Sunday, September 22, 2013

ശൈത്താൻ മനസ്സില് ഉള്ളത് അറിയും -നാസ്സര് സുല്ലമി -ശിര്ക്ക് 2013 പുളിക്കളിൽ തകര്ന്നു അടിയുന്നു

അല്ലാഹുവിന്റെ ദീൻ പൊളിക്കാൻ കായക്കൊടി,മങ്കട ,നാസര് സുല്ലമിമാർ
ഒരുമിച്ചു കൂടിയ ദിനമായിരുന്നു പുളിക്കളിൽ -ജിന്ന് വാദം പൊളിച്ചെഴുത്ത് എന്ന് പറഞ്ഞു പരിപ്പാടി വെച്ചവർ -തൗഹീധിനെ തന്നെ പോളിച്ചടകുന്ന ദയനീയ കാഴ്ച പുളിക്കളിലെ ജനങ്ങൾ കണ്ടു ...സ്വന്തം വിഭാഗത്തിലെ ആളുകള്ക്ക് തന്നെ ചോദ്യം എഴുതി കൊടുത്തു 2 മിനിട്ട് ചോദ്യത്തിന് ഒരു മണിക്കൂർ മറുപടി ....അതും കഴിഞ്ഞു മുജാഹിദുകൾ മൈക്ക് എടുത്തപ്പോൾ ഒരു ചോദ്യം ഒരു ഉപചോദ്യം -ആരെയാണ് നിങ്ങള്ക്ക് പേടി ...
ഇരിക്കാതെ അതിനിടയിൽ ആണ് നമ്മുടെ നാസര് സുല്ലമി എന്നാ ആൾ ഒരു വിചിത്ര വാദവും കൊണ്ട് വരുന്നത് ...ശൈത്താൻ കല്ബിന്റെ അകതുള്ളതും അറിയും ...സുന്നികൾ പറഞ്ഞു "കുപ്പിയകതുള്ള വസ്തുവിനെപൊൽ കാണാം ഞാൻ നിങ്ങടെ കല്ബകം എന്നോവർ "(മുഹിയുധീൻ മാല -കാന്ത -ചേളാരി മുന്നണി )
നവ മടവൂരി മാല -കുപ്പിയകതുള്ള വസ്തുവിനെപൊൽ ശൈത്താന് കണ്ടിടും നിങ്ങടെ കല്ബകം എന്നോവർ -ശൈത്താൻ മാല -നാസര് സുല്ലമി

അതിനു ഖുരാനിലോ ഹധീസിലോ തെളിവുണ്ടോ ????
ആകെയുള്ള തെളിവ് ഇയാളുടെ സ്ഥിരം യുക്തി വാദം ...അതിനു ഒരു ഉധാഹരനവും പറഞ്ഞു

"നിങ്ങൾ ഒരു പരിപാടിക്ക് 5000 രൂപ കൊടുക്കണം എന്ന് വിചാരിക്കുന്നു ..പിന്നീട് നിങ്ങൾ 500 രൂപ കൊടുക്കുന്നു -ആ പണം 5000 രൂപ കൊടുക്കാൻ തീരുമാനിച്ച നിങ്ങളുടെ മനസ്സ് പിശാചു അറിയുന്നു ...അപ്പോഴാണ്‌ അവൻ 500 രൂപയാകി അതിനെ മാറ്റിയത് ..അപ്പോൾ പിശാചു മനസ്സില് ഉള്ളത് അറിയും
കേട്ട കൊക്കാസ് മുരീധുകൾ കൂട്ട ചിരി ...മുജാഹിദുകൾ തലയിൽ കൈ വെച്ചു...
എന്തെ കാരണം ...നിങ്ങൾ ഒരു നന്മ വിചാരിക്കുന്ന മാത്രയിൽ അത് പിശാചു അറിയും എന്ന് ആരാണ് നാസ്സർ സുല്ലമി താങ്കളെ പടിപിച്ചത്..സാക്ഷാൽ അല്ലാഹുവിനല്ലാതെ കല്ബകം ആര്ക്കും അറിയില്ല ...പിശാചു ഇടപെടുന്നത് അത് പ്രവര്ത്തന പദത്തിൽ എത്തുമ്പോൾ മാത്രമാണ് ...
നിങ്ങളുടെ ഉധാഹരം തന്നെ എടുക്കാം ...നിങ്ങൾ ഒരു 5000 രൂപ ഒരു പരിപാടിക്ക് കൊടുക്കണം എന്ന് തീരുമാനിക്കുന്നു ..അത് മനസ്സിന്റെ വിചാരം ആണോ വികാരം ആണോ അത് അല്ലാഹു മാത്രമേ അറിയൂ ...ശരി ആ പണം നിങ്ങൾ കൊടുക്കാൻ തീരുമാനിക്കുന്നു ...അത് പ്രവര്ത്തി പദത്തിൽ എത്തുന്നു ..അപ്പോൾ പിശാചു ഇടപെടാൻ തുടങ്ങുന്നു ...നീയെന്തിനാ അത്ര കൊടുക്കുന്നത് ,നിനക്ക് അതില്ലേ ഇതില്ലേ എന്ന് ...അതിനാണ് ദുർമന്ത്രം എന്ന് പറയുന്നത്
അത് മനസ്സിന്റെ അകത്തുള്ളത് അല്ലാഹു അല്ലാതെ പിശാചും കൂടി അറിയുന്നതല്ല ...അങ്ങിനെ എങ്കിൽ വസ്സുവാസ് ഉണ്ടാക്കുന്നവർ ജിന്നിലും മനുഷ്യരിലും ഉണ്ട് എന്ന് സൂറ അന്നാസ്സിൽ കാണാം ...അപ്പോൾ താങ്കള് പറഞ്ഞ വാദ പ്രകാരം മനസ്സില് ഉള്ളത് മനുഷ്യനും അറിയാൻ കഴിയുമോ ...ഇല്ല ...പിന്നെങ്ങിനെ പിശാചിന് കഴിയും ....
ഒരു സൽ പ്രവര്ത്തി ഒരാള് ചെയ്യാൻ മനസ്സിൽ കരുതുന്നു ...അത് അല്ലാഹുവിനു മാത്രമേ അറിയൂ ...അപ്പോൾ തന്നെ ഒരു നന്മ അല്ലാഹു രേഖപെടുതാൻ രകീബിനോടും അതീതിനോടും പറയും -ശരി അത് ഒരു പിശാചിനും അറിയില്ല ...പിന്നെ ആ നന്മ ജീവിതത്തിൽ നടപ്പിൽ വരേണ്ടതിനുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾ ഏര്പെടുന്നു...അവിടെ ആണ് പിശാചു ഇടപെടുന്നത് ...നമ്മുടെ കൂടെ നമ്മെ തെറ്റിലേക്ക് നയിക്കാൻ ജിന്നിൽ പെട്ട ഒരു ശൈത്താനെ ഖരീൻ ആക്കിയിട്ടുണ്ട് എന്ന് ഖുറാൻ പറയുന്നു ...ആ ഖരീൻ ജനനം മുതൽ അയാളുടെ കൂടെയുണ്ട് ...അവൻ തെറ്റിലേക്ക് അവനെ നയിക്കുന്നു ..ഓരോരുത്തരുടെയും പ്രവര്തങ്ങളും രീതിയും അനുസരിച്ചാണ് ഖരീൻ പ്രവര്തികുന്നത് ...അതുകൊണ്ടാണ് തെറ്റിലെക്കുള്ള സാഹചര്യങ്ങൾ പോലും ഒഴിവാക്കാൻ പറഞ്ഞത് ...ആ തെറ്റിലേക്ക് നീങ്ങുമ്പോൾ അതിനു വേണ്ട മാര്ഗ്ഗം എളുപ്പം ആക്കുക ആണ് പിശാചു ചെയ്യുക ...അല്ലാതെ ഒരാളുടെ മനസ്സിൽ ഉള്ള എല്ലാം അറിഞ്ഞു അതിനു അനുസരിച്ച് തിന്മ ചെയ്യിക്കനോന്നും പിശാചിന് കഴിയില്ല ...അത് കഴിയും എന്ന് നാസ്സര് സുല്ലമി എന്നാ നവ മടവൂരി തെളിയിക്കട്ടെ ...ആണത്വം ഉണ്ട് എങ്കിൽ ....
ഒരു ഉധാഹരം കൂടി പറയാം -എന്താണ് നന്മ എന്താണ് തിന്മ എന്ന് അല്ലാഹുവു നിശ്ചയിച്ചു കഴിഞ്ഞു ..അത് റസൂൽ പടിപിച്ചു ..ആ അർത്ഥത്തിൽ തിന്മയിലേക്ക് നയിക്കൾ പിശാചിന്റെ ജോലിയാണ് ..അത് അവൻ ചെയുന്നു ...അത് മനസ്സിൽ ഗോപ്യ മാക്കി  വെച്ച ഒന്ന് പിശാചു അറിഞ്ഞിട്ടല്ല ...മറിച്ചു ആ പ്രവര്ത്തിക്ക് വേണ്ട ഒരുക്കങ്ങൾ ചെയ്യുമ്പോൾ നന്മയാണോ അതിൽ നിന്ന് മനുഷ്യനെ അവൻ അകറ്റുന്നു ...തിന്മയാണോ പ്രോത്സാഹനം നല്കുന്നു ...ധേഹേച്ച,മനസ്സിന്റെ വികാരം ,വിചാരം എന്നിവ ആണ് ഒരാളെ ഒരു തീരുമാനം എടുപ്പികുന്നത് ..അതിനു എതിരെ ആണ് ആദ്യ ജിഹാദു -സൃഷ്‌ടിച്ച നാഥനും നമുക്കും മാത്രം അറിയുന്ന രഹസ്യം ആണ് അത് ..അത് ഒരു ആള്ക്കും വേറെ അറിയില്ല ..ആ ഇച്ച പ്രവര്തിപതത്തിൽ എത്തുമ്പോൾ പിശാചിന്റെ ഇടപെടൽ ഉണ്ടാകുന്നു -അതാണ്‌ ജിന്നിലും മനുഷ്യരിലും പെട്ട ശൈതാന്മാർ ഉണ്ടാക്കുന്ന വസ്സുവാസ് -അതിനോടാണ് രണ്ടാമത്തെ ജിഹാദു ...
അപ്പോൾ ശൈത്താൻ നമ്മുടെ മനസ്സിന്റെ അകത്തുള്ളത് അല്ലാഹുവിനു പുറമേ അറിയും എന്നാ പച്ച ശിര്ക്ക് പ്രച്ചരിപിച്ച സുല്ലമി നിങ്ങളുടെ വിശ്വാസം ശിര്ക്കും കുഫ്രുമാണ് ....പുളിക്കളിലെ മുജാഹിദുകൾ മുഴുവൻ ആശയം ആമാശയത്തിനു പണയം വെച്ചവർ അല്ല എന്ന് ഓര്മ്മ പെടുത്തുന്നു ....
കല്ബിന്റെ അകത്തുള്ളത് പിശാചു അറിയും എന്ന് തെളിയിക്കാൻ ധൈര്യം ഉള്ള നാസ്സര് സുല്ലമി 9447197486 എന്നാ എന്റെ നമ്പറിൽ വിളിക്കുക
ഡോ.ശബീൽ

No comments:

Post a Comment