Tuesday, July 9, 2013

കിനവക്കൽ മുജാഹിദ് -മടവൂര് വിഭാഗം സംവാദ അവലോകനം

ഇത് ചേകന്നൂരിസമൊ? മടവൂരിസമോ? അഖലാനിസമൊ? സലഫി ആദർശമോ ?

സലഫി ആദർശത്തോട് പ്രതിബദ്ധതയുള്ളവർ ഇത് നിർബന്ധമായും വായിക്കണമെന്ന് അപേക്ഷിക്കുന്നു.
ഇത് ശരിയായ ചെകന്നൂരിസം തന്നെ!! മടവൂരികൾ മുജാഹിദിൻറെ ലേബളിൽ ചേകന്നൂരിസം പ്രചരിപ്പിക്കുന്നു!!! ആദർശ ബോധമുള്ള സലഫികൾ ജാഗ്രത പാലിക്കുക!!!!.
സലഫി ലോകം ഇന്ന് വരെ കാണാത്ത പുതിയ പുതിയ നൂതന വാദങ്ങളുമായി മടവൂരി അഖലാനിസം തുടരുന്നു!!!! ഹദീസ് നിഷേധികളെ സലഫികൾ കരുതിയിരിക്കുക!!!!!.
ഇത് മടവൂരിസമോ ? അഖലാനിസമോ ? ചേകന്നൂരിസമോ അതോ സലഫി ആദർശമോ എന്ന് അടുത്ത് തന്നെ ഇറങ്ങാൻ പോവുന്ന സംവാദ CD കണ്ടു നിങ്ങൾ തീരുമാനിക്കുക.

7 .7 .2013 ഞായറാഴ്ച ഫൈസൽ മൗലവിയും മടവൂരികളുമായി കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് കിണവക്കലിൽ എന്റെ ഭാര്യാ സഹോദരി ഭർത്താവിന്റെ വീടായ (BOWER)ൽ വെച്ച് നടന്ന ആശയ സംവാദ മുഖാമുഖത്തിൽ മടവൂരികളുടെ ഹദീസ് നിഷേധവും അവരുടെ ആദർശ വ്യതിയാനവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമാണ്‌ താഴെ കൊടുക്കുന്നത്.
(1) അഭിപ്രായ വ്യത്യാസം വന്ന സ്വഹാബികൾ ആയിഷ (റ) യെ സമീപിച്ചപ്പോൾ حسبكم القران "നിങ്ങൾക്ക് ഖുർആൻ പോരെ?" എന്നാണ് ആയിഷ (റ) പറഞ്ഞതെന്നാണ് സംവാദത്തിൽ മടവൂരികൾ കൊണ്ട് വന്ന അബ്ദുൽ മജീദ്‌ മദനി പറഞ്ഞത്.

അപ്പോൾ ഇദ്ദേഹം പറഞ്ഞത് പോലെയാണ് യഥാർത്ഥമെങ്കിൽ സർവ ഹദീസുകളും മാറ്റി വെച്ച് ഖുർആൻ മാത്രം സ്വീകരിച്ചാൽ മതി എന്ന ചേകന്നൂരികളുടെ വാദം സ്ഥാപിക്കുകയാണ് മടവൂരികൾ സംവാദത്തിൽ ചെയ്തത്.
മടവൂരികളെ, മുജാഹിദ് പ്രസ്ഥാനത്തിൻറെ ലേബളിൽ ചേകന്നൂരിസം കുത്തിവെച്ചു വളരുന്ന തലമുറയെ നിങ്ങൾ ഹദീസ് നിഷേധികളാക്കി തീർക്കരുതെന്ന് വളരെ വിനയപുരസ്സരം നിങ്ങളോട് അപേക്ഷിക്കുന്നു. ചേകന്നൂരിസത്തിന്റെ കുപ്പായമിട്ട ഇമ്മാതിരി ഹദീസ് നിഷേധികളായ മൗലവിമാരെ ഇനിയും നിങ്ങൾ കൊണ്ട് വരരുതെന്ന് വളരെ വിനയപൂർവ്വം അപേക്ഷിക്കുന്നു.
(2) وما انت بنعمة ربك بمجنون എന്ന ആയത്തിന്ന് "മുഹമ്മദ്‌ നബിയെ താങ്കൾ ഭ്രാന്തനല്ല, താങ്കൾ ജിന്ന് ബാധിച്ച് ഭ്രാന്തനായിട്ടില്ല" എന്നാണ് അർത്ഥം നൽകിയത്. അഹ്ലുസ്സുന്നതിന്റെ പണ്ഡിതന്മാർ ആരും നൽകാത്ത പുതിയൊരു വ്യാഖ്യാനമാണ് നിങ്ങൾ നൽകിയത്. ഈ ആയത്തിനെ സിഹ്ർ ബാധിക്കില്ല എന്നതിന് നിങ്ങൾ തെളിവാക്കുകയും ചെയ്തു.

എങ്കിൽ നിങ്ങളോട് ചോദിക്കട്ടെ? ഈ ആയത്തിൽ നിന്ന് ജിന്ന് ബാധ ഉണ്ടെന്നും അത് മുഖേന ഭ്രാന്ത് ഉണ്ടാവാൻ സാധ്യതയുണ്ട് എന്നുമല്ലേ നിങ്ങളുടെ വ്യാഖ്യാന പ്രകാരം മനസ്സിലാവുക. അപ്പോൾ നിങ്ങൾ കൊണ്ട് വന്ന വാദം നിങ്ങളുടെ വ്യാഖ്യാന പ്രകാരം നിങ്ങൾ തന്നെ പൊളിച്ചു കളഞ്ഞില്ലേ മടവൂരികളെ....
(3) മുജാഹിദ് പ്രസ്ഥാനം ഇത് വരെ കേൾക്കാത്ത ഒരു പുതു പുത്തൻ ഹദീസ് നിഷേധവും കൂടി നിങ്ങളുടെ മൗലവിയിൽ നിന്ന് കേൾക്കാൻ കഴിഞ്ഞു.

അബൂ ഹുറൈറ (റ) വിനെ പിശാച് ആയത്തുൽ കുർസി പഠിപ്പിച്ചുവത്രെ!!! എന്തൊക്കെയാണ് പറയുന്നത്? അതൊക്കെ എങ്ങിനെ വിശ്വസിക്കാൻ കഴിയും? ഞാനത് വിശ്വസിക്കുന്നില്ല. പിശാച് പാമ്പ് രൂപത്തിൽ വന്നുവത്രെ !!! പിശാച് രൂപത്തിൽ വന്ന പാമ്പ് സ്വഹാബിയെ കൊന്നുവത്രെ!! ഇങ്ങിനെ പോവുന്നു നിങ്ങളുടെ മൗലവിയുടെ ഹദീസ് നിഷേധ പരിഹാസങ്ങൾ....

അള്ളാഹുവിന്റെ റസൂലിന്റെ ഏറ്റവും അടുത്ത സന്തത സഹചാരിയായ ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത അബൂ ഹുറൈറ (റ) കൊണ്ട് വന്ന ഈ ഹദീസ് ലോകത്തുള്ള അഹ്ലുസ്സുന്നയിലെ ഏതെങ്കിലും പണ്ഡിതന്മാർ നിഷേധിച്ചു തള്ളിയതായി കാണിച്ചു തരാൻ മടവൂരികളെയും അവർ കൊണ്ട് വന്ന ചേകന്നൂരി കുപ്പായമിട്ട മൗലവിമാരെയും ഞാൻ വെല്ലു വിളിക്കുന്നു.
(4) സംവാദത്തിനു വന്ന മൗലവിമാരെ, സ്വഹീഹുൽ ബുഖാരിയെയും മുസ്ലിമിനെയും നിങ്ങൾ രണ്ടാം പ്രമാണമായി അംഗീകരിക്കുന്നുണ്ടോ? അംഗീകരിക്കുന്നുവെങ്കിൽ നിങ്ങളുടെ വാദ പ്രകാരം ഖുർആനിക വിരുദ്ധമായ ആശങ്ങൾ ഉൾക്കൊള്ളുന്ന ദുർബലങ്ങളായ വാറോലകളും അന്ധ വിശ്വാസങ്ങളും കുത്തി നിറച്ച ഒരു ഗ്രന്ഥത്തെ നിങ്ങൾക്കെങ്ങിനെ രണ്ടാം പ്രമാണമായി അംഗീകരിക്കാൻ കഴിയും? സിഹൃന്റെ ഹദീസ് കൊണ്ട് വന്ന ഇമാം ബുഖാരി നിങ്ങളുടെ അഭിപ്രായ പ്രകാരം ശിർക്കിൻറെ ആളല്ലേ മടവൂരികളെ?
(5) നബി (സ) ക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് സ്വീകാര്യമല്ലെന്ന് സ്ഥാപിക്കാൻ നിങ്ങളുടെ മടവൂരി മൊല്ല പല ന്യായങ്ങളും സംവാദത്തിൽ ഉന്നയിക്കുകയുണ്ടായി. അതിനു വേണ്ടി നിങ്ങളുടെ മൗലവി ഇമാം ഇബ്നു ഹജർ അസ്കലാനിയുടെ ഫത്ഹുൽ ബാരി ഉദ്ധരിക്കുകയും ഹിശാമിബിനു ഉർവ എന്ന റിപ്പോർട്ടർ സ്വീകാര്യനല്ലെന്ന് പറയാൻ നിങ്ങളുടെ മടവൂരി മൗലവി ഫത്ഹുൽ ബാരിയെ കൂട്ടു പിടിക്കുകയും ചെയ്തു.

എന്നാൽ, ചോദിക്കട്ടെ മടവൂരികളെ? നിങ്ങൾ പറയുന്നത്‌ പോലെയാണ് കാര്യമെങ്കിൽ, നിങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫത്ഹുൽ ബാരിയുടെ കർത്താവ് ഇബ്നു ഹജർ (റ) അടക്കം അഹ്ലുസ്സുന്നയുടെ ഏതെങ്കിലും ഇമാമുകൾ സിഹ്റിന്റെ ഹദീസ് സ്വീകാര്യമല്ലെന്ന് പറഞ്ഞത് തെളിയിക്കാൻ നിങ്ങൾക്ക് സാധ്യമാണോ? ഹിശാമുബിനു ഉർവയുടെ ന്യൂനത പറഞ്ഞ അതെ ഇമാം ഇബ്നു ഹജർ അസ്കലാനി സിഹൃന്റെ ഹദീസ് സ്വീകാര്യമാണെന്നും സിഹൃന്നു യാഥാർഥ്യം ഉണ്ടെന്നും പറഞ്ഞത് ഫൈസൽ മൗലവി സംവാദത്തിൽ വായിച്ചു തന്നപ്പോൾ മടവൂരി മൗലവി യുടെ നാവിറങ്ങിപ്പോവുന്നത് CD കാണുന്നവർക്ക് വ്യക്തമായി കാണാം.
(6) പണ്ഡിതന്മാർ എന്ത് പറഞ്ഞുവോ എന്ന് നോക്കുന്ന ശൈലി ഞങ്ങൾക്കില്ലെന്നും ഖുർആനാണ് ഞങ്ങൾ സ്വീകരിക്കുന്നതെന്നും നിങ്ങളുടെ ചേകന്നൂരി കുപ്പായമിട്ട മടവൂരി മൗലവി ആവർത്തിച്ചു പറയുകയുണ്ടായി.

എങ്കിൽ ചോദിക്കട്ടെ? ഖുർആനിന്റെയും ഹദീസുകളുടെയും ആശയങ്ങൾ നിങ്ങൾ ഏത് മാനദന്ടത്തിലാണ് സ്വീകരിക്കുക? ആരിൽ നിന്നാണ്?എങ്ങിനെയാണ് നിങ്ങൾ മനസ്സിലാക്കുക? ഇത്തരം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് നിങ്ങളെ ചേകന്നൂരികൾ എന്ന് വിളിക്കുന്നത്. നിങ്ങൾ തനിച്ച ചേകന്നൂരികൾ തന്നെ എന്ന് പറയാനുള്ള കാരണവും ഇതാണ്.

ഇനി അൽപ്പം ചോദ്യങ്ങൾ ചോദിക്കട്ടെ?

(1) ‘കണ്ണേർ’ എന്നാൽ സാധാരണ ഒരു അസൂയക്കാരന്റെ നോട്ടം മാത്രമാണെന്നും അതിൽ പിശാചിന്റെ യാതൊരു ഇടപെടലുമില്ല എന്നും തെളിയിക്കുന്ന സലഫി പ്രസ്ഥാനത്തിന്റെ മുൻകാല ഔദ്യോഗിക ഫത്വകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഹാജരാക്കാൻ കഴിയുമോ?
(2) സീ. പി. ഉമർ സുല്ലമിയുടെ "നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ" എന്ന പുസ്തകത്തിൽ കണ്ണേർ സത്യമാണെന്ന് അറിയിക്കുന്ന ഹദീസ് കൊടുക്കുകയും അതിൽ നിന്ന് രക്ഷ നേടാനായി പ്രത്യേക പ്രാർത്ഥനകളും പഠിപ്പിക്കുന്നു. ഇത് സാധാരണ അസൂയക്കാരന്റെ നോട്ടമാണെന്ന് അദ്ദേഹം അതിൽ വിശദീകരിക്കുകയും ചെയ്തിട്ടില്ല. ഒരു തിരുത്ത് കൊടുത്തതായി ഇത് വരെ ശ്രദ്ധയിൽ പെട്ടിട്ടുമില്ല. അപ്പോൾ ഉമർ സുല്ലമിയും അന്ധ വിശ്വാസം പ്രചരിപ്പിക്കുന്ന ആളാണെന്ന് പരസ്യമായി പറയാൻ നിങ്ങൾ തയ്യാറാവുമോ?

(3) ഒരു ചോദ്യം എപ്പോഴാണ് പ്രാർത്ഥനയാവുക? എപ്പോഴാണ് കാര്യ കാരണ ബന്ധങ്ങളുടെ പരിധിക്ക് അപ്പുറമാവുക? എപ്പോഴാണ് അഭൗതികമാവുക? എന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാമൊ?

(4) അഭൗതിക വിശ്വാസവും പ്രാർത്ഥനയുമില്ലാതെ ഒരാൾ പരിസരത്തുള്ള അദൃശ്യ സൃഷ്ടികളോട് വല്ലതും ആവശ്യപ്പെട്ടാൽ അതിനെ ശിർക്ക് എന്നാണോ പറയുക? ഹറാമാണ് എന്നാണോ പറയുക? അതോ ശിർക്കിലേക്കുള്ള മാർഗ്ഗമാണ് എന്നാണോ പറയുക? പ്രമാണങ്ങൾ ഉദ്ധരിച്ച് മറുപടി പറയാൻ കഴിയുമോ?
(5) നിങ്ങളുടെ പാർട്ടിക്ക് വേണ്ടി അതായത് നിങ്ങളുടെ പാർട്ടി “പോളിറ്റ് ബ്യൂറോ” നടപ്പിലാക്കുന്നത് ചോദ്യം ചെയ്യാൻ പാടില്ല എന്നതിന്റെ അടിസ്ഥാനത്തിൽ "ശിർക്കാണ്‌" എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ഒരു കാര്യം ശിർക്കാവാനുള്ള മാനദണ്ഡം എന്ത്? ഇവിടെ അഭൗതിക വിശ്വാസവും പ്രാർത്ഥനയും ഇല്ലെങ്കിൽ അതെങ്ങിനെ ശിർക്കായി? സംവാദത്തിൽ ഹാഫിള് ഇഷ്ഫാക്ക് ബിൻ ഇസ്മായിലും എന്റെ ഭാര്യയും ചോദിച്ചപ്പോൾ ഉത്തരം പറയാൻ മടവൂരി മൗലവിക്ക് കഴിഞ്ഞില്ല എന്ന് CD കാണുന്നവർക്ക് വ്യക്തമാവും.
(6) നിങ്ങളുടെ വ്യാഖ്യാന പ്രകാരം ശിർക്കായതിനെ സംബന്ധിച്ച് ശിർക്കല്ല എന്ന് ഒരു പണ്ഡിതൻ പറഞ്ഞാൽ ആ പണ്ഡിതനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്ത്? നിങ്ങളുടെ ഭാഷ പ്രകാരം ശിർക്ക് പ്രചരിപ്പിക്കുന്ന ഒരാളെ നിങ്ങൾ നിങ്ങളുടെ ഔദ്യോഗിക സ്ഥാനത്ത് അവരോധിക്കുമോ? ഉദാഹരണം, ശിർക്ക് പ്രചരിപ്പിക്കുന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരെ നിങ്ങളുടെ പ്രസിദ്ധീകരണമായ ശബാബിൽ ഫത്‌വ കൊടുക്കുന്ന ആളായി നിങ്ങൾ നിയമിക്കുമോ?
(7) ജിന്ന് ബാധ, സിഹ്ര് ബാധ എന്നിവ വിശ്വസിക്കൽ ശിർക്ക് എന്ന് പറയുകയും എന്നിട്ട് അതേ കാര്യം തന്നെ നിങ്ങളുടെ കേന്ദ്രത്തിൽ നിന്ന് തന്നെ വിറ്റഴിക്കുകയും, ചെയ്യുന്നതിന്റെ ഇസ്ലാമിക വിധിയെന്ത്‌? ഉദാഹരണം: (കെ. എം. മൗലവിയുടെ ഫത്‌വകൾ - യുവത പ്രസിദ്ധീകരണം)
മുഹിയിദ്ധീൻ മാല ശിർക്കാണെന്ന് പറയുകയും അതേ മാല മുജാഹിദ് കേന്ദ്രത്തിൽ വിറ്റഴിക്കുകയും ചെയ്യാൻ ആദർശ ബോധമുള്ള ഒരു മുജാഹിദ് തയ്യാറാവുമോ? അങ്ങനെ വിറ്റഴിക്കുകയും നിങ്ങളുടെ ഭാഷ പ്രകാരം ശിർക്കായതിലേക്ക് ജനങ്ങളെ കൊണ്ട് പോവുകയും ചെയ്യുന്നവരെ ഞാൻ എന്ത് പേരിൽ വിളിക്കണം?
പരിസരത്തുള്ള ജിന്നിനെയും മലക്കിനെയും ഉദ്ദേശിച്ച് കൊണ്ട് വിജന പ്രദേശത്തുള്ള "യാ ഇബാദല്ലാഹ് എനിക്ക് വഴി കാണിച്ചു തരൂ " എന്ന വിളിയിൽ ശിർക്കില്ല, അത് വിളിച്ചു പ്രാർത്ഥനക്കുള്ള തെളിവല്ല, ആ ഹദീസ് ളയീഫാണ്‌, അത് കൊണ്ട് അമൽ ചെയ്യാനും പാടില്ല എന്ന് പറഞ്ഞ മുജാഹിദ് പ്രസ്ഥാനത്തിന്റെ മുൻകാല നേതാക്കളൊക്കെ ശിർക്ക് പ്രചരിപ്പിച്ചവരാണെന്ന് പറയാൻ നിങ്ങൾ തയ്യാറാവുമോ?
(8) ജീവിതം മുഴുവൻ തൗഹീദിന്നു വേണ്ടി സമർപ്പിച്ച ത്യാഗി വര്യനായ ഒരു പണ്ഡിതൻ, ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ടായിരുന്ന, ഒരു മഹാ പ്രസ്ഥാനമായിരുന്ന മഹാനായ മർഹൂം ഉമർ മൗലവി ഈ ഫത്‌വ കൊടുത്തതിലൂടെ അദ്ദേഹം തൗഹീദിൽ നിന്ന് പിഴച്ചു പോയി എന്ന് പറയാൻ, നിങ്ങളുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലൂടെ പരസ്യപ്പെടുത്താൻ എല്ലാ സ്റ്റേജുകളിലും പ്രസംഗിക്കാൻ നിങ്ങൾ തയ്യാറാവുമോ?
(9) ജബ്ബാർ മൗലവിയോട് അദ്ദേഹത്തിൻറെ അറിവും സമ്മതവും ഇല്ലാതെ റെക്കോർഡ് ചെയ്തു കള്ള ക്ലിപ്പുണ്ടാക്കിയ മടവൂരിയുടെ “റകീബെ, അതീദെ, എന്റെ വണ്ടി തള്ളിത്തരുമോ എന്ന് ചോദിക്കാമോ? അത് ശിർക്കാണോ? എന്ന ചോദ്യത്തിന്ന് അത് ശിർക്കിന്റെ പരിധിയിലല്ല വരിക, ഹറാമാണ്‌, പാടില്ലാത്തതാണ് മലക്കുകളെ പരിഹസിക്കലാണ്, നിന്ദിക്കലാണ്, എന്ന് അദ്ദേഹം അന്ന് കൊടുത്ത ഫത്‌വ അന്നും ഇന്നും എപ്പോഴും എക്കാലത്തും അന്ത്യ നാൾ വരെയും വളരെ പണ്ഡിതോചിതമായ വളരെ പ്രസക്തമായ ഫത്വയാണ്. "ശിർക്ക്" എന്ന് പറഞ്ഞാൽ മാത്രമെ ചെയ്യാൻ പാടില്ലാത്തതുള്ളൂ എന്ന് മനസ്സിലാക്കിയ മടവൂരിയുടെ മണ്ടത്തരം ഓർത്ത് സഹതപിക്കുകയല്ലാതെ മറ്റൊരു നിർവാഹമില്ല.

മുസ്ലിം സമുദായത്തോട് ധാർമ്മിക ബോധമുള്ള വന്ദ്യ വയോധികനായ സാത്വികനായ ഒരു പണ്ഡിതന്റെ കർത്തവ്യമാണ് ആ ഫത്‌വയിലൂടെ നമുക്ക് ദർശിക്കാൻ കഴിയുന്നത്‌. തുച്ഛമായ ഭൗതിക കാര്യ ലാഭത്തിന്നു വേണ്ടി പ്രമാണിമാർക്ക് വേണ്ടി പ്രമാണം മാറ്റി പറയുന്ന " ആകാശത്തിന്നു ചുവട്ടിൽ ഏറ്റവും നികൃഷ്ടരായ ജീവികൾ" എന്ന് നമ്മുടെ പുന്നാര മുത്ത്‌ റസൂലുള്ള വിശേഷിപ്പിച്ച അന്ത്യനാളിൽ പ്രത്യക്ഷപ്പെടുന്ന പണ്ഡിതന്മാരുടെ ഗണത്തിൽ പെടുന്ന ആളല്ലാത്തത് കൊണ്ടാണ് അദ്ദേഹം അങ്ങിനെ ഫത്വ തന്നത്.

ഹൃദയങ്ങൾ മാറ്റി മറിക്കുന്ന നാഥാ... അദ്ദേഹത്തിനെ എന്നെന്നും ഈ ആദർശത്തിൽ തന്നെ ഉറച്ചു നിൽക്കാനുള്ള കരുത്തും സ്ഥൈര്യവും മനോ ധൈര്യവും നൽകേണമേ .... ആമീൻ
(10) ("അത് പോലെ അവിടെ ഉണ്ടായേക്കാനിടയുള്ള ജിന്നിനോടും മലക്കിനോടും അവരുടെ കഴിവിൽ പെട്ട സഹായം ചോദിച്ചാൽ അതിനെ ശിർക്ക് എന്ന് പറയില്ല")
പതിറ്റാണ്ടുകൾക്കപ്പുറം കൊട്ടപ്പുറം സംവാദത്തിൽ സുന്നികളോട് ഏറ്റുമുട്ടി തൗഹീദ് സ്ഥാപിച്ച മഹാനായ ഒരു പണ്ഡിതൻ, നിങ്ങളുടെ ആധികാരിക പ്രസിദ്ധീകരണമായ ശബാബിൽ ഇപ്പോഴും ആധികാരിക ഫത്വ കൊടുത്തു കൊണ്ടിരിക്കുന്ന മഹാ മനീഷിയായ വന്ദ്യ വയോധികനായ ഒരു പണ്ഡിതൻ കൊടുത്ത ഫത്വയാണിത്.
ഈ ഫത്വ പിൻവലിച്ചതായി തെളിയിക്കുന്ന, അത് ശിർക്ക് തന്നെയാണ് എന്ന് പറയുന്ന ഫത്വ ഇത് വരെയും അദ്ദേഹം ഇറക്കിയിട്ടില്ല. അങ്ങിനെ പറയാൻ ഒരു പണ്ഡിതന്ന് ഒരിക്കലും കഴിയുകയുമില്ല. ലോക സലഫികളുടെ ഫത്വയാണ് അദ്ദേഹം കൊടുത്തത്.
ചുരുക്കത്തിൽ, ഫൈസൽ മൗലവിയും മടവൂരികളുമായി കിണവക്കലിൽ വെച്ച് നടന്ന സംവാദത്തിൽ ഒരു പാട് വ്യതിയാനങ്ങൾ മടവൂരി മൗലവി പറഞ്ഞു പോയിട്ടുണ്ട്. അതെല്ലാം CD പുറത്തിറങ്ങുമ്പോൾ ഇൻഷാ അല്ലാഹ്... വളരെ ക്ലിയർ ആയി മസ്തിഷ്കം മരവിച്ചു പോവാത്ത മടവൂരികളല്ലാത്തവർക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.

അവസാനമായി ഒരു അപേക്ഷ:

അഖലാനിസത്തിന്റെ മറവിൽ ഹദീസ് നിഷേധത്തിന്റെ വിഷ വിത്ത്‌ പാകി വളർന്നു വരുന്ന സമൂഹത്തെ മൊത്തം ഹദീസ് നിഷേധികളാക്കി തീർക്കുന്ന ഹദീസ് നിഷേധികളായ ചേകന്നൂരികളുടെ കുപ്പായമിട്ട് അവരുടെ ആശയം പ്രചരിപ്പിക്കുന്ന പൈശാചിക പ്രവണതയിലേക്ക് നാം നമ്മുടെ കുടുംബത്തെയും സമൂഹത്തെയും കൊണ്ട് പോവരുതെന്ന് സവിനയം അപേക്ഷിക്കുന്നു.
ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ മുൻകാല സലഫികൾ തൗഹീദിന്നു മനസ്സിലാക്കിയ നിർവചനം മാറ്റി വെച്ചു ഓരോ മടവൂരിയുടെയും മനസ്സില് തോന്നുന്നതിനസുസരിച്ച് ഓരോ സങ്കൽപ്പ ചോദ്യങ്ങളുണ്ടാക്കി പുതിയ പുതിയ വ്യാഖ്യാനങ്ങൾ നൽകി തങ്ങളുടെ പാർട്ടി വലുതാക്കാൻ സലഫികൾ ജിന്നിനോട് തേടുന്നത് ശിർക്കല്ല അനുവദനീയം എന്ന് പറയുന്നവരാണ് എന്ന് വരുത്തി തീർത്ത് ജിന്നുകളെയും മലക്കുകളെയും അഭൗതിക സൃഷ്ടികളാക്കി സ്വയം ശിർക്കിലായി നാശത്തിലേക്ക്‌ പോവരുതെന്ന് ഓർമ്മപ്പെടുത്തുന്നു.

സർവ സലഫികളെയും തള്ളിപ്പറഞ്ഞ് ഇപ്പോൾ ജീവിച്ചിരിക്കുന്നവരും കഴിഞ്ഞു പോയവരുമായ സർവ സലഫികളെയും ശിർക്കിൻറെ ആളുകളായി ചിത്രീകരിച്ച് സർവ്വ മുജാഹിദുകളെയും അന്ധ വിശ്വാസികളാക്കി അവതരിപ്പിക്കുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ മരണം അതി വിദൂരമല്ല എന്ന് മടവൂരികൾ മനസ്സിലാക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

സ്നേഹ പൂർവ്വം,
പിലാച്ചേരി അബൂബക്കർ
കിണവക്കൽ - കൂത്തുപറമ്പ് - കണ്ണൂർ ജില്ല.
മൊബൈൽ: 9526059153

1 comment:

  1. Assalamu alaikkum,

    Masha allah.. Khair..

    "" (10) ("അത് പോലെ അവിടെ ഉണ്ടായേക്കാനിടയുള്ള ജിന്നിനോടും മലക്കിനോടും അവരുടെ കഴിവിൽ പെട്ട സഹായം ചോദിച്ചാൽ അതിനെ ശിർക്ക് എന്ന് പറയില്ല")
    പതിറ്റാണ്ടുകൾക്കപ്പുറം കൊട്ടപ്പുറം സംവാദത്തിൽ സുന്നികളോട് ഏറ്റുമുട്ടി തൗഹീദ് സ്ഥാപിച്ച മഹാനായ ഒരു പണ്ഡിതൻ, നിങ്ങളുടെ ആധികാരിക പ്രസിദ്ധീകരണമായ ശബാബിൽ ഇപ്പോഴും ആധികാരിക ഫത്വ കൊടുത്തു കൊണ്ടിരിക്കുന്ന മഹാ മനീഷിയായ വന്ദ്യ വയോധികനായ ഒരു പണ്ഡിതൻ കൊടുത്ത ഫത്വയാണിത്.
    ഈ ഫത്വ പിൻവലിച്ചതായി തെളിയിക്കുന്ന, അത് ശിർക്ക് തന്നെയാണ് എന്ന് പറയുന്ന ഫത്വ ഇത് വരെയും അദ്ദേഹം ഇറക്കിയിട്ടില്ല. അങ്ങിനെ പറയാൻ ഒരു പണ്ഡിതന്ന് ഒരിക്കലും കഴിയുകയുമില്ല. ലോക സലഫികളുടെ ഫത്വയാണ് അദ്ദേഹം കൊടുത്തത്. ""

    ReplyDelete