Thursday, July 18, 2013

ശൈത്താന്റെ കാല്‍പാടുകളും അതില്‍ നിന്നുള്ള പ്രധിരോധവും -പാര്‍ട്ട്‌ 2

ശൈത്താന്റെ സ്രിഷ്ടിപ്പിനു പിന്നിലെ യുക്തി
ഇബ്നുല്‍ കയ്യിം ഇതേ കുറിച്ച് തന്‍റെ പ്രസിദ്ധ പുസ്തകം ആയ ശിഫ അല്‍ ഘലീലിന്റെ 322 പേജില്‍ പറയുന്നു "ഇബ്ലീസിനെയും അവന്‍റെ കൂടാളികളെയും സൃഷ്ടിച്ചതിനു പിന്നില്‍ ഒരു യുക്തിയുണ്ട് ..അതിന്‍റെ വിശ്ധാമ്ഷങ്ങള്‍ അല്ലാഹുവിനു മാത്രമേ അറിയൂ ..
അദ്ദേഹം പറഞ്ഞ ഏതാനും കാരണങ്ങള്‍ താഴെ കൊടുക്കുന്നു
1)അല്ലാഹുവിനോടുള്ള വിധേയതത്തില്‍ അല്ലാഹുവിന്റെ അടിമകള്‍ പരിപൂര്ന്നര്‍ ആവാന്‍ ശൈതാനുമായുള്ള സമരത്തിലൂടെ മതപരമായ ഉന്നത സ്ഥാനം കൈവരിക്കാനും സാധിക്കുന്നു
2)അല്ലാഹുവിന്‍റെ അടിമകളുടെ ഭയഭക്തി കൂടാന്‍ ശൈത്താന്റെ പതനം അവരെ ഓര്മ പെടുതികൊണ്ടിരികുന്നു (അല്ലാഹുവിന്‍റെ അടിമകള്‍ അല്ലാഹുവിന്‍റെ കല്പനകളെ ധിക്കരിച്ചാല്‍ ഉള്ള അനന്തര ഫലത്തെ കുറിച്ച് ,മലക്കുകളോട് പോലും അടുതായിട്ടും ധിക്കാരം കാരണം തിരസ്കരിക്കപെട്ട പിശാചിന്റെ ജീവിതം അവരെ ഒര്മാപെടുതുന്നു )
3)ഒരു ഗുണപാഠം :-മനുഷ്യ്കുലതിന്റെയും ജിന്ന് വര്‍ഗത്തിന്റെയും പിതാക്കന്മാര്‍ പരീക്ഷിക്കപെട്ടു.ഇബ്ലീസ്‌ അഹങ്കാരിയും അല്ലാഹുവേ അനുസരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു .ഇതുകാരണം അവനെ സ്വര്‍ഗത്തില്‍ നിന്ന് പുറം തള്ളുകയും നരകക്കാരില്‍ ഉള്‍പെടുത്തുകയും ചെയ്തു ..അങ്ങിനെ അവന്‍ പാപം ചെയ്യുന്നവര്‍ക്കും അതില്‍ ഉറച്ചു നില്കുന്നവര്‍ക്കും ഒരു പാഠം ആയി തീര്‍ന്നു ..അതേ സമയം മറ്റൊരു വര്‍ഗ്ഗത്തിന്റെ പിതാവായ ആദം തെറ്റ് ചെയ്ത ശേഷം പശ്ചാത്തപിക്കുകയും ഖേദിച്ചു മടങ്ങുകയും ചെയ്തവര്‍ക്ക് മാതൃക ആയി ...
4)ശൈത്താന്‍ അല്ലാഹുവിന്‍റെ അടിമകള്‍ക്ക് ഒരു പരീക്ഷണം ആണ്
5)വിരുദ്ധ കാര്യങ്ങളെ സൃഷ്ടിക്കാന്‍ ഉള്ള അല്ലാഹുവിന്‍റെ കഴിവിന്റെ ഒരു ഉദാഹരണം -ആകാശങ്ങളും  ഭൂമിയും ,ഇരുട്ടും വെളിച്ചവും ,സ്വര്‍ഗ്ഗവും നരകവും ,തീയും വെള്ളവും ,ചൂടും തണുപ്പും,നന്മയും തിന്മയും ,പോലെ മലക്കുകളും ജിബ്രീലും ഇബ്ലീസിനും ശൈതാനുകള്‍ക്കും വിപരീതം ആയിരിക്കുന്നു
6)ദൈവിക സൃഷ്ടിപ്പ് എല്ലാത്തിനെയും വിപരീതമായ മറ്റൊരു സൃഷ്ടിപ്പ് കൂടെ ഉണ്ട് -ദൈവികത പൂര്‍ണമായി മനസ്സിലാക്കാന്‍ വിപരീത കാര്യങ്ങളെ അറിയേണ്ടതുണ്ട് -വിരൂപത പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിഞ്ഞാലെ സൗതര്യം നമുക്ക് തിരിച്ചറിയാന്‍ ആവൂ ..അതുപോലെ തന്നെ പട്ടിണിയും ആരോഗ്യവും ..
7)അല്ലാഹുവിന്റെ ക്ഷമയും മഹാമാനസ്കതയും :-
അല്ലാഹു അവന്‍റെ ക്ഷമയും മഹാമാനസ്കതയും പരിഗണനയും അങ്ങേ അറ്റത്തെ കാരുണ്യവും ദയ പരതയും അങ്ങേ അറ്റം പ്രകടിപ്പികുന്നത് ഇഷ്ടപെടുന്നു ..
അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു "നിങ്ങള്‍ തെറ്റ് ചെയ്തില്ലെങ്കില്‍ ,അല്ലാഹു നിങ്ങളെ ഇല്ലാതാക്കുകയും തെറ്റ് ചെയ്യുകയും എന്നിട്ട് അവന്‍റെ  വിട്ടുവീഴ്ച പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ പകരം കൊണ്ട് വരികയും ചെയ്യും ...അങ്ങിനെ അവര്‍ക്ക് അവന്‍ വിട്ടു വീഴ്ച ചെയ്യും (സ്വഹീഹു മുസ്‌ലിം )
അവരുടെ ധാര്‍മിക ച്യുതിയെ പരിഗണിക്കാതെ തന്നെ അല്ലാഹു അവന്‍റെ അനുഗ്രഹങ്ങള്‍ അവരില്‍ വര്ഷികുന്നു ..അവന്‍ ഭക്ഷണം നല്‍കുകയും ,
ആരോഗ്യംനല്‍കുകയും ..എല്ലാ ആടംബരങ്ങളെയുംആസ്വതിക്കാന്‍ അവരെ അനുവതിക്കുകയും ചെയ്യുന്നു ... അവന്‍ പ്രാര്‍ത്ഥന കേള്‍ക്കുകയും അപകടത്തെ അവരില്‍ നിന്ന്  നീക്കം ചെയ്യുകയും  ചെയ്യുന്നു ,,അവന്‍റെ കാരുണ്യം കൊണ്ടും നോട്ടം കൊണ്ടും അവരെ സംരക്ഷിക്കുന്നു ..അവര്‍ തിരിച്ചു അവനെ കൈ കാര്യം  ചെയ്യുന്ന വഴികളെ പരിഗണിക്കാതെ തന്നെ ...ഒരു ഹസന്‍ ആയ റിപോര്ടിലൂടെഅല്ലാഹു പറയുന്നു "ഹേ ആദം സന്തതികളെ ,നിങ്ങള്‍ എന്നോട് നല്ലനിലയില്‍ വര്തികുന്നില്ല ..എനിക്ക് നിങ്ങളില്‍ നിന്ന് ഒന്നും  ആവശ്യം ഇല്ലാതെ തന്നെ ഞാന്‍ നിങ്ങളുടെ സ്നേഹത്തെ എന്‍റെ അനുഗ്രഹങ്ങളിലൂടെ അതിജയികുന്നു .പിന്നെ എങ്ങിനെയാണ് എന്നെ അങ്ങേ അറ്റം ആവശ്യം ഉണ്ടായിരിക്കെ എന്നോടുള്ള അനുസരണ കേടിലൂടെ എന്‍റെ അനിഷ്ടം നിങ്ങള്‍ സംബാധിക്കാന്‍ ശ്രമികുന്നത് ...സദുവൃതര്‍ ആയ മാലാഖമാര്‍ നിങ്ങളുടെ തെറ്റായ ചെയ്തികള്‍ തുടര്‍ച്ചയായി എനിക്ക് എത്തിച്ചു തന്നു കൊണ്ടിരിക്കുന്നു ..."
 അല്ലാഹുവിലേക്ക് അവന്‍റെ അടിമ ഖേദിച്ചു മടങ്ങുബോള്‍ അല്ലാഹു അവന്റെ പശ്ചാതാപ്പം സ്വീകരിക്കുകയും അവര്‍ അവന്‍റെ കാരുണ്യത്തിനും വിട്ടുവീഴ്ചക്കും പാത്രീ ഭൂതര്‍ ആകുകയും ചെയ്യും
8)പ്രവര്തനഗല്‍ അല്ലാഹുവിനു കൂടുതല്‍ പ്രിയപെട്ടതു ആവാന്‍ ശൈത്താന്റെ സാന്നിധ്യം കാരണമാവുന്നു
പാപങ്ങള്‍ ശൈതാന്റെയും അവന്‍റെ കൂട്ടാളികളുടെയും പ്രവര്‍ത്തനം കാരണം ഉണ്ടാകുന്നു ...അപ്പോള്‍ അല്ലാഹുവോടുള്ള അനുസരണ അവനു കൂടുതല്‍ പ്രിയപെട്ടതു ആയിത്തീരുന്നു ...ഒരു വിശ്വാസി പിശാചിന്റെ പ്രേരണയാല്‍ ഉണ്ടാകുന്ന ഇച്ചകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു ...അല്ലാഹുവിന്റെ സ്നേഹവും സന്തോഷവും നേടാനുള്ള പ്രവര്‍ത്തന പഥത്തില്‍ ശൈത്താന്‍ സൃഷ്ടികുന്ന പ്രയാസങ്ങളെ ഒരുവിശ്വാസി ക്ഷമിക്കേണ്ടി  വരുന്നു ..
സഹീഹു മുസ്ലിമില്‍ കാണാം .."അല്ലാഹു അവനിലേക്ക്‌ ഖേദിച്ചു മടങ്ങുന്ന അടിമയെ  ഏറെ ഇഷ്ട്ടപെടുന്നു ..അവനിലേക്ക്‌ മുഖം തിരിച്ചു വെക്കുകയും ചെയ്യുന്നു ..നിങ്ങളില്‍ പെട്ട ഒരുവനേക്കാള്‍ ..വെള്ളമില്ലാത്ത മരുഭൂമിയിലൂടെ ഒരാള്‍ തന്‍റെ ഒട്ടക പുറത്തു വെള്ളവും ഭക്ഷണവുമായി സഞ്ചരിക്കവേ അവന്‍റെ ഒട്ടകം നഷ്ട്ടപെട്ടു .അതിനെ തിരിച്ചു കിട്ടും എന്നാ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ,നിരാശനായി ഒരു തണലില്‍ കിടന്നു ..
അപ്പോള്‍ ആ ഒട്ടകം അതാ മുമ്പില്‍ വന്നു നില്കുന്നു ...അയാള്‍ അതിന്‍റെ മൂക്കയര്‍ പിടിച്ചു അങ്ങേ അറ്റത്തെ സന്തോഷത്തോടെ പറഞ്ഞു പോയി "
എന്‍റെനാഥാ!നീ എന്‍റെ അടിമയും ഞാന്‍ നിന്‍റെ യജമാനനും ആണ് "അയാള്‍ അതിരറ്റ സന്തോഷത്താല്‍ വരുത്തിയ ഒരു തെറ്റായിരുന്നു അത് (സ്വഹീഹു മുസ്‌ലിം 6618)

No comments:

Post a Comment