Friday, November 23, 2012

കല്ലെരിയുടെ കല്ലുവെച്ച നുണകള്‍ മുജാഹിദുകള്‍ പുല്ലു പോലെ തകര്ത്തു ...



----------------------------------------------------------------------------------
പതിവ് പോലെ ഇന്നലെ "പ്രാര്ത്ഥന:അത് തന്നെയാണ് ആരാധന" എന്ന വിഷയത്തില്‍ തൌഹീദ് ജനങ്ങള്ക്ക്- ലളിതമായി വിവരിച്ചു കൊടുക്കുന്ന ചര്ച്ചത മലയാളം ഇസ്ലാമിക്‌ ക്ലാസ്‌ റൂമില്‍ നടക്കുന്നതിനു ഇടയിലാണ് "റഷീദ്‌ കല്ലേരി" എന്ന ഒരു പടുഖുരാഫി മൈക്ക്‌ എടുത്ത് വീരവാദം വിളമ്പിയത്..

"യാ ഇബാദല്ലാ എന്ന ഹദീസ്‌ ദുര്ബ്ബലമാണ് എന്ന നിങ്ങളുടെ വാദം പൊട്ടതെറ്റാണ്, അല്ബാിനി പോലും ഈ ഹദീസ്‌ സ്വഹീഹാണ് എന്ന് പറഞ്ഞിട്ടുണ്ട് "
എന്നായിരുന്നു ടിയാന്റെ ഇമ്മിണി ബല്ല്യ കണ്ടെത്തല്‍ ..

ഹദീസുകളില്‍ പാണ്ടിത്യമുള്ള അല്ബാ്നി സ്വഹീഹാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊന്നു കാണേണ്ടത് തന്നെയാണല്ലോ... അങ്ങനെയാണ് മലയാളം ഇസ്ലാമിക്‌ ക്ലാസ്‌ റൂമിന്റെ സാധാരണക്കാരായ പ്രവര്ത്ത്കര്‍ ഒരു മുന്നോരുക്കവുമില്ലാതെ സംവാദത്തിനു തയ്യാറായത്...



അഞ്ചു മിനുറ്റ് ഉള്ള വിഷയാവതരണവും മൂന്നു മിനുറ്റ് വീതമുള്ള ചോദ്യോത്തര സെഷനും കഴിഞ്ഞിട്ടും സ്വഹീഹാണ് എന്ന് അല്ബാ നി പറഞ്ഞ ഉദ്ധരണി പേസ്റ്റ്‌ ചെയ്യാന്‍ കല്ലെരിക്ക് കഴിഞ്ഞില്ല..

യാ ഇബാദല്ലാ എന്ന ഹദീസ്‌ ദുര്ബ്ബലമാണ് എന്നും, അത് വെച്ച് അമല്‍ ചെയ്യാന്‍ പാടില്ല എന്നും, ഇനി അത് സ്വഹീഹാണെങ്കില്‍ തന്നെ കല്ലെരിയുടെയും കൂട്ടരുടെയും ശിര്ക്കനന്‍ ഇസ്തിഗാസക്ക് തെളിവില്ല എന്നും അതില്‍ ജീവിച്ചിരിക്കുന്ന, നമ്മുടെ സാന്നിധ്യത്തില്‍ ഉള്ള സൃഷ്ടികളോട് ഉള്ള അഭ്യര്ത്ഥവന മാത്രമേ ഉള്ളൂ എന്നും, സ്വഹീഹാണെന്ന് തെളിയിച്ചാല്‍ തന്നെ ശിര്ക്കാാണെന്ന് ഞങ്ങള്ക്ക് ‌ വാടമില്ലെന്നും മുജാഹിദുകള്‍ വളരെ കൃത്യമായി വിശദീകരിച്ചു... മാത്രമല്ല, പ്രസ്തുത ഹദീസിന്റെ കണ്ണിയിലെ ദുര്ബ്ബലരെയും മുജാഹിദുകള്‍ കാണിച്ചു കൊടുത്തു...

അല്ബാ്നി ഹദീസ്‌ സ്വഹീഹാണെന്ന് പറഞ്ഞു എന്ന് പറഞ്ഞ കല്ലേരി അല്ബാനിയുടെ ഒരു ഇബാറത്തു പേസ്റ്റ്‌ ചെയ്തു.. അത് കാണുക : 
rasheed-kalleri: قلت : و هذا إسناد حسن كما قالوا ، فإن رجاله كلهم ثقات غير أسامة بن زيد و هو الليثي و هو من رجال مسلم (السلسلة الضعيفة و الموضوعة للألباني 2 / 109

ഇത് പോസ്റ്റ്‌ ചെയ്തു എങ്കിലും ഇതിന്റെ പകുതി മാത്രം വായിച്ചു മുങ്ങാന്‍ ആയിരുന്നു കല്ലെരിയുടെ പ്ലാന്‍ .. അത് കൊണ്ട് തന്നെ رجاله كلهم ثقات എന്ന് മാത്രം വായിച്ചു അര്ഥം് പറയുകയായിരുന്നു കല്ലേരി.. എന്നാല്‍ അടുത്ത അവസരത്തില്‍ തന്നെ മുജാഹിദുകള്‍ കല്ലെരിയുടെ കല്ലുവെച്ച നുണ കയ്യോടെ പിടികൂടി,,,

 رجاله كلهم ثقات غير أسامة بن زيد

എന്ന പൂര്ണ്ണ  രൂപം വായിച്ചു കൊടുത്തപ്പോള്‍ ഖുരാഫിയുടെ കളവു ജനങ്ങള്‍ നേര്ക്ക് ‌ നേരെ മനസ്സിലാക്കി.. എന്നാല്‍ പിന്നീട് മൈക്ക്‌ എടുത്തു തൊള്ളബടായി മാത്രം ഇറക്കുമതി ചെയ്ത കല്ലെരിയോടു മുജാഹിദുകള്‍ പല വട്ടം ആവശ്യപ്പെട്ടു, ആ ഇബാറത്തു പൂര്ണ്ണുമായി ഒന്ന് വായിച്ചു അര്ഥം് വെക്കാന്‍ .. എന്നാല്‍ അര്ഥംന പോയിട്ട് ഇബാറത്തു പോലും നേര്ക്ക് ‌ നേരെ വായിക്കാന്‍ അറിയാത്ത കല്ലേരി അവസാനം വരെ അതിനു തയ്യാറായില്ല... "ഉസ്താദുമാര്‍ " കൊടുത്ത കുറിപ്പ്‌ വായിച്ചു പോകാനല്ലാതെ പാവത്തിന് ഒന്നും അറിയില്ലല്ലോ...

മാത്രമല്ല, സ്വഹീഹാണ് എന്ന് പറഞ്ഞു കല്ലേരി ഉധരിച്ചതാകട്ടെ അല്ബാനിയുടെ 
"സില്സിെലത്ത് ളഈഫ് (السلسلة الضعيفة ) ഇല്‍ നിന്നാണ് എന്നതും മറ്റൊരു വൈരുധ്യം... മാത്രമല്ല, ഈ ഹദീസിനെ വിശദീകരിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ അല്ബാ നി പറഞ്ഞത്‌ 

ومع أن هذا الحديث ضعيف ... فليس فيه دليل على جواز الاستغاثة بالموتى من الأولياء والصالحين 

എന്നാണു എന്നതും മുജാഹിദുകള്‍ പറഞ്ഞപ്പോള്‍ ഖുറാഫി ഉത്തരം മുട്ടുകയായിരുന്നു..ഈ ഹദീസ്‌ ളഈഫ് ആണെന്നും, അതില്‍ മരിച്ചവരോടോ ഔളിയാക്കലോടോ സ്വാളിഹീങ്ങളോടോ തേടാന്‍ ഉള്ള തെളിവുമില്ല എന്ന് അല്ബാകനി പറഞ്ഞത് കൂടി ഉധരിച്ചതോടെ മല പോലെ വന്ന കല്ലേരി മുസ്ലിയാര്‍ എലി പോലെ പോയി...

അല്ബാനിയുടെ സില്സിലത്ത് ളഈഫയിലെ 656 ആമത് ഹദീസ്‌ ആയി ഈ ഹദീസ്‌ ദുര്ബ്ബ ലമാണ് എന്ന് അല്ബാ നി പറഞ്ഞിട്ടുണ്ട് എന്നും, എന്നാല്‍ അല്ബാ്നി എത്രാം നമ്പര്‍ ഹദീസായിട്ടാണ് ഇത് സ്വഹീഹാണ് എന്ന് പറഞ്ഞത് എന്നും കൂടി മുജാഹിദുകള്‍ ചോദിച്ചതോടെ ഖുറാഫി “വന്നു പെട്ട് പോയല്ലോ” എന്ന നിലയിലായി.. 
മാത്രമല്ല, നിങ്ങളുടെ ശിര്ക്കനന്‍ ഇസ്തിഗാസക്ക് ഈ ഹദീസില്‍ ഒരു തെളിവുമില്ല എന്ന് മുജാഹിദുകള്‍ ആവര്ത്തി ച്ചു പറഞ്ഞതോടെ “ഞങ്ങളുടെ ഇസ്തിഗാസക്ക് തെളിവുണ്ട് എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ” എന്നായി കല്ലെരി..!! ഇതോടെ മണ്ണാര്ക്കാട്,മൂവാറ്റുപുഴ, കോടമ്പുഴ സംവാദങ്ങളില്‍ “ഇസ്തിഗാസക്ക്” തെളിവായി അലവി-സുലൈമാന്‍ സയാമീസുമാരും നൗഷാദ്‌ - ഫൈസല്‍ ഇരട്ടകളും കൊണ്ട് വന്നത് പോള്ളയായിരുന്നു എന്ന് ജനങ്ങള്‍ കല്ലെരിയുടെ നാവില്‍ നിന്ന് തന്നെ മനസ്സിലാക്കി.. അല്ഹമ്ദുലില്ലാഹ്...

ഏതായാലും ഹദീസ്‌ സ്വഹീഹാണ് എന്ന ഖുരാഫികളുടെ വാദം മലയാളം ഇസ്ലാമിക്‌ ക്ലാസ്‌ റൂമിലെ സാധാരണക്കാരായ അഡ്മിന്മാര്‍ പൊളിച്ചു കയ്യില്‍ കൊടുത്തു അല്ഹമ്ദുലില്ലാഹ്..
“സത്യം വന്നു, അസത്യം പരാജയപ്പെട്ടു, തീര്ച്ചഡയായും അസത്യം പരാജയപ്പെടുക തന്നെ ചെയ്യും...” – തീര്ച്ച്...



3 comments:

  1. ഈ സംവാദം കഴിഞ്ഞപ്പോള്‍ കല്ലേരിയെ പിന്തുണക്കാന്‍ ഒരാള്‍ വന്നു മൈക്ക്‌ എടുത്തു . കെ എന്‍ എം ആപ്പീസ് റൂമിലെ അഖലാനി അഡ്മിന്‍ ആണെന്നാണ്‌ അറിഞ്ഞത് - കല്ലെരിയുടെ തെറിപ്പാട്ട് കേട്ട് രസം മൂത്ത ആ അഖലാനിക്ക്‌ കല്ലേരിയെ തകര്‍ത്തതില്‍ വല്ലാത്ത രോഷം !! നമ്മള്‍ കല്ലേരിയോടാണ് സംവദിക്കുന്നതെങ്കിലും കേള്‍ക്കുന്നത് കുറെ വിവരമുള്ള മനുഷ്യര്‍ ഉള്ള സദസ്സിലല്ലേ . നമ്മള്‍ക്ക് കല്ലേരിയെ പോലെ തറ ആവാനും പറ്റില്ലല്ലോ .നമ്മള്‍ കിതാബില്‍ ഉള്ളത് പറഞ്ഞു.അത് മനസ്സിലാകുന്നവര്‍ മനസ്സിലാക്കി. കല്ലേരി അവന്റെ തൊള്ളയിലുള്ളത് പറഞ്ഞു. നമ്മള്‍ക്ക് ഇപ്പോഴും ചോദിക്കാനുള്ളത്‌ .. വിവരമുള്ള ഒരെണ്ണം പോലും ഇല്ലേ നിങ്ങളുടെ കൂട്ടത്തില്‍ ..??

    ReplyDelete
  2. vellu vilicha zakariyya swalahikku marupadi kittiyappol pinne tiyante podi polum kandittilla.. ithonnu kettu nokkuu:-https://www.youtube.com/watch?v=cyY6hcJBsjI

    ReplyDelete
  3. http://www.youtube.com/watch?v=1xDrBvWBowA

    ReplyDelete