Saturday, November 3, 2012

തളിപ്പറമ്പ്കാരന്‍ നിസാമിന്റെ വിഡ്ഢിതരങ്ങള്‍.......Falahudheen Bin Abdulsalam

തളിപ്പറമ്പ്കാരന്‍ നിസാമിന്റെ വിഡ്ഢിതരങ്ങള്‍.......Falahudheen Bin Abdulsalam
പരിശുദ്ധ ഖുറാനെയും സ്വഹീഹായ ഹദീസുകളെയും തള്ളിക്കൊണ്ട് തന്റെ മഹാ യുക്തി പ്രമാണമായി കൊണ്ട് നടക്കുന്ന നിരവധി ആളുകളെ നമുക്ക് കാണുവാന്‍ കഴിയും.. അത്തരത്തിലുള്ള ആളുകളുടെ ജല്‍പ്പനങ്ങള്‍ക്ക് മറുപടി പറയേണ്ടത് പ്രാമങ്ങളെ സ്നേഹികുന്നവരുടെ ചുമതലയായതിനാലാണ് ഇത്തരമൊരു കുറിപ്പ് എഴുതുന്നത് ..
ആദ്യം നിസാം പറഞ്ഞത് എന്താണ് എന്നു കാണുക

"സി.പി.സലീമിന്റെ പൊട്ടത്തരങ്ങൾ

------------------------------
-------------
."പലിശ (മുതൽ) തിന്നുനവൻ ബാധ (അഥവാ ഭ്രാന്തു) നിമിത്തം പിശാച്‌ മറിച്ചു വീഴ്ത്തുന്നവൻ എഴുന്നേൽക്കുന്ന പോലെയല്ലാതെ എഴുന്നേൽക്കുന്നതല്ല.......(ബഖറ
: 275 )പലിശയെ കുറിച്ചുള്ള ഈ ആയത്ത്‌ പിശാച്‌ ബാധക്കുള്ള തെളിവാണത്രെ...
പലിശ തിന്നുന്നവരെപറ്റിയുള്ള ആയത്ത്‌ പിശാച്‌ ബാധക്കുള്ള തെളിവായി ഉദ്ധരിക്കുന്ന നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ.. സമസ്ഥക്കാർ മഹാന്മാരോട്‌ തേടാൻ 'വസ്‌ അൽമൻ അർസ്സൽന...... , ഇന്നമാ വലിയുക്കുമുല്ലാ...., തുടങ്ങിയ ആയത്തുകൾ ഓതുന്നത്‌ പോലെ..അന്ധ വിശ്വാസങ്ങൾക്ക്‌ തെളിവുണ്ടാക്കാൻ ഖുർ ആൻ ആയത്തുകൾ ദുർ വ്യഖ്യാനം ചെയ്യുന്ന നിങ്ങൾക്ക്‌ മരണഭയമില്ലെ സഹോദരന്മാരെ.! നിങ്ങൾ പണിയെടുക്കുന്നത്‌ ജനങ്ങളെ സന്മാർഗ്ഗതിലേക്ക്‌ നയിക്കാനോ അതോ അന്ധവിശ്വാസതിലേക്ക്‌ നയിക്കാനൊ..?"
Reply
 സൂറത്തുല്‍ ബകരയിലെ ആയതു പിശാജു ബാധ യാധാര്ത്യാമാണ് എന്നതിന് തെളിവായി ഉദ്ധരിച്ചു എന്നതാണ് സി പി സലിം ചെയ്ത മഹാ അപരാധമായി ഇയാള്‍ കണ്ടു പിടിച്ചത്..നിസാമിനോഡ് വിനയത്തോടെ ഉണര്താനുള്ളത് പൊട്ടത്തരങ്ങള്‍ പരസ്യമായി പറയരുത് , വിഷയങ്ങളെ തുറന്ന മനസ്സോടെ സമീപിക്കണം , അതിനു ആദ്യം വേണ്ടത് വിനയവും അറിവ് നേടാനുള്ള മനസ്സുമാണ്..
ആദ്യം ആയത്തിന്റെ അര്‍ഥം ശരിക്കും കാണുക
"പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല"
ഇനി ഈ ആയത്തില്‍ എവിടെയാണ് പിശാജു ബാദക്കുള്ള തെളിവ് എന്ന് ചോദിക്കുന്നത് ലളിതമായി പറഞ്ഞാല്‍ വിഡ്ഢിത്തമാണ് .. ഇവിടെ അല്ലാഹു പലിശ തിന്നുന്നവനെ ഉപമിക്കുന്നത് പിശാജു ബാടിതനെ പോലെയാണ് അവന്‍ എന്നാണു.. അവന്‍ പരലോകത്ത് എഴുന്നേറ്റ് വരിക പിശാജു ബാടിച്ചവന്‍ മറിഞ്ഞു വീഴും പോലെയാണ് എന്നര്‍ത്ഥം.. ഒരു അന്ധ വിശ്വാസത്തെയും അല്ലാഹു ഉപമയാക്കില്ല ...
ഇനി ആയതുകള്‍ക്ക് സ്വന്തം വ്യാക്യാനം നല്‍കി വിശദീകരികണം എന്ന ചേകന്നൂരി ശൈലി ഉപയോഗിക്കുന്നവര്‍ക്ക് എങ്ങനെയും ഇതിനെ വ്യാക്യാനിക്കാം... ഈ ആയതില്‍ പിശാജു ബാടക്ക് തെളിവുണ്ട് എന്ന് പറഞ്ഞത് സി പി സലിം അല്ല, പരിശുദ്ധ ഖുര്‍ആനിന്റെ പ്രാമാണികരായ മുഫസ്സിരുകള്‍ ആണ് ..ഇമാം ഖുര്‍തുബി പറയുന്നു
في هذه الآية دليل على فساد إنكار من أنكر الصرع من جهة الجن ، وزعم أنه من فعل الطبائع ، وأن الشيطان لا يسلك في الإنسان ولا يكون منه مس
ഇമാം ഇബ്നു കസീര്‍ പറയുന്നു
فقال : ( الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان من المس ) أي : لا يقومون من قبورهم يوم القيامة إلا كما يقوم المصروع حال صرعه وتخبط الشيطان له

ലോകമെമ്പാടുമുള്ള സലഫി പണ്ഡിതന്മാര്‍ മുഴുവനും പിശാജു ബാദക്കുള്ള തെളിവായി ഉദ്ധരിക്കുന്നത് ഈ ആയതു തന്നെയാണ്. .
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ ജിന്ന് ബാധയെ നിഷേടിക്കുന്നവര്‍ക്ക് മറുപടി നല്‍കി കൊണ്ട് പറയുന്നു
ولهذا أنكر طائفة من المعتزلة كالجبائي وأبي بكر الرازي وغيرهما دخول الجن في بدن المصروع ولم ينكروا وجود الجن، إذ لم يكن ظهور هذا في المنقول عن الرسول كظهور هذا وإن كانوا مخطئين في ذلك. ولهذا ذكر الأشعري في مقالات أهل السنة والجماعة أنهم يقولون: أن الجني يدخل في بدن المصروع، كما قال تعالى: الَّذِينَ يَأْكُلُونَ الرِّبَا لا يَقُومُونَ إِلا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ
അദ്ദേഹവും ഉദ്ധരിക്കുന്നത് ഇതേ ആയതു തന്നെ ..
ഷെയ്ഖ്‌ ഇബ്നു ബാസ് ഇത് സംബനതമായി സുധീര്ഖമായി പ്രസ്താവിക്കുന്നുണ്ട് , അദ്ദേഹവും ഈ ആയതു തന്നെ തെളിവ് പിടിക്കുന്നത് കാണുക.
المس هو صرع الجن للإنس، كما قال الله عز وجل: الَّذِينَ يَأْكُلُونَ الرِّبَا لا يَقُومُونَ إِلا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ
(ഷെയ്ഖ്‌ ഇബ്നു ബാസ് ജിന്ന് ബാധയെ നിഷേധിക്കുന്നവര്‍ക്ക് മറുപടി പറഞ്ഞു കൊണ്ടുള്ള സുധീര്ഖമായ ലേഖനം വായിക്കുവാന്‍ ഈ ലിങ്ക് ഉപയോഗപ്പെടുത്താം
http://www.binbaz.org.sa/mat/8581)

ചുരുക്കത്തില്‍ അബ്ദുസ്സലാം സുല്ലമിയുടെ ബുദ്ധി കൊണ്ട് മാത്രം ചിന്തിക്കുന്ന ആളുകള്‍ ഇതൊന്നും കാണില്ല , പരിശുദ്ധ ഖുറാന്‍ കൊണ്ടും സ്വഹീഹായ നിരവധി ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ട ഈ യാധാര്ത്യത്തെ തങ്ങളുടെ മഹാ ബുദ്ധി അന്ഗീഗരിക്കുന്നില്ല എന്ന ഒറ്റ കാരണത്താല്‍ തള്ളുന്ന ആളുകള്‍ക്ക് അവരും ചെകന്നൂരികളും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് സ്വയം ആലോചിക്കട്ടെ,,

No comments:

Post a Comment