Tuesday, September 24, 2013

മധീനു റഹ്മാൻ തെങ്ങാട്ടിന്റെ ജഹാലതുകൾ ഒരു പൊളിച്ചെഴുത്ത്

CommentShare
  • Madeenu Rahman Thengat സൃഷ്ടികള്‍ക്ക് നല്‍കിയ കാര്യ കാരണ ബന്ധങ്ങളുടെ അടിസ്ത്താനത്തില്‍ ഏതു സൃഷ്ടിയും പ്രാര്‍ത്ഥന കേള്‍ക്കും, ഉദാഹരണം മാത അമ്രിതാനന്ദ മയിയുടെ അടുത്ത് ചെന്ന് എനിക്ക് ഹിദായത്ത് തരണേ എന്ന് ചോദിച്ചാല്‍ മാത അത് കേള്‍ക്കും.

    നേരെ മറിച്ച് എവിടെ നിന്നോ മാതയോട് ഹിദായത്
    ത് ചോദിച്ചാലും പ്രാര്‍ത്തന തന്നെ, പക്ഷെ അത് മാത കേള്‍ക്കില്ല, കാരണം അത് കേള്‍ക്കാനുള്ള കഴിവ് മനുഷ്യനായ മാതക്ക് ഇല്ല.

    പക്ഷെ കേട്ടാലും കേട്ടില്ലെങ്കിലും പ്രാര്‍ത്തനക്ക് ഉത്തരം ചെയ്യാന്‍ അള്ളാഹു അല്ലാത്ത ഒരു സൃഷ്ടിക്കും കഴിയില്ല, അങ്ങനെ ഒരു കഴിവ് അള്ളാഹു ആര്‍ക്കും നല്‍കിയിട്ടില്ല
     ----------------------------------------------------------------------------------------------------------------
    ഞാൻ ചോദിക്കട്ടെ മദീനു  ഒരു ഊമ മലക്കുകലോടോ മാതാ അമ്രിതനതയോടോ തേടുന്നു എന്ന് കരുതുക ..പുറത്തു അവൻ ശബ്ദം പുറപ്പെടുവിക്കാൻ കഴിയില്ല ...അപ്പോൾ അവന്റെ മനസ്സില് നിന്ന് ഒരു ആഗ്യതിന്റെയും ഒരു മാദ്യമതിന്റെയും ആവശ്യം ഇല്ലാതെ അവന്റെ കല്ബകം കേഴുന്ന ആ അര്തന -അതാണ്‌ പ്രാര്ത്ഥന അത് ഒരു അമ്മയോ ,ഒരു മലക്കോ കേള്കില്ല ...അപ്പോൾ പുറത്തു വരുന്ന ശബ്ദം അല്ല പ്രാര്ത്ഥന ...
    നിങ്ങൾ നമസ്കരിക്കുന്ന അടുത്ത് നിന്ന് ഒരാള് ഉറക്കെ പ്രാര്തികുന്നു എന്ന് കരുതുക ...അത് നിങ്ങൾ കേള്കുന്നു ...അപ്പോൾ നാളെ താങ്കള്  പ്രാര്ത്ഥന കേള്ക്കും എന്ന് പറയുമോ ??പറയുമായിരിക്കും -അപ്പോൾ തൊട്ടടുത്ത ഒരാള് വന്നു അയാളോട് പറഞ്ഞു -നമസകരികുന്നത് കണ്ടില്ലേ ഒന്ന് പതുക്കെ പ്രാര്തിച്ചു കൂടെ എന്ന് ..അയാള് മൌനമായി പ്രാര്തിക്കാൻ തുടങ്ങി ...അപ്പോൾ പിന്നെ മദീനു ഒന്നും കേട്ടില്ല ...അതവ ഇത് വരെ മദീനു കേട്ടത് അയാളുടെ പ്രാര്ത്ഥന അല്ല ...ശബ്ദം മാതം (വിളി മാത്രം )ആണ് ..പ്രാര്ത്ഥന ആയിരുന്നു ...അത് നിങ്ങള്ക്കും കേള്ക്കാൻ സാധിക്കും ആയിരുന്നു എങ്കിൽ എന്തെ അയാള് വിളിയുടെ ശബ്ദം കുറച്ചപ്പോൾ അത് നിങ്ങള്ക്ക് കേള്ക്കാൻ സാധികാതെ പോയത് ..പ്രാര്ത്ഥന അയാള് തുടരുന്നു ....നിങ്ങൾ കേള്കുന്നില്ല ..അതാണ്‌ പറഞ്ഞത് കേള്വിയുടെ പരിധി ...വിളി മാത്രമേ കേള്ക്കൂ ...ദുഅ കേള്കില്ല എന്ന് ..എന്നാൽ അല്ലാഹു നിങ്ങൾ ഏതു അവസ്ഥയിൽ,ഏതു നിലയിൽ വിളിച്ചാലും കേള്ക്കും ...മനസ്സ് കൊണ്ട് ഉരുവിടുന്ന ആയിരകണക്കിന് ദിക്രും ദുആ യും ഇല്ലേ അതൊക്കെ അല്ലാഹു അല്ലാത്തവർ കേള്ക്കും എന്ന് ഒരു മുജാഹിധും പറയില്ല ..കായക്കൊടി സഖാഫിയുടെ വാദം പേറിയവർ അല്ലാതെ ...
    സൃഷ്ടികൾക്ക് നല്കിയ കാര്യ കാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ പ്രാര്ത്ഥന കേള്ക്കുമാത്രേ -
    അല്ലാഹു പ്രാര്ത്ഥന കേള്ക്കാൻ ഒരു സൃഷ്ടിയും ചുമതലപെടുതിയിടില്ല ..അതിനുള്ള കാരണമോ കാര്യമോ ആക്കിയിടില്ല ...ഉണ്ട് എങ്കിൽ ഏതു ഹദീസ് ആണ് ഏതു ആയതു ആണ് തെളിവ് ..മദീനു പറയട്ടെ ...
    ജിന്നുമായി ഒരു കാര്യ കാരണ ബന്ധവും മനുഷ്യര്ക്ക് ഇല്ല എന്ന് കായക്കൊടി പറയുന്നു ..കൊക്കാസുകാർ പറയുന്നു ...
    അപ്പോൾ കാര്യ കാരണ ബന്ധം ഇല്ലാത്ത ജിന്ന് കേള്ക്കാം എന്ന് വിശ്വസിചാലോ ...???ഇപ്പോൾ മദീനു പറയുന്നു ജിന്ന് കേള്കുന്നത് കാര്യ കാരന്തിന്റെ അടിസ്ഥാനത്തിൽ ആണ് ...
    വൈരുദ്യമേ നിന്റെ പേരോ മദീനു ....
    ആദ്യം നിനക്ക് പ്രാര്ത്ഥന എന്താണ് എന്ന് പടിപിച്ചു തരാം 
    “ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല (വിചിന്തനം ,2007)
    “ ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
    പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)(
    എം പി എ ഖാദിര്‍ കരുവമ്പൊയില്‍)
    ‘കെ എം മൌലവി സാഹിബ്’ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത് നോക്കൂ:

     “…..അപ്പോള്‍ അഭൌതികമായ മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
    *-ആദരണിയനായ മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖു൪ആന്‍ വ്യാഖ്യാനത്തിലെഴുതിയത് നോക്കൂ.
    “സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന്‍ വിശ്വസിക്കപ്പെടുമ്പോഴായിരിക്കും അതിനെ ക്കുറിച്ചുള്ള സ്നേഹവും ഭയവും അത്യതികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍ നിന്ന്‍ ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തി ബഹുമാനത്തിന്റെ‍യും പ്രകടനമാണ് ഇബാദത്തകുന്ന ആരാധന ’’ 
    പ്രാര്തിക്കാൻ ശബ്ദം വേണം എന്നില്ല ...അത് മനസ്സിന്റെ വിശ്വാസവും അതിന്റെ തെട്ടവും ആണ് ...അത് ഒരു അമ്രിതാനത മയിക്കും അറിയില്ല ...അങ്ങിനെ എങ്കിൽ മദീനു എത്ര പ്രാര്ത്ഥന കേട്ടിട്ടുണ്ടാവും -എന്നും വെള്ളിയാഴ്ച പള്ളിയിൽ മിമ്ബരിൽ ഇമാം പ്രാര്തികുന്നു ..നീ അത് കേട്ടിടില്ലേ ...അപ്പോൾ ആ ശബ്ദമാണോ പ്രാര്ത്ഥന -അതോ ആ ഇമാമിന്റെ മനസ്സില് ഉണ്ടാകുന്ന വിശ്വാസത്തിനു അനുസ്രിതമായ തെട്ടമാണോ..തീര്ച്ചയായും അതെ ...ഇനി ഒരു ഊമ പള്ളിയിൽ പ്രാര്തികുന്നു ..നിനക്ക് കേള്ക്കാൻ കഴിയുമോ ഇല്ല ..അദ്ദേഹവും പ്രാര്തിചില്ലേ ഉണ്ട് ...എന്തെ നീ കേള്ക്കാതെ പോയത് ...
    നമസ്കാരത്തിൽ ശബ്ദത്തോട് കൂടെയും അല്ലാതെയും നാം പ്രാര്തിക്കാരില്ലേ ....അപ്പോൾ ശബ്ദം കേൾക്കുമ്പോൾ പ്രാര്ത്ഥന ഞാൻ കേട്ടു എന്നും അല്ലാത്തപ്പോൾ കേടില്ല എന്നും ബുദ്ധിയും വകതിരിവും ഉള്ള ഒരാള് പറയുമോ ഇല്ല ...അതുകൊണ്ട് പ്രാര്ത്ഥന എന്നതിന് ശബ്ദം ഒരു നിബന്ധനയെ അല്ല ...അത് കേവലമായ ഒരു ബൌധിക സംവിധാനം ആണ് ...ശബ്ദം ഉണ്ടായാലും ഇല്ലെങ്കിലും പ്രാര്ത്ഥന പ്രാര്ത്ഥന തന്നെ ...ഇനി മദീനുവിനു സംശയം ഉണ്ട് എങ്കിൽ നീ മൌനമായി ഒന്ന് പ്രാര്തിച്ചിട്ടു ഏതെങ്കിലും സൃഷ്ടി കേട്ട തെളിവുമായി വാ ...മുജാഹിധുകല്ക്ക് അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്കില്ല എന്നാ കാര്യത്തിൽ ഒരു സംശയവും ഇല്ല ...
    പിന്നെ ഹിദായത് നല്കുക എന്നത് അല്ലാഹുവിന്റെ സിഫത് ആണ് ...ഹിദായത് തിരിച്ചെടുക്കുക എന്നതും ....അതുകൊണ്ട് ആ വിശ്വാസം അമ്മയിൽ ഉണ്ടായാൽ തന്നെ ശിര്ക്കായി ..പിന്നെ ചോദിക്കാൻ പോകേണ്ടതില്ല ...ചോദിച്ചാലും ഇല്ലെങ്കിലും അയാള് ശിർക്കിൽ ആണ് .അയാളുടെ മനസ്സിലെ വിശ്വാസ പ്രകാരം ... 
    അടുത്ത് നിന്ന് ഒരു ഊമ താങ്കൾ പറഞ്ഞത് അമ്രിതാനന്ത യോട് പ്രാര്തിചാലോ (ശബ്ദം ഇല്ല എങ്കിലും പ്രാര്ത്ഥന അവിടെ ഉണ്ടെല്ലോ )..അത് അവർ കേള്കില്ല ...ഇപ്പോൾ മനസ്സിലാക്കാം കേവലം ശബ്ദവും പ്രാര്തനയും രണ്ടും രണ്ടാണ് എന്ന് ....അതാണ്‌ പറഞ്ഞത് പ്രാര്ത്ഥന കേള്ക്കാനും ഉത്തരം ചെയ്യാനും അല്ലാഹുവിനു മാത്രമേ കഴിയൂ .....
    അല്ലാഹു പ്രാര്ത്ഥന കേള്ക്കാണോ ഉത്തരം ചെയ്യാനോ ഉള്ള കഴിവ് ഒരു സൃഷ്ടിക്കും നല്കിയിടില്ല ...
    അങ്ങിനെ ഉണ്ട് എന്ന് തെളിവ് നിരത്താൻ മദീനുവിനെ വെല്ലുവിളിക്കുന്നു ...അതോ ഫസലുവിനെ പോലെ പൊട്ടത്തരം മാത്രം ആണ് എങ്കിൽ നിനക്കും ARS ഗ്രൂപ്പ്‌ തന്നെ ആണ് നല്ലത്
     
     

No comments:

Post a Comment