Monday, March 24, 2014

മതം ,ന്യുനപക്ഷം ജനാതിപത്യം -സഘടനാ ശുരൂതുകാരോട് ചില ചോദ്യങ്ങള്‍?!!

സഘടനാ ശുരൂതുകാരോട് ചില ചോദ്യങ്ങള്‍?!!

രാഷ്ട്രിയ ശര്തുമായി കുഫരും ശിര്ക്കും ആരോപിക്കുന്ന സഘടനാ ശുരൂതുകാരോട് ചില ചോദ്യങ്ങള്‍?!!

Sunnah Salafiyyah എന്ന  സ്വന്തം പേര് പോലും വെളിപെടുതുവാന്‍ ധൈര്യം കാണികാത്ത ആധുനിക സിമിയുടെ പ്രബോധന രീതി ശാസ്ത്രം സീകരിച്ച് ഇന്ത്യാ രാജ്യത്തെയും അവിടെ സമാധാനമായി ജീവികുവാന്‍ ആഗ്രഹിക്കുന്ന മുസ്ലിങ്ങളെയുംഅവര്‍ അനുഭവിക്കുന്ന മത സ്വതന്ത്രതെയും അപകടതിലാകുവാന്‍ ഫൈസ്ബുക്കില്‍ പേനയൂന്തുന്ന ഒരു കപടന്‍ എഴുതുന്നത്‌ നോകുക്ക. << സ്വന്തം സമുദായം കബര്‍ കെട്ടിപ്പൊക്കി ആരാധിക്കുമ്പോള്‍ അത് ശിര്ക്ക് ആണ് ചെയ്യരുത് എന്ന് പറയും പോലെ 
ജനാധിപത്യം കുഫ്ര്‍ ആണ് എന്ന് പറയാന്‍ ഒരു മടിയും കാണിക്കേണ്ട അതിനു ഇന്ത്യയില്‍ യാതൊരു വിളക്കും ഇല്ല Abdul Hakeem and Irshad Aranhikkal like this.>>
അല്ലഹുവിന്റ്റെ അനുഗ്രഹത്താല്‍ ബുദ്ധിയുള്ള മുസ്ലിങ്ങള്ക്ക്പ്രത്യകിച്ചു മുജാഹിദ്‌ പ്രസ്ഥാനത്തിന്റെള മുന്കാകല പണ്ഡിതന്മാരായ കെ എം മൌലവിഉമ്മര്‍ മൌലവികെ പി മുഹമ്മദ്‌ മൌലവിഡോക്ടര്‍ ഉസ്മാന്‍ രഹിമഹുള്ള തുടങ്ങിയ നേതാകന്മാര്‍ വെച്ച് പുലര്ത്തി യിരുന്ന നിലപാടുകള്‍ അറിയാവുന്നവര്ക്ക് വിത്യസ്ത ഭരണകൂട്ടങ്ങലോടുംരാഷ്ട്രിയ പ്രസ്ഥാനങ്ങലോടുമുള്ള ഒരു മുസ്ലിമിന്റ്റെ നിലപാട്‌ എന്തായിരികണം എന്നത് വ്യക്തമാണ്. ഇസ്ലാമിന്റ്റെ ശത്രുകള്ക്ക് എന്നല്ല ഇവിടുത്തെ അമുസ്ലിം സഹോദരങ്ങള്ക്ക് പോലും കേരളത്തിലെ സലഫികളുടെ മദ്യമ നിലപാടുകള്‍ അറിയുന്നവരും എന്നാല്‍ രാഷ്ട്രിയ നിലപാടുകളില്‍ ഇസ്ലാം നിഷ്കര്ഷികാത്ത തീവ്രവാദപരമായ നിലപാടുകള്‍ സീകരിച്ച് പൊതുസമൂഹത്തില്‍ നിന്ന് തന്നെ ഒറ്റപെട്ട കക്ഷികളെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരുമാണ്.
ഒരു കാര്യം ഇസ്ലാമിക്ക വിക്ഷണത്തില്‍ ശിര്ക്കോ കുഫരോബിദ്അത്തോ ആവണമെങ്കില്‍ അതിന് അല്ലാഹുവും റസൂലും (സ) പടിപിച്ച കാരണങ്ങള്‍ ഉണ്ടായിരികണം. ഒരു പ്രവര്ത്തി അല്ലങ്കില്‍ വിശ്വാസം ശിര്ക്കാവുന്നത് അള്ളാഹുവില്‍ പങ്ക് ചേര്ക്കുബോഴാണ്. Sunnah Salafiyyah പറഞ്ഞത് പോലെ കബര്‍ കെട്ടിപ്പൊക്കി ആരാധിക്കുമ്പോള്‍ അത് ശിര്ക്ക് ആവുന്നത് മരിച്ചു മണ്മറഞ്ഞുപോയ ആളുകളെ ആരാധികുന്നത് കൊണ്ടാണ്. ഇവിടെ അല്ലാഹുവിനു മാത്രം നല്കേണ്ട ആരാധന അവന്റ്റെ സൃഷ്ട്ടികള്‍ക്ക് നല്കി എന്നത് കൊണ്ടാണ് അത് ശിര്കായത്. എന്നാല്‍ ഒരാള്‍ വെറുതെ കബര്‍ കെട്ടി പൊക്കി എന്നുള്ളത് കൊണ്ട് അത് ശിര്ക്കാവുന്നില്ല മറിച്ചു അത് ഹറാം/നിഷിധമേ ആവുന്നുള്ളൂ.
ഇനി ഒരു മുസ്ലിം മദ്യം കഴികുന്നുവെന്ന് കരുതുക്ക. അയാള്‍ ഇസ്ലാം നിഷിദ്ധമാക്കിയ ഒരു കാര്യം ചെയുന്നുണ്ടങ്കിലും ആ പ്രവര്ത്തി യെ മുസ്ലിങ്ങലാരും ശിര്ക്കെന്നു പറയാറില്ല. എന്നാല്‍ അല്ലഹുവിന്റ്റെ നിയമം എന്നിക്ക് ബാധകമല്ലഈ ഇന്ത്യാ രാജ്യത്തിലെ നിയമമാണ് അള്ളാഹു അവതരിപിച്ച നിയമങ്ങളെകാള്‍ എന്തുകൊണ്ടും മെച്ചം എന്ന് ബോധപൂര്‍വം ഒരാള്‍ വിശ്വസികുക്കയും അങ്ങിനെ അല്ലാഹുവിനെ നിരാകരികുക്കയും ചെയ്‌താല്‍ അത് കുഫരാണ് അഥവാ അയാള്‍ കാഫിരാണ്. എന്നാല്‍ തന്റ്റെ മത വിശ്വാസമനുസരിച്ച് മദ്യവുംവേഭിചാരവും നിഷിദ്ധമാണ്‌ അതുകൊണ്ട് തന്നെ അതില്‍ നിന്ന് മാറി നില്കുവാനുള്ള പൂര്ണരമായ സ്വതന്ത്രം നല്കുന്ന ഒരു ഭരണ സംവിധാനത്തെ പൂര്ണമായും കുഫരാണ് എന്ന്ഞങ്ങള്‍ സക്കറിയാ സ്വലാഹിയുടെയുംമുഹ്സിന്‍ ഐദിദിന്റ്റെയുംഅബ്ദു റഊഫ് നദവിയുടെയും കൂടെയാണന്ന് മേനിനടികുന്ന ചിലര്‍ ഇപ്പോള്‍ വ്യാപകമായി പ്രച്ചരിപികുന്നുണ്ടങ്കില്‍ അവര്‍ വ്യക്തമാക്കി തരേണ്ട ചില ചോദ്യങ്ങളാണ് താഴെ.

1. ഒരു മുസ്ലിമിന്നു അവന്റ്റെ മതം അനുശാസിക്കുന്ന വിശ്വാസമനുസരിച്ച് ജീവികുവാന്‍ അനുവാദം നല്ക്കുന്ന ഒരു വിവസ്ഥിതി കുഫരാണ് എന്ന് പറയുവാനുള്ള നിങ്ങളുടെ ഖുറാനില്‍ നിന്നും സഹീഹായ ഹദീസില്‍ നിന്നുമുള്ള തെളിവെന്ത്?!!
2. ഇന്ന് ലോക്കത് നിലവിലുള്ള ഏതെങ്കിലും ഒരു രാജ്യം പൂര്‍ണ്ണമായും ഇസ്ലാമിക ശരിയത്ത് അനുസരിച്ച് കൊണ്ട് ഭരണം നടത്തുനുണ്ടോ?!!ഇല്ലങ്കില്‍ അത്തരം വിവസ്ഥിതി നിലനില്കുന്ന രാജ്യവും കുഫരിന്റ്റെ പരിധിയില്‍ വരുമോ?!!
3. ഇത്തരം ‘’അനിസ്ലാമിക്ക’’ ഭരണകൂട്ടങ്ങലുമായി ഒരു മുസ്ലിമിന്നു സഹകരികുവാന്‍ അനുവദിനിയമാണോ?!!
4. അനിസ്ലാമിക്ക ഭരണകൂട്ടത്തിലെ മന്ത്രിയായിരുന്ന പ്രവാചകന്‍ യൂസഫ്‌ അലൈസലാം നിങ്ങളുടെ വിശ്വാസ പ്രകാരം കുഫര്‍ പ്രവര്ത്തിിച്ചിരുന്നോ?!! (നഊതുബില്ല)
5. ആദ്യമായി ‘’കുഫര്‍’’ ഭരണം നിലനിന്നിരുന്ന എത്യോപ്യയിലേക്ക് ഹിജ്ര പോയ സഹാബത്ത് ചെയ്തത് ഏതു ആയതിന്റ്റെയും ഹദീസിന്റ്റെയും അടിസ്ഥാനത്തിലാണ് നിങ്ങള്‍ വിശദികരികുക്ക?!
6. ഇന്നത്തെ സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി ഇവിടുത്തെ അമുസ്ലിങ്ങളുടെ കൂടെ ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാട്ടി നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ കുഫറാവുന്ന ജനാതിപത്യ ഭരണകൂട്ടം സ്ഥാപികുവാന്‍ പരിശ്രമിച്ച ആദ്യകാല സലഫി നേതാകളും മറ്റു മുസ്ലിങ്ങളും കുഫാരാണോ ചെയ്തത്?!!!
7. സത്യവിശ്വാസികള്ക്ക് ‌ മാത്രകയായി പരിച്ചയപെടുത്തിയ കൊടിയ കാഫിറായ ഫിര്ഓിനിന്റ്റെ ഭാര്യക്ക് നിങ്ങളുടെ മത വിശ്വാസത്തില്‍ ഉള്ള സ്ഥാനം എന്താണ്?!!! 
8. Last but not the least നിങ്ങളുടെ മതം ഏതാണ്?!!! മതം അനുസരിച്ച് ജീവികുവാനും മത പ്രബോധനം നടത്തുവാനും അനുവാദം നല്ക്കുന്ന ഭരണകൂടങ്ങള്‍ക്ക് എതിരില്‍ വിപ്ലവപരവും ദുഷിച്ച് പറയലും നടത്തുന്ന നിങ്ങള്‍ മൌദൂദിയുടെ അനുയായികള്‍ പോലും കൈയൊഴിഞ്ഞ മേഖലയില്‍ ഒരു ഇരിപിടം തേടിയിറങ്ങിയവരാണോ?!!
കേരളത്തിലെ ജമാഅത്തിന്റെ മുൻ കേരള ഹൽഖാ അമീർ കെ.സി. അബ്ദുല്ല മൗലവിക്ക് ഉണ്ടായ മാറ്റം പോലും സലഫികള്‍ എന്ന് മേനിനടികുക്കയും മറ്റുള്ളവരുടെ മേല്‍ ഹിസ്ബിയതും രാഷ്ട്രിയ ശിര്ക്കും കുഫരും ആരോപികുക്കയും ചെയുന്ന ഇത്തരകാര്കില്ലാതെ പോയതില്‍ സഹതപികുകയല്ലാതെ വേറെ നിര്‍വാഹമില്ല . കെ സി പറയുന്നു.
‘’കേരളത്തിലുണ്ടായിരുന്ന ഇ.എം.എസ്‌. മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുകയുണ്ടായി. പക്ഷേഇ.എം.എസ്‌. മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാൽ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലാക്കാനുള്ള അന്തിമമായ അധികാരം ഇ.എം.എസിനുണ്ടെന്നോ ഇവിടെയുള്ള മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കിൽ അവർ ഇ.എം.എസിനെ ദൈവമാക്കുക തന്നെയാണ്‌ ചെയ്യുന്നത്‌. ഇതേപോലെ ഇന്ത്യയിലുള്ള മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന്‌ വിശ്വസിക്കുകയോ നിരുപാധികമായ നിയമനിർമ്മാണത്തിനുള്ള പരമാധികാരം അവർക്ക്‌ വകവെച്ചു കൊടുക്കുകയോ ചെയ്യുന്നില്ല. അവർ നിർമ്മിക്കുന്ന ഏതു നിയമവും ദൈവികനിയമങ്ങൾ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടുംകൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതിൽ ഭേദഗതി പാടില്ലെന്നും ഇവിടെ അമുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകർപോലും വിശ്വസിക്കുന്നിന്നല്ല. അതിനാൽ അവരൊന്നുംതന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങൾ പാലിക്കുകവഴി അവർക്ക്‌ ഇബാദത്ത്‌ ചെയ്യുന്നില്ല. അഥവാ വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുവെങ്കിൽ അവർ ഇന്ദിരാഗാന്ധിക്ക്‌ ഇബാദത്ത്‌ ചെയ്യുന്നു. ഇന്ദിരാഗാന്ധിയെ ഇലാഹാക്കുകയും ചെയ്യുന്നു. അതേപോലെ സാക്ഷാൽ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡം ക്വുർആനും സുന്നത്തുമാണെന്നാണ്‌ ഇന്ത്യയിലുള്ള മുസ്ലിംകളെല്ലാം ആത്മാർത്ഥമായി വിശ്വസിക്കുന്നത്‌. ഇനി മോഡേണിസ്റ്റുകൾജനഹിതമോ ഇന്ത്യൻ ഭരണഘടനയോ ആണ്‌ സാക്ഷാൽ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡമെന്നു വിശ്വസിക്കുന്നുവെങ്കിൽ അവയെ അവർ ദീനും ശരീഅത്തുമായി അംഗീകരിക്കുകയാണെന്നതിൽ സംശയമില്ല. അവരുടെ ദൃഷ്ടിയിൽ ബ്രിട്ടീഷ്‌ പാർലിമെന്റ്‌ സ്വവർഗ്ഗസംഭോഗവും ഗർഭഛിദ്രവും നിയമവിധേയമാക്കിയതിനാൽ അവ രണ്ടും ഹലാലും,ദക്ഷിണാഫ്രിക്കൻ ഗവൺമെന്റ്‌ വർഗ്ഗസമത്വം ഹറാമാക്കിയതിനാൽ അത്‌ ഹറാമും ആയിത്തീരും.’ ഈ മറുപടിയിൽ സമർപ്പിച്ച ആശയങ്ങൾ വളരെ വ്യക്തവും ലളിതവുമാണ്‌. ജമാഅത്തെ ഇസ്ലാമി ആരംഭംമുതലേ ശക്തമായി പ്രചരിപ്പിച്ചുവരുന്ന ആശയങ്ങളാണവ. ഏതു വായനക്കാരനും സുഗ്രാഹ്യമാണ്‌ ഈ ആശയങ്ങൾയോജിക്കുന്നതും യോജിക്കാത്തതും വേറെ കാര്യം.’’ (ഇബാദത്ത്‌ ഒരു സമഗ്രപഠനം എന്ന പുസ്തകത്തിൽ നിന്നും)

മതനിഷ്‌ഠയുംസദാചാരബോധവുംവിട്ടുവീഴ്‌ചയും പരോപകാരഗുണങ്ങളും കാത്ത് സൂക്ഷികേണ്ട മുസ്ലിം സമുദായത്തില്‍ നിന്ന് വിശിഷ്യാ സലഫിയത് ഉള്‍കൊള്ളുന്നവരാണന്ന് അവകാശപെടുന്ന ഒരു വിഭാഗത്തില്‍ നിന്നും ഒരികലും ഉണ്ടാകുവാന്‍ പാടില്ലാത്ത വിധത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാവുമ്പോള്‍ അവര്‍ ചരിത്രത്തില്‍ നിന്നും പാഠം ഉള്‍കൊള്ളാന്‍ മറന്നു പോയവരാണന്നെ കരുതുവാന്‍ നിവര്‍ത്തിയുള്ളൂ.
മുവഹ്ഹിദുകളായ സത്യവിശ്വാസികളുടെ മേൽ ഹിസ്ബിയതുംരാഷ്ട്രിയ കുഫരും ശിർക്കുമാരോപിച്ച്‌ സമുദായത്തിൽ മേൽവിലാസം ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപെട്ട ഖവാരിജുകളുടെ പിൻഗാമികളാകുവാന്‍ ശ്രമികുന്നവര്‍ അല്ലാഹുവിനെ ഭയപെട് ഖേദിച്ചു മടങ്ങുവാന്‍ തയ്യാറാവുക.
അള്ളാഹു നാം ഏവരെയും ചോവായ്യ മാര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാവട്ടെ

വാല്‍കഷ്ണം :-
ഇന്ത്യയിലെ മുസ്ലിംകൾ നിയമനിർമ്മാണത്തിനുള്ള പരമാധികാരം ഗവൺമെന്റിന്‌ വക വച്ചുകൊടുത്തുകൊണ്ട്‌ ശിർക്കിൽ അകപ്പെട്ടിരിക്കുകയാണ്‌ എന്നതായിരുന്നു ജമാഅത്തെ ഇസ്ലാമിടെ ഒരു വാദം. എന്നാൽ അവരുടെ പ്രസ്തുത സിദ്ധാന്തത്തിനു വിപരീതമായിക്കൊണ്ട്‌ ഒരു ലേഖനം 1971 ജൂണിൽ പ്രബോധനം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഇന്ത്യയിലെ മുസ്ലിംകളിൽ ആരുംതന്നെ നിയമനിർമ്മാണത്തിനുള്ള പരമാധികാരം സർക്കാരിന്‌ വക വച്ചുകൊടുക്കുന്നില്ലെന്നുംഎന്തിനേറെഇന്ദിരാഗാന്ധിയുടെ ആരാധകർപോലും അവർക്ക്‌ പരമാധികാരം നൽകി അവർക്ക്‌ ഇബാദത്ത്‌ ചെയ്യുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ജമാഅത്ത്‌ നേതൃത്വം പഠിപ്പിച്ചിരുന്ന സിദ്ധാന്തത്തിന്‌ വലിയ തിരിച്ചടിയായ ആ ലേഖനത്തെകുറിച്ച്‌ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നിന്‌ ഇപ്രകാരം പറയേണ്ടി വന്നു:
പ്രബോധനത്തിലെ പ്രസ്തുത വാചകം അനവധാനമാണ്‌. ജമാഅത്തിന്റെ വീക്ഷണവുമായോ പ്രസ്തുത വാചകം ഉൾക്കൊള്ളുന്ന ലേഖനത്തിന്റെ മൊത്തം ആശയവുമായോ പൊരുത്തപ്പെടുന്നില്ല ആ വാചകം. സ്വതന്ത്രവും പരമവുമായ നിയമനിർമാണത്തിന്‌ മനുഷ്യർക്ക്‌ അധികാരമുണ്ടെന്ന്‌ വിശ്വസിക്കുന്നവർ തന്നെയാണ്‌ രാജ്യനിവാസികളിൽ പലരുംഭൗതികവാദികൾ വിശേഷിച്ചും. അതിനാൽ സ്വതന്ത്രമായി നിയമനിർമാണത്തിന്‌ തങ്ങൾക്ക്‌ പരമാധികാരമുണ്ടെന്ന്‌ വിശ്വസിക്കുന്ന വ്യക്തികളും സംഘടനകളും സർക്കാറുകളും ത്വാഗൂത്തുകളാണെന്നും അവരെ നിരുപാധികം അനുസരിക്കൽ ശിർക്കാണെന്നും ജമാഅത്ത്‌ വിശ്വസിക്കുന്നു.
പ്രബോധനത്തിലെ ആ ഭാഗം കേവലം ശ്രദ്ധക്കുറവാണെന്നുംജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണവുമായുംആ ലേഖനത്തിന്റെ മൊത്തം ആശയവുമായും ആ ഭാഗം പൊരുത്തപ്പെടുന്നില്ലെന്നും പറഞ്ഞ്‌ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇരട്ടത്താപ്പ്‌ നയം സ്വീകരിക്കുകയാണ്‌ മുഖാമുഖത്തിലൂടെ ലേഖകൻ ചെയ്യുന്നത്‌. എന്നാൽ ഈ അഭിപ്രായത്തോട്‌ കെ.സി. അബ്ദുല്ല മൗലവി സ്വീകരിച്ച നിലപാട്‌ അറിയേണ്ടത്‌ പ്രസക്തമാണ്‌അദ്ദേഹം അത്‌ പൂർണ്ണമായും നിരാകരിക്കുകയാണ്‌ ചെയ്തത്‌. ഇബാദത്ത്‌ ഒരു സമഗ്രപഠനം എന്ന പുസ്തകത്തിൽ അതിനെ കുറിച്ച്‌ അദ്ദേഹം സവിസ്തരം വിവരിക്കുന്നുണ്ട്‌. അതാണ്‌ മുകളില്‍ നല്‍കിയ കുറിപ്പ്.

No comments:

Post a Comment