക്കാരനായിരുന്നു. അപ്പോള്‍ ഇങ്ങനെ പണ്ഡിതര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നത് ഉള്ള വിഷയങ്ങള്‍ എടുത്തിട്ടും, ആരൊക്കെയോ പ്രചരിപ്പിച്ച് പണ്ഡിതന്മാരെ തെറ്റിദ്ധരിപ്പിച്ച തെറ്റിദ്ധാരണകളെ ആസ്പദമാക്കി ആളുകളെ മുബ്തദിഉം പിഴച്ചവനുമായി മുദ്ര കുത്തുമ്പോള്‍ ഓര്‍ക്കുക പരലോകം വരാനുണ്ട്.  ഇഹ്യാഉ തുറാസ് അല്ല ആര് തന്നെ ആയാലും അവരെ അന്തമായി പിന്‍പറ്റാനോ, അവര്‍ക്ക് പിഴവുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവരുടെ പിഴവുകളെ ന്യായീകരിക്കാനോ നമ്മള്‍ പോകേണ്ടതില്ല. സലഫീ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ഇത്. ഇങ്ങനെ ആളുകളെ കീറിമുറിച്ച് സലഫിയാണ്, സലഫിയല്ല എന്നിങ്ങനെ മൈക്രോസ്കോപ്പ് വച്ച് കണ്ടെത്തി തെറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു തെറ്റ് കാണുമ്പോഴെക്ക് പിഴച്ചവനായി മുദ്രകുത്തുന്ന ഇന്നത്തെ വ്യാപകമായ പ്രവണതയെ മുഫ്തി അബ്ദുല്‍ അസീസ്‌ ആല് ശൈഖ് ഹഫിദഹുല്ലാഹ് ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹമേങ്ങാനും മുഫ്തി ആയിരുന്നില്ലെങ്കില്‍, ജനമനസ്സുകളില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെയും ഇവര്‍ പിഴച്ചവനായി എഴുതിത്തള്ളിയേനെ. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മുഹദ്ദിസ് ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് ഹഫിദഹുല്ലാഹ് “അഹ്ലുസ്സുന്നയുടെ ആളുകള്‍ പരസ്പരം സ്നേഹത്തോടെ സഹവര്‍ത്തിക്കുക” എന്ന തലക്കെട്ടില്‍ ഒരു ഗ്രന്ഥം എഴുതിയിട്ടുമുണ്ട്. അതിന് ശൈഖ് ഉബൈദ് അല്‍ ജാബിരി ഹഫിദഹുല്ലാഹ് മറുപടിയും എഴുതിയിട്ടുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞു വരുന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ തീരുമാനമാകാത്ത വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കൊടുത്ത് അത് നാഴികക്ക് നാല്പത് വട്ടം ആവര്‍ത്തിച്ച് ആളുകളെ ചേരിതിരിക്കുന്ന ആളുകളെ സൂക്ഷിക്കുക. 
മാത്രമല്ല ഇന്ന് ഹദ്ദാദിയ എന്ന ഒരു ഫിത്നയും അറബ് ലോകത്തുണ്ട്. പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതകള്‍ പ്രചരിപ്പിച്ച് അത് ആഗോഷിക്കലാണ് അവരുടെ പരിപാടി. ഇമാം നവവി (റ) മുബ്തദിആണെന്നും അദ്ദേഹത്തിന്‍റെ ശറഹ് മുസ്‌ലിം കത്തിക്കണമെന്നുംഇബ്നു ഹജര്‍ (റ) മുബ്തദിആണെന്നും അദ്ദേഹത്തിന്‍റെ   ഫത്ഹുല്‍ബാരി കത്തിക്കണമെന്നും. ആ ഗ്രന്ഥങ്ങള്‍ വായിക്കുന്നവരും വായിക്കണമെന്ന് പറയുന്നവരും മുബ്തദിഉകളാണെന്നും വാദിക്കുന്ന  ഹദ്ദാദികളുടെ പിഴച്ച വാദങ്ങളിലേക്ക് ആണോ ചിലര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഭയക്കേണ്ടിയിരിക്കുന്നു. നമ്മളുടെ നിലപാട് ഖുര്‍ആനും സുന്നത്തും അനുസരിച്ച് ആര് പറഞ്ഞാലും അതിനെ നമ്മള്‍ അംഗീകരിക്കും. അഹ്ലുസ്സുന്നയുടെ അടിസ്ഥാന ആശയങ്ങള്‍ക്കെതിരായി ആര് പറഞ്ഞാലും അത് സ്വീകരിക്കില്ല. എന്നാല്‍ ഇന്ന ഇന്ന ആളുകളെ മുബ്തദിഉം പിഴച്ചവരുമാണ് എന്ന് വിളിച്ചു കൂവിയെങ്കില്‍ മാത്രമാണ് നമ്മള്‍ സലഫികളാവുകയുള്ളൂ എന്ന് പറയുന്നവരോട് സഹതാപമാണ് ഉള്ളത്. ഞങ്ങള്‍ക്ക് വലുത് പരലോകമാണ്‌. “ ആരെങ്കിലും തന്‍റെ സഹോദരനെ കാഫിര്‍ എന്ന് വിളിച്ചാല്‍, അവരില്‍ ഒരാള്‍ കാഫിര്‍ ആയിത്തീരാതിരിക്കുകയില്ല”. അറിവ് തേടുന്ന വിദ്യാര്‍ത്തികളെ ആദ്യം പിടികൂടുക അഹങ്കാരമാണ് എന്ന് മുന്നറിയിപ്പ് നല്‍കിയ പണ്ഡിതന്മാരുടെ മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണുക. അനാവശ്യമായ ഇത്തരം ചര്‍ച്ചകളില്‍ തലയിട്ട് പരലോകം നഷ്ടപ്പെടുത്തേണ്ട. നമ്മള്‍ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുക. തെറ്റുകള്‍ പരസ്പരം ഉപദേശിക്കുക. പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ വിത്യാസം ഉള്ള വിഷയങ്ങളില്‍ പ്രമാണങ്ങള്‍ പരിശോധിച്ച് ഏറ്റവും പ്രമാണബദ്ധമായ നിലപാട് സ്വീകരിക്കുക. എതിരഭിപ്രായക്കാരെ സല്‍ബുദ്ധിയാ ഉപദേശിക്കുക. അവരെ പിഴച്ചവരും ബിദ്അത്തുകാരും ആയി കാണാതിരിക്കുക. സംഘടനയോടോ, കക്ഷികളോടോ, സ്ഥാപനങ്ങളോടോ, താല്പര്യങ്ങളോടോ അല്ല നമുക്കുള്ള പ്രതിബദ്ധത. അത് ഖുര്‍ആനോടും സുന്നത്തിനോടുമാണ്. അല്ലാഹു നമ്മെ നേരായ പാതയില്‍ വഴി നടത്തട്ടെ ..... 

4 comments:

  1. "But the Scholars have Praised Ihyaa at-Turaath...!!!" - Sheikh Muqbil bin Hadi al-Wadi (Rahimahullah)

    Questioner: “As you have heard, Jamiyaat Ihyaa at-Turaath have some of the Scholars such as Ibn Baz,Abdul-Muhsin al-Abbad and ibn al-Uthaymeen.
    They have managed to acquire an oral praise from Shaykh Abdul-Azeez ibn Baz may Allah preserve him, in which he stated “Jamiyaat Ihyaa at-Turaath are good, so co-operate with them and if they have mistaken then clarify their mistakes..” So when they heard what they wanted to hear, they abandoned calling those scholars.
    The doubts of some of the brother there (in England) is that they say. ”if this organization was one upon evil and misguidance, why would those scholars praise them?”
    Therefore O’ Shaykh what is your replay to this (doubt)?”
    Shaykh Muqbil al-Waad’iee:

    “All praise is due to allaah, and may the peace and salutations be upon our Prophet Muhammed and upon his family and companions. I bear witness that there is none worthy of worship except Allaah in truth, and I bear witness that Muhammed is his Slave and Messenger. Whomsoever Allaah guides there is none who can misguides him, and whomsoever Allaah misguides there is none who can guide him. To proceed, our virtuous scholars – may allaah preserve them, a person of (this) organization approaches them and says “O’ Shaykh, we work in building masjids, and open schools for the memorization of the Quran, and feeding the orphans, them and digging wells and other than those deeds which are praiseworthy and righteous.” So if any of the scholars were to be asked of his opinion regarding building masjids, the memorization of the Quran, sponsoring the orphans and the callers to Allaah and digging up wells.. who would say this is not permissible?
    There isn’t anyone who would say this isn’t permissible, these are good righteous actions. However, the scholars are not aware of what comes after. In reality, the wealth which is donated to the organisation is used to war against the people of the sunnah. In sudan, yemen, Egypt, Saudi Arabia, Indonesia and many of the Islamic countries, even to the extent that books may be published to wage war against the people of the sunnah and we have seen the (evil) fruits (of their actions):
    (Poetry)
    “Adee followed in the example of his father in generosity // and whosoever takes after his father then he has not gone wrong.” A kuwaiti (from Ihyaa at – Turaath) came and said to some of the brothers who followed them; “our dawah (Ihyaa at –turaath) did not take off except when we left the scholars.”

    audio link:
    http://www.youtube.com/watch?v=mVzIg12pzEY&feature=player_embedded

    ReplyDelete
  2. " 'Abdur-Rahmaan 'Abdul-Khaaliq is no longer with us "

    Up until this day, Jam'iyyah Ihyaa' at-Turaath claim that their founder and shaykh, 'Abdur-Rahmaan 'Abdul-Khaaliq, is no longer with them and that they have separated themselves from him long ago. This is clear deception, for indeed he is with them and a part of them without doubt:

    PROOF:

    "shaykh Taariq al-'Eesaa mentioned in the talk that he gave in the opening of the 15th Spring Camp in the area of Ar-Riqqah and Al-Hadiyyah? And the camp hosted in the first day shaykh 'Abdur-Rahmaan 'Abdul-Khaaliq, who spoke about the dangers of the invasion upon the Islaamic world? "

    Source: Al-Furqaan Number: 132, pg. 13 Date: 12/2/2001

    That was in 2001.

    PROOF:

    "the participation of shaykh 'Abdur-Rahmaan 'Abdul-Khaaliq in the activities of the 16th Spring Camp, for the Birr wal-Ihsaan project of Jam'iyaah Ihyaa' at-Turaath al-Islaamee in the area of Ar-Riqqah and Hadiyyah?"

    Source: Ar-Raa'ee al-'Aam newspaper Number: 9286 Date: 17/3/2002

    Okay, this was 2002. Maybe they finally kicked 'em to the curb after that.

    PROOF::

    "the participation of shaykh 'Abdur-Rahmaan 'Abdul-Khaaliq in the activities of the 17th Spring Camp, for the Birr wal-Ihsaan project of Jam'iyaah Ihyaa' at-Turaath al-Islaamee in the area of Ar-Riqqah and Hadiyyah?"

    Source: Al-Watn newspaper Number: 10104 Date: 24/3/2004

    Oops, guess not. So in 2001, 2002, and 2004, their shaykh (and the ideological cesspool from which they drink) participated in their semi-annual Spring Camps:

    PROOF:

    "the 15th Spring Camp in the area of Ar-Riqqah and Al-Hadiyyah?" -2001

    "the 16th Spring Camp, for the Birr wal-Ihsaan project of Jam'iyaah Ihyaa' at-Turaath al-Islaamee in the area of Ar-Riqqah and Hadiyyah?" - 2002

    "the 17th Spring Camp, for the Birr wal-Ihsaan project of Jam'iyaah Ihyaa' at-Turaath al-Islaamee in the area of Ar-Riqqah and Hadiyyah?" - 2004

    So guess who was with them in March 2006 for Turaath's 18th Spring Camp?! None other than the guy who is no longer with them himself - 'Abdur-Rahmaan 'Abdul-Khaaliq, in the flesh!

    ReplyDelete
  3. ശൈഖ് ഇബ്ന്‍ ബാസ് പറഞ്ഞത് എന്ത് എന്ന് പരിശോധിക്കാം :

    അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ് ജംഇയ്യത്ത് ഇഹ്യാഉ തുറാസിന്‍റെ റഈസ് ആയ ബഹുമാന്യ സഹോദരന്‍ ശൈഖ് ത്വാരിഖ് സാമീ സുല്‍ത്താന്‍ അല്‍ ഈസക്ക് എഴുതുന്നത്: അല്ലാഹുവിന്‍റെ തൃപ്തി ലഭിക്കുന്നതും അല്ലാഹുവിന്‍റെ മതത്തിന് ഉപകാരപ്പെടുന്നതുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ അല്ലാഹു അദ്ദേഹത്തെ സഹായിക്കട്ടെ, ആമീന്‍...

    അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹ്, അമ്മാ ബഅദ്;

    നിങ്ങള്‍ക്കും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കും സൗഖ്യവും സന്തോഷവുമാണ് എന്ന് കരുതട്ടെ. നിങ്ങളെയും നമ്മെയും, നിയ്യത്തും പ്രവര്‍ത്തനങ്ങളും നന്നാക്കി കൂടുതല്‍ സല്‍പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുവാന്‍ പരിശുദ്ധവാനായ അല്ലാഹു തൗഫീഖ് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

    ജംഇയ്യത്ത് ഇഹ്യാഉ തുറാസിന്‍റെ മന്ഹജ് വിശദീകരിക്കുന്ന
    منهج الجمعية في الدعوة والتوجيه
    എന്ന ഗ്രന്ഥം എനിക്ക് കാണിച്ചു തരുകയും ഞാന്‍ അത് പൂര്‍ണമായി വായിക്കുകയും ചെയ്തുവെന്ന് നിങ്ങളെ അറിയിക്കുന്നു. എനിക്ക് തോന്നിയ ചെറിയ ചില നിരീക്ഷണങ്ങളൊഴിച്ചാല്‍. വളരെ നല്ലതും അനുയോജ്യവുമായ ഒരു മന്ഹജ് ആയിട്ടാണ്ഞാനതിനെ കാണുന്നത്. ചില തിരുത്തുകള്‍ അതിന്‍റെ മുകളില്‍ ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പരിശോധിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം എന്ന് അറിയിക്കുന്നു. തഖ്‌വയുടെയും പുണ്യത്തിന്‍റെയും കാര്യത്തിലുള്ള പരസ്പര സഹകരണമെന്ന നിലക്ക് അതില്‍ വല്ല കാര്യങ്ങളും അവ്യക്തമാണെങ്കില്‍ എന്നെ എഴുതി അറിയിക്കുന്നതില്‍ യാതൊരു തടസ്സവുമില്ല. അല്ലാഹു നമ്മെയും നിങ്ങളെയും അവന്‍റെ തൃപ്തി കൈവരിക്കാന്‍ തൗഫീഖ് നല്‍കട്ടെ. നമ്മെയും നിങ്ങളെയും സന്മാര്‍ഗികളും സന്മാര്‍ഗദര്‍ശികളും ആക്കിത്തീര്‍ക്കട്ടെ.

    ജംഇയ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബഹുമാന്യനായ ശൈഖ് അബ്ദുള്ളയില്‍ നിന്ന് അറിയാന്‍ സാധിച്ച കാര്യങ്ങള്‍ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. അല്ലാഹു അവന്‍റെ തൃപ്തി കൈവരിക്കാന്‍ നമുക്കും, ജംഇയ്യക്കും, താങ്കള്‍ക്കും എല്ലാ നന്മയും, തൗഫീഖും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
    അല്ലാഹു അവന്‍റെ തൃപ്തി കൈവരിക്കാനും, അവന്‍റെ അടിമകളുടെ നന്മയിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും നമുക്കും, ജംഇയ്യക്കും, താങ്കള്‍ക്കും എല്ലാ നന്മയും, തൗഫീഖും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. അവന്‍ ഏറെ ഔദാര്യവാനാകുന്നു. വസ്സലാമു അലൈക്കും വ റഹ്മതുല്ലാഹ് .

    സൗദി അറേബ്യയുടെ ഗ്രാന്‍ഡ്‌ മുഫ്തി
    അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ്
    ഒപ്പ്
    ------------------------------------------------------------------------------------------------

    ഇനി സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലാഹ്) പറഞ്ഞത് കാണുക:

    അല്‍ഹംദു ലില്ലാഹ്, വ സ്വലാത്തു വസ്സലാമു അല നബിയ്യിനാ മുഹമ്മദ്‌ വ ആലിഹി വ സ്വഹ്ബിഹ്, വ ബഅദ്;

    ‘മന്ഹജു ജംഇയ്യത്ത് ഇഹ്യാഉ തുറാസ് അല്‍ഇസ്‌ലാമി ലിദ്ദഅവത്തി വത്തൌജീഹ്’ എന്ന ഗ്രന്ഥം ഞാന്‍ പരിശോധിച്ചു. അത് ഖുര്‍ആനും സുന്നത്തുമായി യോജിക്കുന്നതും ഉമ്മത്തിന് വളരെ ആവശ്യമുള്ളതുമായ ശരിയായ ഒരു മന്ഹജായിട്ടാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. ഈ സംഘടനയുടെ സംഘാടകര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. അല്ലാഹുവിന്‍റെ സഹായവും തൗഫീഖും അവര്‍ക്കുണ്ടാകട്ടെ. ഉപകാരപ്രദമായ അറിവും, സല്പ്രവര്‍ത്തികളും അല്ലാഹു അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു നല്‍കട്ടെ. ഇസ്‌ലാമിനും മുസ്ലിമീങ്ങള്‍ക്കും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ അല്ലാഹു അവര്‍ക്ക് തൗഫീഖ് നല്‍കട്ടെ. വ സ്വല്ലല്ലാഹു വ സല്ലമ അല നബിയ്യിനാ മുഹമ്മദ്‌ വ ആലിഹി വ സ്വഹ്ബിഹ്......

    എഴുതിയത്:
    സ്വാലിഹ് ഫൗസാന്‍ ബിന്‍ അബ്ദല്ലാഹ് ആലു ഫൗസാന്‍
    ഒപ്പ്
    -----------------------------------------------------------------------------------------------

    ReplyDelete