Monday, July 1, 2013

ബാലുശ്ശേരി തിരുത്തി... പക്ഷെ..????

ബാലുശ്ശേരി തിരുത്തി... പക്ഷെ..????
-------------------------------------------------abdullah basil cp
"തൂവെള്ള വസ്ത്രത്തില്‍ ചെറിയ ചെളി തെറിച്ചാല്‍ പോലും അത് ചൂണ്ടിക്കാണിക്കപ്പെടും... മുഷിഞ്ഞ വസ്ത്രമിട്ടു ചാണകക്കുഴിയില്‍ വീണാലും ആരും മനസ്സിലാക്കിയില്ല എന്നും വരാം..."

ജിന്ന് എന്ന ഒരു സൃഷ്ടിയുണ്ട്.. അവ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു അവനെ ബുദ്ധിമുട്ടാക്കും.. അങ്ങനെ ജിന്ന് മനുഷ്യനില്‍ പ്രവേശിച്ചാല്‍ ഖുര്‍ആനിലെ ആയത്തുകള്‍ ഹദീസില്‍ വന്ന പ്രാര്‍ഥനകള്‍ എന്നിവ ഉപയോഗിച്ച് അത് ചികിത്സിക്കാം.. ഇതൊക്കെ ലോകത്തുള്ള എല്ലാ സലഫികളും അംഗീകരിച്ചു വരുന്ന യാഥാര്‍ത്യങ്ങളാണ്.. പിശാച് ബാധ ഉണ്ടോ എന്ന് ഖുര്‍ആനിലെ ഈ ആയത്തിലൂടെ തന്നേ വ്യക്തമാണ് :

الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ
"പലിശ തിന്നുന്നവൻ പിശാച് ബാധ നിമിത്തം മിറഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നവനെപ്പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. " (ബഖറ: 275).

പിശാച് ബാധ ഉണ്ട് എന്നും , അങ്ങനെ ബാധിച്ചാല്‍ മറിഞ്ഞു വീഴുമെന്നും ഈ ആയത്തിലൂടെ വ്യക്തമാണ്.. അങ്ങനെ ഒരാളെ പിശാച് ബാധിച്ചാല്‍ മുസ്ലിയാക്കന്മാരുടെയും പനിക്കന്മാരുടെയും അടുത്ത് പോയി ശിര്‍ക്ക്‌ ചെയ്യുകയല്ല വേണ്ടത്‌, മറിച്ചു അല്ലാഹു പഠിപ്പിച്ചു തന്ന പ്രാര്‍ഥനകളും ഖുര്‍ആന്‍ ആയത്തുകളും ഉപയോഗിച്ച് ചികില്‍സിക്കുകയുമാണ് വേണ്ടത്‌.. , ഇക്കാര്യം ഈയടുത്ത കാലത്ത് ഏതെന്കിലും പണ്ഡിതന്മാര്‍ ഗവേഷണം ചെയ്തു കണ്ടുപിടിച്ച കാര്യമല്ല.. പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യും അവിടുത്തെ സ്വഹാബതും ജിന്ന് ബാധിച്ചവര്‍ക്ക്‌ ചികില്‍സ ചെയ്തു കൊടുത്തതായി സ്വഹീഹായ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്... കേരളത്തില്‍ സലഫീ ആദര്‍ശം പ്രബോധനം ചെയ്യാന്‍ രൂപം കൊണ്ട കെ.എന്‍ എമ്മിന്റെ മുന്‍കാല നേതാക്കളുടെയും അഭിപ്രായം ഇതില്‍ നിന്ന് വ്യത്യസ്തമല്ല..

"ജിന്ന് ബാധയോ മാരണമോ ഏറ്റിട്ടുണ്ട് എന്ന് വിചാരിക്കപ്പെടുന്ന അവസരങ്ങളില്‍ ഖുര്‍ആനിലെ ആയത്തുകള്‍ , സ്വഹീഹായ ഹദീസുകളില്‍ വന്ന പ്രാര്‍ഥനകള്‍ എന്നിവ കൊണ്ട് ചികില്‍സ നടത്തുന്നത് കൊണ്ട് ദോഷമില്ല " എന്ന് ഫത്‌വ കൊടുത്തത്‌ കെ എന്‍ എമ്മിന്റെ ഒന്നാമത്തെ പ്രസിഡണ്ട്‌ കെ എം മൌലവിയാണ്..

അപ്പോള്‍ ജിന്ന് ബാധിക്കുമെന്നും ചികിത്സയുണ്ട് എന്നും വ്യക്തമാണ്.. എന്നാല്‍ ജിന്ന് ചികില്‍സ ചെയ്ത റസൂല്‍ (സ)യോ , സ്വഹാബതോ , സലഫുകളോ അങ്ങനെ ഒരു ചികില്‍സ നടത്തുവാന്‍ വേണ്ടി പ്രത്യേകം കേന്ദ്രം തുറന്നതായി എവിടെയും കാണുന്നില്ല.. എന്നാല്‍ അല്‍പ ദിവസം മുന്‍പ്‌ നടന്ന ഒരു മുജാഹിദ്‌ ഹദീസ്‌ സെമിനാറില്‍ മുജാഹിദ്‌ ബാലുശ്ശേരി അത്തരത്തില്‍ തോന്നിപ്പിക്കുന്ന ഒരു പരാമര്‍ശം നടത്തി.. 

മുജാഹിദുകള്‍ ഒന്നടങ്കം ബാലുശേരിയെ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടു.. പിറ്റേന്ന് നടന്ന പ്രബോധക സംഗമത്തില്‍ ബാലുശേരിയും മറ്റു പണ്ഡിതരും ഈ വിഷയം ചര്‍ച്ച ചെയ്തു.. അപ്പോള്‍ ജിന്ന് ചികില്‍സ ഇസ്‌ലാമില്‍ ഉണ്ടെന്നും എന്നാല്‍ അതിനായി പ്രത്യേകം കേന്ദ്രം തുടങ്ങാന്‍ ഇസ്‌ലാമില്‍ മാതൃക ഇല്ലെന്നും അവര്‍ക്ക്‌ ബോധ്യമായി.. 

ശരി... ബാലുശേരിയുടെ പ്രസംഗത്തില്‍ അബദ്ധം വന്നു... ഇനിയെന്ത് ചെയ്യും???

ഇവിടെയാണ്‌ യഥാര്‍ത്ഥ സലഫികളുടെ ആദര്‍ശപരമായ കണിശത വ്യക്തമാകുന്നത്.. തങ്ങള്‍ ഏറെ സ്നേഹിക്കുന്ന പണ്ഡിതനും വാഗ്മിയുമാണ് മുജാഹിദ്‌ ബാലുശ്ശേരി.. പക്ഷെ അദ്ദേഹമാണെങ്കില്‍ പോലും അബദ്ധം പറഞ്ഞാല്‍ അംഗീകരിക്കാന്‍ മുജാഹിദുകള്‍ക്ക്‌ ആവില്ല.. അങ്ങനെയാണ് ഇന്നലെ നടന്ന പ്രഭാഷണത്തില്‍ മുജാഹിദ്‌ ബാലുശ്ശേരി തനിക്ക്‌ പറ്റിയ അബദ്ധം ആണിതെന്നും അങ്ങനെ കേട്ട് ആരെങ്കിലും തെറ്റിദ്ധരിചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും കൃത്യമായി പറഞ്ഞത്‌...,,

അത് കേള്‍ക്കുക : https://www.youtube.com/watch?v=N6x31--PbSU
മാഷാ അല്ലാഹ്... അല്‍ഹംദുലില്ലാഹ്....

അതെ വളരെ ചെറുതായാലും വലുതായാലും ഒരു അബദ്ധം കണ്ടാല്‍ അത് അപ്പപ്പോള്‍ തിരുത്തുക.. അതാണ്‌ മുജാഹിദുകളുടെ നയം.. ഈ ക്ലിപ്പ്‌ വെച്ച് തങ്ങള്‍ക്കു ഇനി രണ്ടു മാസം കൂടി "ജീവിക്കാം" എന്ന് പലരും മനക്കോട്ട കെട്ടിയിട്ടുണ്ടാകാം... അവരോടു ബാലുശ്ശേരി പറഞ്ഞത്, എനിക്ക് ആ വാടമില്ലാ എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനിയും ആ ആരോപണം ഉന്നയിക്കരുത്, തുടരുകയാണെങ്കില്‍ പരലോകത്ത് വെച്ച് ആ കണക്ക്‌ തീര്‍ക്കാം എന്നുമാണ്..

ചാത്തപ്പന് എന്ത് മഹ്ഷര.. ഇതുമായി നടക്കുന്നവര്‍ പണ്ട് ബഹു. എ.പി പറഞ്ഞ ക്ഷയ രോഗിയെ പോലെ ഇതും കൊണ്ട് തന്നെ നടക്കും.. അവര്‍ക്കും ജീവിക്കണ്ടേ..

ഇവിടെ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്.. മുജാഹിദ്‌ ബാലുശേരിക്ക് ഒരു അബദ്ധം നാക്കില്‍ വന്നപ്പോള്‍ പ്രവര്‍ത്തകരും പണ്ഡിതരും ഒരുമിച്ചു പറഞ്ഞു കൊണ്ട് അത് തിരുത്തിച്ചു.. പക്ഷെ??

താടി "നീട്ടലും" നെരിയാണിക്ക് "മുകളില്‍ " വസ്ത്രമുടുക്കലും മതത്തില്‍ അതിര് കവിച്ചില്‍ ആണെന്ന് ഒരു ഫാറൂഖി പ്രസംഗിച്ചു.. അനസ്‌ മുസ്ലിയാര്‍ അടക്കം പലരും അത് തെറ്റാണ് എന്ന് പറഞ്ഞു (അബ്ദുറഹ്മാന്‍ സലഫി ന്യായീകരിച്ചെങ്കിലും ) പക്ഷെ ഇന്ന് വരെ ഫാറൂഖി തനിക്ക്‌ പറ്റിയത് അബദ്ധം ആണെന്ന് പറഞ്ഞു തിരുത്തിയത് നിങ്ങളാരെങ്കിലും കണ്ടോ?? വിചിന്തനത്തില്‍ ഒരു പെട്ടിക്കോളം എങ്കിലും അതിന്നായി ചെലവാക്കിയോ??

നമസ്കാരത്തില്‍ വിരല്‍ അനക്കലിനെ ജെസീബി എന്ന് പറഞ്ഞു ഫാറൂഖി പരിഹസിച്ചു... തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരം എന്ന സുന്നത്തിനെ വളരെ മോശമാക്കി അനസ്‌ മുസ്ലിയാര്‍ പ്രസംഗിച്ചു.. തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

ജിന്ന് ബാധിച്ചവര്‍ക്ക്‌ ഉള്ള മന്ത്രത്തെ യുവജന നേതാവ്‌ "ഡോക്ടര്‍ " അറേബ്യന്‍ ഖുരാഫിസം എന്ന് പറഞ്ഞു പരിഹസിച്ചു ..തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

ജിന്ന് ചികില്‍സ റസൂലിനു ഖാസ് ആണെന്ന് അബ്ദുറഹ്മാന്‍ സലഫി പ്രസംഗിച്ചു.. തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

ജിന്ന് ബാധ എന്നത് വികല വിശ്വാസമാണെന്ന് ധാരാളം ഹദീസുകളെ ഒരുമിച്ചു തള്ളിക്കൊണ്ട് വിചിന്തനത്തില്‍ എഴുതി..തിരുത്തിയോ?? ഖേദം പ്രകടിപ്പിച്ചോ??

ആദര്‍ശം ഉള്ളിടത്തല്ലേ വ്യതിയാനം ഉണ്ടാകൂ.. വേലായുധന്റെ പാമ്പിന്‍ കൂട് പോലെ എല്ലാ വിധ വിഷപ്പാമ്പുകളും ഉള്ള ഒരു കൂടാരത്തില്‍ നിന്ന് ഒരു തിരുത്തും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.. പക്ഷെ ആദര്‍ശ മുജാഹിദുകള്‍ എന്തെങ്കിലും ചെറിയ അബദ്ധം വന്നെങ്കില്‍ പോലും തിരുത്താന്‍ തയ്യാറാണ്,. കാരണം ഞങ്ങളുടെ ലക്‌ഷ്യം പരലോകമാണ്...

No comments:

Post a Comment