Friday, July 26, 2013

എന്താണ് പ്രാര്‍ത്ഥന?

എന്താണ് പ്രാര്‍ത്ഥന?
Abdul Shukoor Ambalancheri

"നുഅമനുബ്നു ബഷീര്‍ (ര) ഇല നിന്ന് നിവേദനം:നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. പ്രാര്‍ത്ഥന തന്നെയാണ് ഇബാദത്ത്...."

ഒരു കര്‍മം ഇബാദത് ആകുമ്പോള്‍ അതിന്‍റെ അന്തരത്തില്‍ പ്രാര്‍ത്ഥന ഉണ്ടാകും എന്ന് നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാം...പ്രാര്‍ത്ഥന ഉല്‍ കൊള്ളുന്നതാണ് ഇബാദത്ത്....പ്രാര്‍ത്ഥന തന്നെ ഒരു ഇബാദത്ത് ആണ് താനും....ഇത് അള്ളാഹു അല്ലാത്തവരിലേക്ക് പോകുമ്പോള്‍ അവിടെ ശിര്‍ക്ക് വരുന്നു....ഒരാളുടെ മനസ്സില്‍ നിന്ന് പ്രാര്‍ത്ഥന അള്ളാഹു അല്ലത്തവരിലേക്ക് വെറുതെ അങ്ങനെ തിരിയില്ല.......അതിന്‍റെ പിന്നില്‍ ഒരു വിശ്വാസം ഉണ്ടാകും....ഞാന്‍ എവിടന്നു വിളിച്ചാലും എപ്പോള്‍ വിളിച്ചാലും സ്ഥല കാല ശബ്ദ വിത്യസമാന്യേ എന്‍റെ വിളി കേള്‍ക്കാനും എന്‍റെ പ്രശ്നം പരിഹരിക്കാനും കഴിയും എന്നുള്ള വിശ്വാസം..ഈ വിശ്വാസം ഉടല്‍ എടുക്കുമ്പോള്‍ ആണ് ഒരാളില്‍ നിന്ന് പ്രാര്‍ത്ഥന ഉയരുന്നത്...ഇത് അല്ലാഹുവിനോട് ആകുമ്പോള്‍ ഇബാടത്തും...അള്ളാഹു അല്ലാത്തവരോദകുമ്പോള്‍ ശിര്‍ക്കും ആകുന്നു....

നമ്മുടെ നാട്ടിലെ സമസ്തക്കാരില്‍ ചില ആളുകള്‍ ബദി(രീങ്ങളെ സഹായിക്കണേ എന്ന് വിളിക്കുന്നു.....ത്ങ്ങളെ എന്‍റെ പ്രയാസം നീക്കി താരനെ എന്ന് സഹായം തേടുന്നു....അവര്‍ എവിടന്നു വിളിച്ചാലും എപ്പോള്‍ വിളിച്ചാലും അവരെ സഹായിക്കാന്‍ ഉടന്‍ ഈ മഹാന്മാര്‍ വരും എന്നും അതിനു അവര്‍ക്ക് കഴിവ് നല്കപ്പെട്ടിട്ടുണ്ട് എന്നും പറയുന്നു.......(സത്യത്തില്‍ അങ്ങനെ ഒന്നില്ല)

അങ്ങനെ പറയല്ലേ ...വിശ്വസിക്കല്ലേ....സഹായം തെടല്ലേ...അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആണ്.....എന്ന് മുജാഹിദുകള്‍ പരുമ്പോള്‍....,,,അവരുടെ തിരിച്ചുള്ള മറുപടി.....അത് പ്രാര്‍ത്ഥന അല്ല....സഹായം തേടല്‍ ആണ്.....നിങ്ങള്‍ ഡോക്റെരോട് സഹായം ചോദിക്കരില്ലേ....ഉമ്മയോട് സഹായം ചോദിക്കരില്ലേ....അത് ശിര്‍ക്കണോ പ്രാര്‍ത്ഥന ആണോ ? എന്ന് പുച്ഛത്തോടെ ചോദിക്കും....(എന്നാല്‍ ഇവര്‍ ഒരിക്കലും മോഹ്യുധീന്‍ ശൈകെ എനിക്ക് അല്പം കഞ്ഞി ഒഴിച്ച് തരൂ.....എന്നോ നിങ്ങള്‍ വന്നു എന്‍റെ രോഗം നിര്‍ണയിച്ചു മരുന്ന് തരൂ എന്നൊന്നുമല്ല ചോദിക്കാര്‍......,,,,ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുറത്തുള്ള കാര്യമാണ്...അതായത്‌ അല്ലാഹുവിന്റെ ഖജനയില്‍ മാത്രം ഉള്ളത്)എന്ന് വെച്ചാല്‍ അല്ലാഹുവിനോട് ചോദിക്കുന്ന കാര്യങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുന അതെ ശൈലിയില്‍ ചോദിക്കുന്നു....അത് ശിര്‍ക്കന്....എന്ന് മുജാഹിദുകള്‍ പറഞ്ഞു.......ഡോക്റെരോട് നമ്മള്‍ ചോദിക്കുമ്പോള്‍ അയാള്‍ മുമ്പില്‍ ഹാളിര്‍ ആണ്....അയാള്‍ക്ക് ജീവന്‍ ഉണ്ട്....അയാള്‍ക്ക് കഴിയുന്ന കാര്യമാണ് ചോദിച്ചത്....അല്ലാതെ അല്ലാഹുവിനോട് ചോദിക്കുണ്ണ്‍ പോലെ അല്ല.........

അപ്പോള്‍ നമ്മള്‍ പ്രക്യാപിക്കണം....നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു...നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു..(ഫാത്തിഹ)إذا سألت فاسأل الله و إذا استعنت فاستعن بالله "നീ ചോദിക്കുകയനെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക..."

ഈ ഹദീസിനെ വിവരിച്ചു കൊണ്ട് ഇമാം നവവി (ര) ശരഹ് അറബഈനില്‍ രേഖപ്പെടുത്തുന്നു..."...പിന്നെ, ജീവിത സൗഖ്യം നേടുക, രോഗശമനം,വിക്ഞാനം, സന്മാര്‍ഗം കണ്ടെത്തല്‍ പോലെ സാധാരണ ഗതിയില്‍ ശ്രിഷ്ട്ടികളുടെ കരങ്ങളാല്‍ നടക്കാത്ത കാര്യങ്ങളാണ്(ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുരമുള്ളത്) ഒരാളുടെ ചോദ്യത്തിലെ ആവശ്യമെങ്കില്‍ അത് രക്ഷിതാവായ അല്ലഹുവിനോടാണ് ചോദിക്കേണ്ടത്. എന്നാല്‍ ശ്രിഷ്ട്ടികളോട് ചോദിക്കലും അവരെ അവലംബിക്കലും ആക്ഷേപിക്കപ്പെട്ടകാര്യമാണ്."ഇത് തന്നെ റാസിയും പറയുന്നു.."(അവന്‍റെ സഹായംകൊണ്ട് നിന്നെ ശക്തിപ്പെടുത്തിയത്) എന്ന് അള്ളാഹു പറയുമ്പോള്‍, അവന്‍റെ സഹായമുള്ളപ്പോള്‍ പിന്നെ മുഅമിനുകളുടെ(സഹായത്തിന്‍റെ) എന്താവശ്യമാണ്?(മുഅമീനുകളെ കൊണ്ടും)എന്ന് ശേഷം പറഞ്ഞല്ലോ? എന്നാരെങ്കിലും പറഞ്ഞാല്‍ അതിനുള്ള മറുപടി ഇതാണ്. സഹായം അല്ലാഹുവില്‍ നിന്നല്ലാതെ മറ്റൊന്നില്‍ നിന്നുമല്ല..എന്നാല്‍ ഇത് രണ്ടു വിതമുണ്ട്. ഒന്ന്: നമുക്ക് മനസ്സിലാകുന്ന സാധാരണ ഗതിയിലുള്ള കാരണങ്ങള്‍ മുഖേനയല്ലാതെ ഉണ്ടാകുന്നതു. രണ്ടു: മനസ്സിലാവുന്ന സാധാരണ കാരങ്ങള്‍ മുഖേന ഉണ്ടാകുന്ന സഹായം..."

ഈ അടിസ്ഥാനത്തില്‍ ആണ് മുജാഹിദുകള്‍ സഹായം രണ്ടു വിതം ഉണ്ട് എന്ന് പറഞ്ഞത്....കാര്യകാരണ ബന്തത്തില്‍ അകത്തു ഉള്ളത്...(അള്ളാഹു സംവിതാനിച്ച സംവിധാനം മുഖേന...സാധാരണ.ദൃശ്യമായ ..ഭൌതികമായ...സഹായം)കാര്യകാരണം ബന്തങ്ങള്‍ക്ക് അതീതമായത് (അള്ളാഹു സംവിതനിക്കാത്ത-അഭൌതികമായ-ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുറത്ത് കൂടി...അദൃശ്യമായ സഹായം)

ഇതില്‍ രണ്ടാമത്തെ സഹയം അല്ലാഹുവില്‍ നിന്ന് മാത്രമേ പ്രതീക്ഷിക്കാവൂ...ആ വിഷയത്തില്‍ അല്ലാഹുവിനോട് മാത്രമേ സഹായം തെടാവൂ....അത് അള്ളാഹു അല്ലാത്തവരോട് തേടുമ്പോള്‍ അല്ലാഹുവിന്‍റെ സിഫതുകളില്‍ ശ്രിഷ്ട്ടികളില്‍ പങ്കു ചേര്‍ക്കല്‍ ആകുന്നു.....ആ തെട്ടത്തില്‍ മുകളില്‍ പറഞ്ഞ വിശ്വാസം ഊട്ടപ്പെടുന്നു...(സ്ഥലകാല വിത്യസമാന്യേ എല്ലാം കാണാനും കേള്‍ക്കാനും അറിയാനും കഴിയുംമെന്ന വിശ്വാസം)....അപ്പോള്‍ പ്രാര്‍ത്ഥന ഉയരുന്നു....അത് ശിര്‍ക്കാണ്

ഈ അബൌതികമായി (ശ്രിഷ്ട്ടികളുടെ കഴിവിന് അപ്പുറത്ത് കൂടി) അള്ളാഹു അല്ലാത്തവര്‍ക്ക് സഹായിക്കാനോ ഉപദ്രവിക്കനോ കഴിയും എന്നാ വിശ്വാസം ശിര്‍ക്കനു...ആ വിശ്വാസത്തില്‍ ഉള്ള തെട്ടമാണ് പ്രാര്‍ത്ഥന...ഇങ്ങനെ വിശദീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് സമസ്തയുടെ ആദര്‍ശം ഉള്ള സൈനീ ദാഹലാനെ പോലുള്ള ഖുബൂരി പണ്ഡിതന്‍മാര്‍ ഹിജ്റ1200 കാലഘട്ടത്തില്‍ അഭൌതിക സഹായം അള്ളാഹു അല്ലാത്തവരില്‍ നിന്ന്(മരിച്ചവരില്‍ നിന്ന് കിട്ടും) കിട്ടും എന്ന് തെളിയിക്കാന്‍ യാ ഇബദല്ലാഹ് എന്ന ദുര്‍ബല ഹദീസുമായി രംഗത്ത് വന്നത്.....അവര്‍ക്ക് റസൂല്‍ വരെ പരമ്പര ഉണ്ട് എന്ന് വാദിക്കാന്‍ ഇബ്നു അബ്ബസില്‍ നിന്ന് ഉദ്ദരിച്ച സംഭവുമായി ഒക്കെ അവര്‍ വന്നു..അഹലു സുന്നയുടെ മുന്‍കാല പണ്ഡിതന്മാര്‍ ഇത് വെച്ച് അമല്‍ ചെയ്തതുമായി പരമ്പര മുട്ടിക്കാന്‍ കൊണ്ടുവാന്നു,,,,,,ഇത് മുട്ടിചാലെ സുബുകി കൊണ്ടുവന്ന പുതിയ വാദതിനു തെളിവ് ഉണ്ടാകൂ എന്ന് അവര്‍ സ്വപ്നം കണ്ടു....ഹദീസുകള്‍ ഇങ്ങനെ...|"നബി(സ) പറഞ്ഞു:നിങ്ങളുടെ ആരുടെ എങ്കിലും മൃഗം വിജനമായ സ്ഥലത് വെച്ച് നഷ്ട്ടപ്പെട്ടാല്‍ "അല്ലാഹുവിന്‍റെ അടിമകളെ,,നിങ്ങള്‍ പിടിച്ചു വെക്കുക,അല്ലഹുവ്ന്റെ അടിമകളെ പിടിച്ചു വെക്കുക എന്ന് അവന്‍ വിളിച്ചു പറയട്ടെ. നിശ്ചയം അല്ലാഹുവിനു ഭൂമിയില്‍ ഹാജരുള്ള ചിലരുണ്ട്.അവര്‍ അതിനെ പിടിച്ചു വെക്കുന്നതാണ്,,,"
വേരോട് റിപ്പോര്‍ട്ടില്‍ "നിശ്ചയം അല്ലാഹുവിനു നാം കാണാത്ത ചില അടിമകള്‍ ഉണ്ട്," എന്ന് വന്നിരിക്ക്ന്നു.....എന്നിട്ട് അവര്‍ ചോദിച്ചു നിങ്ങള്‍ കാണാത്ത അടിമകള്‍ എന്നല്ലേ പറഞ്ഞത് അത് ഏതായാലും ജീവനുള്ള  മനുഷ്യരല്ല... അവരെ കാണുമല്ലോ....ഇത് മരിച്ചു പോയ മഹാന്മാര്‍ ആണ്....
ഇതിനു അക്കമിട്ടു സലഫി പണ്ഡിതന്മാര്‍ മറുപടി പറഞ്ഞു....1. ഹദീസ്‌ ദുര്‍ബലമാണ്...2.സഹേഹ് ആണെന്കില്‍ തന്നെ ഇത് തര്‍ക്കത്തിലിരിക്കുന്ന സഹായ തെട്ടതിനു (അഭൌതികമായ സഹായം-സ്ഥല കാല വിത്യാസ മന്യേ സഹായിക്കണോ കേള്‍ക്കണോ അറിയാനോ കഴിയും എന്നാ വിശ്വാസത്തില്‍ ഉള്ളതല്ല_) ഇത് തെളിവല്ല...അഥവാ ഇതില്‍ മരഞ്ഞിരിക്കുന്നവോടുള്ള സഹായ ചോദ്യമില്ല.....ഇത് അവിടെ നമ്മള്‍ കാണാത്ത അവിടെ  ഹാജര്‍ ആയിട്ടുള്ള (അള്ളാഹു നിശ്ചയിച്ച മുസ്ലിം ജിന്ന്, മലക്ക് അല്ലെങ്കില്‍ അവന്‍റെ ഏതെങ്കിലും സൈന്യം ) ്രിഷ്ട്ടികളോട് ആകാം.....അതില്‍ പ്രാര്‍ത്ഥന ഇല്ല....മറുപടി കൊടുത്തവര്‍.........,,,1.ഷെയ്ഖ് സുലൈമാന്‍((;;ഹി1233)
2.ഇനത്യക്കരനായ ഷെയ്ക്മുഹമ്മദ്‌ ബഷീര്‍ അസ്സഹ്സുവാനി(1252)
3.അബ്ദു റഹ്മാന്‍ അന്നജ്ടി(1312)
4.ശംസുദ്ധീന്‍ സലഫി അല്‍ അഫ്ഗാനി
5.ഹനഫീ പണ്ഡിതന്മാര്‍
6.അല്ലാമാ ശുരൈക്ആലൂസി7.ഷെയ്ക്ക്‌ അല്ലാമാ സൈടുബ്നു മുഹമ്മദ്‌ ആളു സല്‍മാന്‍ 8.കാരന്തൂര്‍ മാര്‍ക്കസിനു തറക്കല്ലിട്ട അളവി മാലിക്കിന് മറുപടിയായി ഷെയ്ക്ക്‌ സഹിബിന്‍ അബ്ദുല്‍ അസീസ്‌ ആല് ഷെയ്ക്9. അബ്ദു റഹ്മാന്‍ ദിമാഷ്ക്കി 10.അഹമാട് ബ്നു ഇബ്രാഹീമുബ്നു ഈസാ 11.അബ്ദുല്‍ ലതീഫ്‌ ബ്നു അബ്ദു റഹ്മാന്‍ 12.അബ്ദു റഹ്മാന്‍ ദിമാഷ്ക്കി ..ശിയക്കള്‍ക്ക് മറുപടി 13.അബ്ദുല്‍ അസീസ്‌ മുഹമ്മദ്‌ ബ്നു സഊടു14. 1971 ഇല്‍ ഉമര്‍ മൌലവി സല്സബീളില്‍ 15. 1980 ഇല്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനി ശബാബില്‍16.2001 ബഹറിനില്‍ ഹുസൈന്‍ സലഫി 17.2004 മണ്ണാര്‍ക്കാട്‌ സംവാദത്തില്‍ സക്കരിയ്യ സലാഹി 18.സംവാദത്തിനു ശേഷം അബ്ദു റഹ്മാന്‍ സലഫി 19.2005 അബ്ദുല്‍ ജബ്ബാര്‍ മൌലവി 20.2009 ഇല്‍ അബ്ദു റഹ്മാന്‍ സലഫി ,ജിദ്ദയില്‍ 21..2009 അബ്ദു റഹ്മാന്‍ സലഫി ജാമിഅയില്‍ഇത് ഇപ്പോഴും തുടരുന്നു...മാറ്റമില്ലാതെ................ഇവിടെ ഒരിക്കലും ഇസ്തിഗാസ അല്ല ഉദ്ദേശ്യം എന്നും സൂഫികള്‍ പരിജയപ്പെടുതുന്ന ജിന്ന്,മനുഷ്യന്‍ എന്നിവരില്‍ പെട്ട രിജാലുല്‍ ഗിബോ മറഞ്ഞു നില്‍ക്കുന്ന മലക്കോ ജിന്നോ..മരിച്ചു പോയ മഹ്ന്മാരോ അല്ല എന്നും അവരോടു ചോദിക്കുന്നത് വ്യെക്തമായ ശിര്‍ക്ക് തന്നെ ആണെന്നും ......മറുപടി കൊടുത്തു....ഇതില്‍ അവിടെ ഹാജരുല്ലവരോട് അവരുടെ കഴിവില്‍ പെട്ടത് ചോദിക്കുകയാണ് അത് പ്രാര്‍ത്ഥന അല്ല എന്നും മറുപടി കൊടുത്തു...

No comments:

Post a Comment