Monday, September 30, 2013

സ്നേഹപൂര്‍വ്വം ഒരു മുജാഹിദ്‌ പ്രവര്‍ത്തകന്‍ എഴുതുന്നത്‌...

(സ്നേഹപൂര്‍വ്വം ഒരു മുജാഹിദ്‌ പ്രവര്‍ത്തകന്‍ എഴുതുന്നത്‌...).,)
----------------------------------------------------------------
Abdulla Basil CP

കുഫ്ര്‍ ഇല്ലാത്ത ഒരുവനില്‍ കുഫ്ര്‍ ആരോപിച്ചാല്‍ അത് ആരോപിച്ചവനിലേക്ക് തിരിച്ചു വരും എന്ന് പ്രവചിച്ചത് മഹാനായ മുഹമ്മദ്‌ നബി(സ.) യാണ്.

മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ഒരു വിഭാഗം ശിര്‍ക്കിലേക്ക് പോയി എന്ന് പറഞ്ഞു കൊണ്ട് 2002 മുതല്‍ മടവൂര്‍ വിഭാഗവും 2012 മുതല്‍ സംഘടനാ വാദികളും പ്രചാരണം ആരംഭിച്ചത് മുതല്‍ സലഫികള്‍ ഇക്കാര്യം പറയുന്നുണ്ടായിരുന്നു. ഞങ്ങളില്‍ ഇല്ലാത്ത ശിര്‍ക്ക്‌ ആരോപിച്ചാല്‍ ആ ശിര്‍ക്ക്‌ നിങ്ങളിലേക്ക്‌ തന്നെ തിരിച്ചു വരും എന്ന് നിരന്തരം അവരെ താക്കീത്‌ ചെയ്തു വന്നു.. പരലോക ഭയമുള്ള ആളുകള്‍ ഈ പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നെങ്കിലും ചില ആളുകള്‍ അത് തുടര്‍ന്ന് കൊണ്ടേയിരുന്നു.. അവസാനം റസൂലിന്റെ പ്രസ്തുത പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ പുലര്‍ന്നുവോ എന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്..

മുജാഹിദുകള്‍ക്ക് തൌഹീദ് തെറ്റി എന്ന് സ്ഥാപിക്കാന്‍ വേണ്ടി തൌഹീദിന്റെ നിര്‍വചനം മാറ്റി മറിച്ച ഇവര്‍ അവസാനം ശിര്‍ക്കിന്റെ കുപ്പതോട്ടിയിലാണോ എത്തിപ്പെട്ടത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കില്ല.. അത്തരത്തിലാണ് ഇവരുടെ വാദഗതികള്‍ പോയിക്കൊണ്ടിരിക്കുന്നത്.

1 .അല്ലാഹു അല്ലാത്ത ഒരാള്‍ക്കും കാര്യ കാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായി ,അല്ലെങ്കില്‍ മറഞ്ഞ വഴിയില്‍ സഹായിക്കാനോ ഉപദ്രവിക്കാണോ സാധിക്കില്ല എന്നതാണ് മുജാഹിദ്‌ പ്രസ്ഥാനം ഇന്നേ വരെ പഠിപ്പിച്ച തൌഹീദ് എങ്കില്‍ , അല്ലാഹുവിനു പുറമേ ജിന്നും മലക്കും കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായി മനുഷ്യ ജീവിതത്തില്‍ ഇടപെടും എന്ന പച്ച ശിര്‍ക്കന്‍ വാദമാണ് ഇപ്പോള്‍ സംഘടനാ വാദികളായ സുഹൃത്തുക്കളുടെ സ്റ്റേജ്കളില്‍ നിന്നും വിചിന്തനതിന്റെ താളുകളില്‍ നിന്നും ലഭിക്കുന്നത്.. അല്ലാഹുവിനു പുറമേ യാതൊരു ശക്തിയും അഭൌതികമായി മനുഷ്യ ജീവിതത്തില്‍ ഇടപെടില്ല എന്ന് ഉമര്‍ മൌലവി , കെ എം മൌലവി തുടങ്ങിയ പണ്ഡിതര്‍ തെളിവുകള്‍ ഉദ്ധരിച്ചു പറഞ്ഞപ്പോള്‍ അന്ന് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ പുളിക്കലില്‍ വെച്ച് പറഞ്ഞത്, "അല്ലാഹുവിനു പുറമേ ഔലിയാക്കള്‍ക്കും ജിന്നുകള്‍ക്കും മലക്കുകള്‍ക്കും മനുഷ്യ ജീവിതത്തില്‍ ഇടപെടാന്‍ പറ്റും. ഔലിയാക്കളെ പോലെ ജിന്നും മലക്കും കാര്യകാരണ ബന്ധത്തിന് അതീതമാണ് എന്നായിരുന്നു"
എന്നാല്‍ ഇന്ന് പുളിക്കലില്‍ വെച്ച് ഹനീഫ്‌ കായക്കൊടിയും നാസര്‍ സുല്ലമിയും പറയുന്നതും ഇത് തന്നെയാണ്. അല്ലാഹുവിനു പുറമേ ഔലിയാക്കള്‍ക്ക് പറ്റിലെങ്കിലും ജിന്നുകള്‍ക്കും മലക്കുകള്‍ക്കും കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായി മനുഷ്യ ജീവിതത്തില്‍ ഇടപെടാന്‍ പറ്റും, എന്നാല്‍ ജിന്നും മനുഷ്യനും തമ്മില്‍ കാര്യകാരണ ബന്ധമില്ല എന്നാണു കായക്കൊടി  ജാമിഅയില്‍ വെച്ച് പറഞ്ഞത്..

അപ്പോള്‍ അന്ന് നെല്ലിക്കുത്ത് പറഞ്ഞ ശിര്‍ക്കന്‍ വാദം ഇന്ന് പറയുന്നത് കായക്കൊടി ഹനീഫ സാഹിബ്...!!! പറയൂ, മുവഹിദിന്‍റെ മേല്‍ ശിര്‍ക്കാരോപിച്ചാല്‍ അത് ആരോപിച്ചവനിലേക്ക് തിരിച്ചു വരും എന്ന മുത്ത്‌ റസൂലിന്റെ പ്രവചനം പുലര്‍ന്നുവോ??????

2 . അല്ലാഹുവിനു പുറമേ ഒരു ശക്തിയും പ്രാര്‍ത്ഥന കേള്‍ക്കില്ല എന്ന തൌഹീദ് സ്ഥാപിക്കാന്‍ ആയിരുന്നു മുജാഹിദുകള്‍ പുളിക്കലിനു അടുത്തുള്ള കൊട്ടപ്പുറത്തു ഖുരാഫികലുമായി സംവാദം നടത്തിയത്. എന്നാല്‍ അതേ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആളുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇന്നിതാ ആ ആദര്‍ശവും തിരുത്തിയിരിക്കുന്നു.. അല്ലാഹുവിനു പുറമേ ഔലിയാക്കളും ജിന്നുകളും മലക്കുകളും പ്രാര്‍ത്ഥന കേള്‍ക്കും എന്നായിരുന്നു കാന്തപുരം വാദിച്ചിരുന്നത് എങ്കില്‍ , അല്ലാഹുവിനു പുറമേ ജിന്നും മലക്കും പ്രാര്‍ത്ഥന കേള്‍ക്കും എന്നാല്‍ പുളിക്കലില്‍ വെച്ച് ഹനീഫ കായക്കൊടി പറഞ്ഞിരിക്കുന്നത്..!!! ആ ഭാഗം കേള്‍ക്കുക : https://www.youtube.com/watch?v=VajBMH-7ECw
ദുആ എന്നാല്‍ മനസ്സിന്റെ തേട്ടം ആണെന്നും അത് കേള്‍ക്കാന്‍ റബ്ബിന് മാത്രമേ കഴിയൂ എന്നുമുള്ള തൌഹീദ് പഠിപ്പിക്കാന്‍ ആട്ടും തുപ്പും ഊരുവിലക്കുകളും ഏറ്റു വാങ്ങിയ മുജാഹിദുകളെ മുശ്രിക്കാക്കാന്‍ തുനിഞ്ഞപ്പോള്‍ അതേ ശിര്‍ക്കന്‍ വാദം പറയേണ്ടി വന്നു എന്നത് പ്രവാചകന്റെ പ്രവചനം പുലര്‍ന്നതാകുമോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കുമോ?? ഇത് കായക്കൊടി പറഞ്ഞു എന്ന് മാത്രമല്ല, അതിനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത.. അമ്മയോട് പ്രാര്‍ഥിച്ചാല്‍ അമ്മ കേള്‍ക്കില്ലേ, ജുമുഅക്കു ശേഷം പ്രാര്‍ഥിച്ചാല്‍ കേള്‍ക്കില്ലേ, എന്നൊക്കെയാണ് ന്യായീകരണം.. എന്നാല്‍ ആ കേള്‍ക്കുന്നത് കേവലം ബാഹ്യമായ ശബ്ദം മാത്രമാണ് എന്നും ദുആ എന്നത് മനസ്സിന്റെ തേട്ടം ആണ് എന്നും മുജാഹിദുകള്‍ വളരെ മുന്‍പ്‌ തന്നെ സമസ്തക്കാര്‍ക്ക് മറുപടി കൊടുത്ത വിഷയമാണ്.. ബാഹ്യമായി ഉണ്ടാക്കുന്ന ശബ്ദം അല്ലാതെ ആ പ്രാര്‍ത്ഥന കേള്‍ക്കാന്‍ സൃഷ്ടികള്‍ക്ക് ആര്‍ക്കും സാധ്യമല്ല.. കേള്‍ക്കുന്നത് ചുണ്ടുകളിലൂടെ പുറത്തു വരുന്ന ശബ്ദം മാത്രമാണ്. മാത്രമല്ല, ഇവരുടെ ഈ വികല വാദങ്ങള്‍ അംഗീകരിക്കാന്‍ തല മുതിര്‍ന്ന പണ്ഡിതര്‍ക്ക് പോലും സാധിക്കുന്നില്ല.. ബഹുമാന്യനായ എപി അബ്ദുല്‍ ഖാദിര്‍ മൌലവിയോടു ഇവരുടെ ഈ വാദത്തെ പറ്റി ചോദിച്ചപ്പോള്‍ എപി പറഞ്ഞത് ഇവരുടെ വാദം കാന്തപുരത്തെക്കാള്‍ കഷ്ടമാണ് എന്നാണു..

അപ്പോള്‍ അന്ന് കാന്തപുരം പറഞ്ഞ ശിര്‍ക്കന്‍ വാദം ഇന്ന് പറയുന്നത് കായക്കൊടി ഹനീഫ സാഹിബ്...!!! പറയൂ, മുവഹിദിന്‍റെ മേല്‍ ശിര്‍ക്കാരോപിച്ചാല്‍ അത് ആരോപിച്ചവനിലേക്ക് തിരിച്ചു വരും എന്ന മുത്ത്‌ റസൂലിന്റെ പ്രവചനം പുലര്‍ന്നുവോ??????


3. മനസ്സില്‍ നാം വിചാരിക്കുന്ന വികാര വിചാരങ്ങള്‍ അറിയാന്‍ അലാഹുവിന് മാത്രമേ അറിയൂ എന്നായിരുന്നു മുജാഹിദുകള്‍ ഇന്നേ വരെ വിശ്വസിച്ചത്. "കുപ്പിയകത്തുള്ള വസ്തുവിനെ പോലെ കാണ്മാന്‍ ഞാന്‍ നിങ്ങടെ ഖല്ബകം എന്നോവര്‍ " എന്ന് പറഞ്ഞു മഹാന്മാര്‍ ഖല്‍ബില്‍ ഉള്ളത് അറിയും എന്ന് സമസ്ത വിഭാഗം വാദിച്ചപ്പോള്‍ എതിര്‍ത്ത മുജാഹിദ്‌ വേദിയില്‍ കയറി കഴിഞ്ഞ ദിവസം പുളിക്കലില്‍ നാസര്‍ സുല്ലമി പറഞ്ഞത് മനസ്സില്‍ ഉള്ളത് അറിയാന്‍ ജിന്നുകള്‍ക്കും ശൈത്വാനും കഴിയും എന്നാണു..!!! അല്ലാഹുവിനു അല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്ന് മുജാഹിദുകള്‍ പറഞ്ഞ ഈ കാര്യം ജിന്നുകള്‍ക്കും കഴിയും എന്ന് വാദിച്ചു വ്യക്തമായ ഖുറാഫാത്തിലേക്കും ശിര്‍ക്കിലെക്കും ആണ് ഇവര്‍ സമൂഹത്തെ കൊണ്ട് പോകുന്നത്.. 

അപ്പോള്‍ അന്ന് കാന്തപുരം പറഞ്ഞ ശിര്‍ക്കന്‍ വാദം ഇന്ന് പറയുന്നത് നാസര്‍ സുല്ലമി...!!! പറയൂ, മുവഹിദിന്‍റെ മേല്‍ ശിര്‍ക്കാരോപിച്ചാല്‍ അത് ആരോപിച്ചവനിലേക്ക് തിരിച്ചു വരും എന്ന മുത്ത്‌ റസൂലിന്റെ പ്രവചനം പുലര്‍ന്നുവോ??????

ഇങ്ങനെ തൌഹീദും ശിര്‍ക്കും മാറ്റി മറിച്ചപ്പോള്‍ അവസാനം ഇവര്‍ പറഞ്ഞത് മഹാനായ ഉമര്‍ മൌലവിക്ക് പോലും തൌഹീദില്‍ തെറ്റ്‌ പറ്റി എന്നാണു.. സകരിയാ സ്വലാഹിക്കും ബാലുശേരിക്കും ഹുസൈന്‍ സലഫിക്കും ഫൈസല്‍ മൌലവിക്കുമൊക്കെ തൌഹീദില്‍ തെറ്റ്‌ പറ്റി എന്ന് ഇവര്‍ പറഞ്ഞപ്പോള്‍ തൊണ്ട തൊടാതെ വിഴുങ്ങിയ ഖൗം ഉമര്‍ മൌലവിക്കും തൌഹീദില്‍ തെറ്റ് പറ്റി എന്ന വാദവും അംഗീകരിക്കുമോ എന്ന് കണ്ടറിയണം... ഉമര്‍ മൌലവിക്ക് തൌഹീദില്‍ തെറ്റി എന്ന കോക്കസ് നേതാവിന്റെ ക്ലിപ്പ് കേള്‍ക്കാന്‍ : youtu.be/0eKK053a1No

അതേ, ഇന്നേ വരെ മുജാഹിദ്‌ പ്രസ്ഥാനത്തിന് പരിചയമില്ലാത്ത വാദങ്ങളും ന്യായീകരണങ്ങളുമായി ഇവര്‍ പോയിക്കൊണ്ടിരിക്കുകയാണ്.. തൌഹീദിന്റെ കടക്കലാണ് ഇപ്പോള്‍ ഇവര്‍ കത്തി വെച്ചിരിക്കുന്നത്.. ഇത്തരം ശിര്‍ക്കന്‍ വാദങ്ങള്‍ പറയുകയും അനുയായികളെ കൊണ്ട് ന്യായീകരിപ്പിക്കുകയും ചെയ്യേണ്ടി വന്നത് ശിര്‍ക്ക്‌ ഇല്ലാത്ത മുജാഹിദുകളുടെ മേല്‍ ശിര്‍ക്ക്‌ ആരോപിച്ചത് കൊണ്ടാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കുമോ??

അതിനാല്‍ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളോട് പറയാനുള്ളത് , പരലോകത്തെ പേടിയുണ്ടെങ്കില്‍ ആ മുങ്ങുന്ന കപ്പലില്‍ നിന്ന് രക്ഷപ്പെട്ടോളൂ എന്നാണു.. ഈ വിശ്വാസവുമായി മരിച്ചു പോയാല്‍ സ്വര്‍ഗ്ഗം നിഷിദ്ധമാണ്.. ഖുര്‍ആന്‍ വളരെ വ്യക്തമായി പഠിപ്പിച്ചല്ലോ, ആരെങ്കിലും ശിര്‍ക്ക്‌ ചെയ്‌താല്‍ അവനു സ്വര്‍ഗ്ഗം നിഷിദ്ധമാണ്. നരകം അവന്റെ മേല്‍ ശാശ്വതമാണ്.. അതേ, ശിര്‍ക്ക്‌ മഹാ പാപമാണ്.. സംഘടനക്കും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടി ശിര്‍ക്കിനെ വില കുറച്ചു കണ്ടാല്‍ , നേതാക്കന്മാരും പ്രാസംഗികന്മാരും ഇല്ലാത്ത ഒരു നാളില്‍ വിരല്‍ കടിക്കേണ്ടി വരും. ഇന്ന് ന്യായീകരിച്ചു ഒപ്പിക്കാനും നിങ്ങളെ വിശ്വസിപ്പിക്കാനും കഴിവുള്ള വായാടീ പ്രാസംഗികര്‍ ഉണ്ടായേക്കാം.. കാന്തപുരത്തിന്റെ കയ്യില്‍ ഉള്ളത് മുത്ത്‌ റസൂലിന്റെ മുടി അല്ല എന്ന് പകല്‍ പോലെ വ്യക്തമായിട്ടും നേതാക്കന്മാര്‍ പറ്റിക്കില്ല എന്ന വിശ്വാസവുമായി നടക്കുന്ന മുടിക്കുട്ടികളെ പോലെ നാം ആവരുത്, ഇവിടെ ഒരു മുജാഹിദും ജിന്നിനോട് തേടുന്നില്ല, ഒരു അവസരത്തിലും ജിന്നിനോട് തെടാന്‍ പാടില്ല.. ഇത് മുജാഹിദുകള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടും ശിര്‍ക്ക്‌ ആരോപിച്ചപ്പോള്‍ ആ ആരോപിച്ചവര്‍ എത്തിപ്പെട്ട ഗര്‍ത്തം എത്രമാത്രം ആഴമുള്ളതാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും..

അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍ക്കുമെന്നും ജിന്ന് മനസ്സില്‍ ഉള്ളത് അറിയുമെന്നും അല്ലാഹുവിനു പുറമേ ജിന്നും മലക്കും അഭൌതികമായി സഹായിക്കുമെന്നും വാദിക്കുന്ന സംഘടനാ വാദികള്‍ക്ക്‌ ബഹു.ഫൈസല്‍ മൌലവി പുളിക്കലില്‍ കൊടുത്ത മറുപടി താങ്കള്‍ കാണണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.. ഞങ്ങളെ പറ്റി പല തെറ്റിധാരണകളും താങ്കള്‍ക്ക് ഉണ്ടായേക്കാം,, എങ്കിലും ഈ പ്രഭാഷണം തുറന്ന മനസ്സോടെ ഒന്ന് കേള്‍ക്കണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ്.. ഒരു സഹോദരന്‍ എന്ന നിലക്ക്.. 

പ്രസ്തുത പ്രഭാഷണം കേള്‍ക്കാന്‍ : https://www.youtube.com/watch?v=W5XTcjcwv1M&feature=c4-overview&list=UUfLMgwSHKVQyIk7JM2y_dRg

പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുക...

1 comment:

  1. നിങ്ങൾ തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുന്നു!!!!

    1) ജിന്നും മലക്കും കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതമായി മനുഷ്യ ജീവിതത്തില്‍ ഇടപെടും എന്ന് മുജാഹിദുകൾ പറഞ്ഞിട്ടില്ല. ജിന്നും മലക്കും സ്വാധീനം ചെലുത്തുന്നത് അവയുടെ കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അധീനമായാണ്.
    2) ശബ്ദം കേൾക്കാൻ കഴിവുള്ളവർക്ക് പ്രാർത്ഥനയുടെ ശബ്ദവും കേൾക്കാൻ കഴിയും.ദുആ എന്നാല്‍ മനസ്സിന്റെ തേട്ടം ആണെങ്കിൽ അത് അള്ളാഹു മാത്രമേ അറിയൂ. ആ അറിവ് മറ്റൊരാൾക്കുണ്ടെന്ന് മുജാഹിദുകൾ വിശ്വസിക്കുന്നില്ല.
    3) മനസ്സില്‍ നാം വിചാരിക്കുന്ന വികാര വിചാരങ്ങള്‍ അറിയാന്‍ അല്ലാഹുവിന് മാത്രമേ അറിയൂ എന്നത് തന്നെയാണ് മുജാഹിദുകളുടെ വിശ്വാസം. ويعلم خائنة الأعين وما تخفي الصدور. ജിന്നുകളുടെയും മലക്കുകളുടെയും അറിവിന്റെ പരിധിയെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ اختلاف ഉണ്ട്. അത് അതിന്റെ വ്യവഹാരവുമായി ബന്ധപ്പെട്ടതാണ് (ഉദാ: മനസ്സിൽ ഒരു നന്മ ഉദ്ദേശിച്ചാൽ, അത് ചെയ്തില്ലെങ്കിലും മനുഷ്യന് കൂലി ഉണ്ട്. അതെങ്ങിനെ മലക്ക് രേഖപ്പെടുത്തുന്നു) ഇബ്നു തീമിയ, ഷെയ്ഖ്‌ ഇബ്നു ബാസ് തുടങ്ങിയ പണ്ഡിതർ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. അറബി അറിയാവുന്നവർക്ക് http://www.islam-qa.com/ar/118151 പോലോത്ത SOURCE കൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഏതായാലും, ഇത്തരം വസ് വാസ് ഉണ്ടാക്കുന്ന വിഷയങ്ങൾ പൊതു മീഡിയകളിൽ ചർച്ചയാക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. അധികം ജ്ഞാനമില്ലാത്ത കാര്യങ്ങൾ കൈകാര്യം ചെയ്ത് നാം ആരുടേയും വിശ്വാസം നശിക്കാൻ കാരണമാവേണ്ടല്ലോ.

    താങ്കൾ പറഞ്ഞ പോലെ ആരോപിതർ ശിർക്കാണ്‌ ചെയ്യുന്നത് എന്ന് പ്രാമാണിക മായി തെളിയിക്കാത്തിടത്തോളം ശിർക്ക് തിരികെ വരുന്നതിനെ പേടിക്കേണ്ടതാണ് . അള്ളാഹു എല്ലാവർക്കും നന്മ വരുത്തട്ടെ.

    موقع الإسلام سؤال وجواب - هل الشيطان يعلم خواطر الإنسان ونواياه؟
    www.islam-qa.com

    ReplyDelete