Wednesday, July 17, 2013

ശൈത്താന്റെ കാല്‍പാടുകളും അതില്‍ നിന്നുള്ള പ്രധിരോധവും -പാര്‍ട്ട്‌ 1

ശൈത്താന്റെ കാല്‍പാടുകളും അതില്‍ നിന്നുള്ള പ്രധിരോധവും
-ശവാന എ അസീസ്‌ -
വിവര്‍ത്തനം -ഡോ.ശബീല്‍ പി എന്‍
ആരാണ് ശൈത്താന്‍
ശ്യ്താന്‍ എന്ന് ഭാഷാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അനുസരണയില്ലാത്ത റിബല്
സ്വഭാവമുള്ളവന്‍ അഥവാ അല്ലാഹുവില്‍ ബഹുമാനമില്ലാത്ത ആളുകളെ അല്ലാഹുവിനുള്ള അനുസരണത്തില്‍ നിന്നും വഴിതിരിച്ചു വിടുന്ന എതൊരു ആള്‍ക്കും പൊതുവേ പറയുന്ന പേരാണ് ശൈത്താന്‍ ...അത് ഒന്നുകില്‍ മനുഷ്യനോ അല്ലെങ്കില്‍ ജിന്നോ ആകാം ...ഇമാം ഖതാത, അല്ലാഹു പറഞ്ഞ ജിന്നില്‍ നിന്നും മനുഷ്യരില്‍ നിന്നും ഉള്ള ശൈത്താന്‍ എന്നതിനെ വിവരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു "ജിന്നിലും മനുഷ്യരിലും ശൈതാന്മാര്‍ ഉണ്ട് .അവര്‍ പരസ്പരം പ്രചോതനം നല്കികൊണ്ടിരികുന്നു ...(തഫ്സീര്‍ ഇബ്നു കസീര്‍ ആയതു 6:112 വിശദീകരണം )
പൊതുവായി ശൈത്താന്‍ എന്നാ പദം ഇബ്ലീസിനെ സൂചിപികുന്നു ..അവന്‍ ജിന്നില്‍ പെട്ടവനും തീയാല്‍ സൃഷ്ടിക്കാ പെട്ടവനും ആണ് ..ജിന്നുകള്‍ അല്ലാഹുവിന്റെ സൃഷ്ടികള്‍ ആണ് ,അല്ലാഹുവിന്‍റെ ആന്ജകളും വിരോധങ്ങളും മനുഷ്യരെ പോലെ തന്നെ ജിന്നുകള്‍ക്കും ബാധകം ആണ് ..പ്രതിഫല നാളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കണക്കാക്കുന്നതും ആണ് ...
ആദ്യ നാളുകളില്‍ മല്ക്കുകലോടൊപ്പം ഇബ്ലീസും അല്ലാഹുവിനെ ആരാധിച്ചിരുന്നു ...ഉന്നതനായ അല്ലാഹു അവന്‍റെ വിശുദ്ധ ഖുറാനില്‍ നമ്മെ ഉണര്‍ത്തുന്ന ഒരു കാര്യമുണ്ട് ...മനുഷ്യ കുലവും ശയ്താനും തമ്മില്‍ ഉള്ള ശത്രുത ആദം (അ)സൃഷ്ടിക്കപെട്ട  അന്ന് മുതല്‍ തുടര്‍ന്ന് വന്നുകൊണ്ടിരിക്കുന്നു ...ആദം (അ)ന് റൂഹു നല്‍കപെട്ട ശേഷം അല്ലാഹു മലക്കുകളോട് ആദം (അ) ന് ഉള്ള ബഹുമാനത്തിന്റെ അടയാളം ആയി സുജൂദ് ചെയ്യാന്‍ കല്പിച്ചു .ഇബ്ലീസ്‌ ഒരു മലക്ക് അല്ലെങ്കിലും അവരുമായി സ്വഭാവത്തിലും പ്രവര്തനങ്ങളിലും ഉള്ള സാമ്യത കാരണം ഈ കല്പനയില്‍ ഉള്പെടുകയും ചെയ്തു ..എന്നിരുന്നാല്‍ ഇബ്ലീസ്‌ തന്നെ കുറിച്ച് കൂടുതലായി ആലോചിക്കുകയും മുന്കൊപിയാവുകയും ചെയ്തു ..ഇബ്നു അബ്ബാസ് പറയുന്നു "പാപത്തിന്റെ പാത സ്വീകരിക്കും മുമ്പ് ഇബ്ലീസ്‌ മലക്കുകളുടെ കൂടെ ആയിരുന്നു ..അവനെ അസാസില്‍ എന്ന് വിളിക്കപെട്ടു ...അവന്‍ ഭൂവാസികളില്‍ ഒരാളും വളരെ നല്ല ഒരു ഭക്തനും വിവരമുള്ള ഒരാളും ആയിരുന്നു ..ഇക്കാരണത്താല്‍ അവന്‍ മുന്കൊപിയായി മാറി (തഫ്സീര്‍ ഇബ്നു കസീര്‍ ആയതു 2:34 വിശദീകരണം)
ഇബ്ലീസ്‌ ആദാമിന് മുമ്പില്‍ സുജൂദ് ചെയ്യാന്‍ വിസമ്മധിക്കുകയുംഇങ്ങിനെ പറയുകയും ചെയ്തു "ഞാന്‍ അവനെക്കാള്‍ (ആധമിനെക്കള്‍)ഉത്തമന്‍ ആണ് ..നീ എന്നെ തീയില്‍ നിന്നും സൃഷ്ടിച്ചു .അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു (സൂറ 7 :12 )
ഈ ധിക്കാരതാല്‍ അവനെ സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കി ..അന്നുമുതല്‍ മനുഷ്യരെ വഴി പിഴപ്പിക്കാനും അവനോടൊപ്പം നരകത്തില്‍ എത്തിക്കാനും അവന്‍ പണിയെടുത്തു കൊണ്ടിരിക്കുന്നു ...അതിനാല്‍ അവന്‍ മനുഷ്യ കുലതിന്റെ കഠിന ശത്രു ആണ് ...

1 comment:

  1. SALAM. GOOD ARTICLE. BUT IN THIS TIME, TO KNOW REAL ISLAMIC VIEW ABOUT JINNU AND SHAITHAN, YOU SHOULD LEARN FROM AHMADIYYA MUSLIM JAMA-ATH. BECAUSE AHMADEES ARE THE TRUE FOLLOWERS OF QURAN AND HADEES.

    ReplyDelete